
ഫ്ളഡ് ഫ്രീ കൊച്ചി ആപ്പ് (Flood free Kochi App).
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ജര്‍മന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയായ GlZന്‍റെ ഐ.സി.ടി – എ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചു.
മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ തയാറാക്കിയ മൊബൈല്‍ ആപ്പ് മേയര്‍ സൗമിനി ജെയിന്‍ പ്രകാശനം ചെയ്തു.

പ്രസ്തുത ആപ്പ് ആന്‍ഡ്രോയ്ഡിലുംപ്രവര്‍ത്തിക്കുന്നതാണ്, ഇത് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എറണാകുളം നിവാസികള്‍ക്ക്ും ജോലി ഇതര ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് വന്ന് പോകുന്നവര്‍ക്കും ഈ ആപ്പ് ഉപയോഗിച്ച് പ്രശ്ന ബാധിത പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ അധികാരികളിലേക്ക് എത്തിക്കാവുന്നതാണ്.ഭാവിയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. പൊതുജനങ്ങളും നഗരസഭ ഉദ്യോഗസ്ഥരും സ്വയം സന്നദ്ധരായി പദ്ധതിയുടെ ഭാഗമാകും.

വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രധാന സ്ഥലങ്ങള്‍, നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഡ്രയിനേജുകള്‍, വെള്ളമൊഴുക്ക് തടസപ്പെടുത്തുന്ന മനുഷ്യ നിര്‍മ്മിതമോ പ്രകൃതിദത്തമോ ആയ തടസങ്ങള്‍ എന്നിവ നെറ്റ്വര്‍ക്കിങ് സംവിധാനത്തിലൂടെ കൃത്യമായി രേഖപ്പെടുത്തും. മഴക്കാലത്തിനു മുന്നോടിയായി കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇത് സഹായകരമാകും.ക്രൗഡ് റിപ്പോര്‍ട്ടിംഗ് ആപ്പ്ളിക്കേഷനിലൂടെ ഏതൊരു പൗരനും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതും ജി പി എസ് സഹായത്തോടെ വോളണ്ടിയര്‍ക്ക് യഥാസമയം ഇടപെടാനും വെള്ളക്കെട്ട് നീക്കം ചെയ്യാനും കഴിയും. ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ ആ പ്രദേശത്തിന്‍റെ പ്രത്യേകത, ജനസാന്ദ്രത, ഭൂപ്രകൃതി എന്നിവ മനസിലാക്കാനും സാധിക്കും.