അഞ്ച് ഏക്കറില്‍ കൃഷിചെയ്ത കപ്പ സൗജന്യമായി നല്‍കി യുവകര്‍ഷകന്‍

Share News

പത്തനംതിട്ട;അഞ്ച് ഏക്കറില്‍ കൃഷിചെയ്ത കപ്പ സൗജന്യമായി നല്‍കി യുവകര്‍ഷകന്‍. പറക്കോട് ജോതിര്‍ഗമയയില്‍ എസ്.കെ മനോജ് എന്ന യുവകര്‍ഷകനാണ് കൊട്ടത്തൂര്‍ ഏലായില്‍ കൃഷിചെയ്ത തന്റെ കാര്‍ഷിക വിള മുഴുവനായും ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. പറക്കോട്, ഏഴംകുളം, പുതുമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് കപ്പ സൗജന്യമായി  നല്‍കിയത്. വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, രാഷ്ട്രീയ പ്രതിനിധി കെ.പി ഉദയഭാനു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 

ലോക്ക് ഡൗണ്‍ സമയത്ത് തന്റെ വാര്‍ഡിലെ പാവങ്ങള്‍ക്ക് പച്ചക്കറിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റും മനോജ് സൗജന്യമായി വിതരണം ചെയ്തിരുന്നു. 

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു