ഒരു യു. എൻ. ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
ലോക്ക് ഡൌൺ സമയമാണല്ലോ, വിദ്യാർത്ഥികൾക്ക് അവധിക്കാലവും. ഒരു ഓൺ ലൈൻ കോഴ്സ് പഠിക്കാനും സർട്ടിഫിക്കറ്റ് നേടാനും ഈ സമയം ഉപയോഗിക്കാം.
“Nature Based Solution for Disaster and Climate Resilience” എന്ന പേരിൽ യു. എൻ. ഒരു പുതിയ ഓൺലൈൻ കോഴ്സ് തുടങ്ങിയിട്ടുണ്ട്. പ്രകൃതി, ദുരന്തം, കാലാവസ്ഥ എന്നീ വിഷയങ്ങൾ സമന്വയിപ്പിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരും പഠന വിഷയങ്ങളും കേസ് സ്റ്റഡികളും ഉള്ള ചെറിയ കോഴ്സ് ആണ്.
ആറു മണിക്കൂർ സമയം ചിലവാക്കിയാൽ യു. എന്നിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ലോകത്തെ നൂറ്റി എൺപത്തിഎട്ടു രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മറ്റു പഠിതാക്കളുമായി ബന്ധപ്പെടാനുള്ള അവസരമുണ്ടാകും. കോഴ്സിന് ശേഷവും അനവധി വെബ്ബിനാറുകളും പരിശീലനങ്ങളും ഈ ഗ്രൂപ്പിന്റെ ഭാഗമായുണ്ടാകും. നിങ്ങളുടെ നിലവിലെ ഡിഗ്രിയോ ബാക്ഗ്രൗണ്ടോ പ്രശ്നമല്ല.
ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
ലിങ്ക് താഴെ ഉണ്ട്.മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഒരു ലിങ്ക് ഇട്ടു കഴിഞ്ഞാൽ ഫേസ്ബുക്ക് ആ പോസ്റ്റിന്റെ റീച്ച് പത്തിലൊന്നായി കുറയ്ക്കും. അത് ഒഴിവാക്കണമെങ്കിൽ ആദ്യം പോസ്റ്റ് കാണുന്നവർ അത് ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യണം.
അപ്പോൾ വായനക്കാരോടുള്ള റിക്വസ്റ്റ് ഇതാണ്.
1. നിങ്ങളുടെ ജോലിയോ പ്രായമോ ബാക്ക്ഗ്രൗണ്ടോ എന്ത് തന്നെ ആണെങ്കിലും ഈ കോഴ്സിന് രജിസ്റ്റർ ചെയ്യൂ. ഇതൊരു നല്ല അവസരമാണ്. വിട്ടു കളയരുത്.
2. കുട്ടികളെ പുതിയ വിദ്യഭ്യാസ രീതികളുമായും മറ്റു രാജ്യങ്ങളിലുള്ള പഠിതാക്കളുമായും ബന്ധിപ്പിക്കാനുള്ള അവസരമാണ്. വിദ്യാർത്ഥികളായ മക്കളോ സുഹൃത്തുക്കളുടെ മക്കളോ ഉണ്ടെങ്കിൽ അവർക്ക് ലിങ്ക് അയച്ചു കൊടുക്കുക.
3. അധ്യാപകരായ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ ടാഗ് ചെയ്യുക.
4. അധ്യാപക സുഹൃത്തുക്കൾ ഈ ലിങ്ക് അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാർത്ഥികളുമായും മറ്റ് അധ്യാപകരുമായും ഷെയർ ചെയ്യുക.
5. സാധിക്കുന്ന എല്ലാവരും ഇതൊന്ന് ഷെയർ ചെയ്തു സഹായിക്കണം. 6. ചുമ്മാ ഒന്നു ലൈക്ക് ചെയ്ത് കൂടുതൽ റീച്ച് കിട്ടാൻ സഹായിക്കണംകേരളത്തിൽ നിന്നും പരമാവധി ആളുകൾ ഇതിൽ രജിസ്റ്റർ ചെയ്യണമെന്നാണ് എൻറെ ആഗ്രഹം.
സഹകരിക്കുമല്ലോ.ഒരു കാര്യം കൂടി പറയാനുണ്ട്. ഈ കോഴ്സ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് EdX എന്ന പ്ലാറ്റഫോമിൽ ആണ്. നിങ്ങൾ EdX ഇൽ രജിസ്റ്റർ ചെയ്യുന്പോൾ കോഴ്സ് സർട്ടിഫിക്കറ്റിന് 29 ഡോളർ കൊടുക്കണം എന്നൊരു സ്റ്റാൻഡേർഡ് മെസ്സേജ് വരും.
അത് ശ്രദ്ധിക്കേണ്ടതില്ല. യു. എൻ. സർട്ടിഫിക്കറ്റ് ഫ്രീ ആയി തന്നെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ലഭിക്കും.

മുരളി തുമ്മാരുകുടി