മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്‌കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി
പ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .
കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി.
കൊച്ചിയിൽ പാലാരിവട്ടം പാസ്ട്രൽ സെന്ററിന് സമീപം നടന്ന പ്രാർത്ഥന പ്രതിഷേധ കൂട്ടായ്‌മക്കു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടാൻ,സെക്രട്ടറിമാരായ നൊബെർട്ട് അർത്തുങ്കൽ, ലിസാ തോമസ് തേവര തുടങ്ങിയവർ നേതൃത്വം നൽകി.
മണിപ്പൂരിൽ സമാധാനഅന്തരീക്ഷം വീണ്ടെടുക്കുവാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം അഭ്യർത്ഥിച്ചു.മണിപ്പൂരിൽ സംഘർഷസ്ഥലങ്ങൾ സന്ദർശിച്ചു വിഷമങ്ങൾ നേരിടുന്നവരെ ആശ്വാസിപ്പിച്ച പാർലമെന്റ് അങ്ങങ്ങളായ ഡീൻ കുര്യാക്കോസ് ഹൈബി ഈഡൻ,എന്നിവരെ അനുമോദിച്ചു.
വനം വന്യജീവി സംരക്ഷണം, തെരുവ് നായ്ക്കളിൽ നിന്നുമുള്ള സംരക്ഷണം എന്നിവയുടെ കാലോചിതമായ നിയമപരിഷ്കരണം നടപ്പിലാക്കണമെന്നും സമിതി ആവശ്യപ്പെട്ടു
—