വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷം പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ തൃശൂർ അതിരൂപതാതല ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡൂസ് താഴത്ത് നിർവഹിച്ചു

Share News

തൃശൂർ: കത്തോലിക്കാസഭയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റ വർഷം 2020 ഡിസംബർ എട്ടാം തീയതി മുതൽ 2021 ഡിസംബർ എട്ടാം തീയതി വരെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വർഷാചരണത്തിൻ്റെ അതിരൂപതാതല ഉദ്ഘാടനം പാവർട്ടി സെൻറ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ ജനുവരി 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പതാക ഉയർത്തൽ, തിരുസ്വരൂപം അനാഛാദന०, തിരിതെളിയിക്കൽ എന്നിവ നിർവ്വഹിച്ചു. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.’വി. യൗസേപ്പിതാവിൻ്റെ വർഷ०’ ഉദ്ഘാടനത്തിൻ്റെ ഭാഗമായി അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലു० (സന്യസ്തഭവനങ്ങളിലു०, സ്ഥാപനങ്ങളിലു०) പ്രധാന വിശുദ്ധ കുർബാനയ്ക്കു മുമ്പ് പേപ്പൽ ഫ്ലാഗ് ഉയർത്തി.

ജനുവരി 3 മുതൽ 10 വരെ ഒരാഴ്ച്ചക്കാലത്തേക്ക് സാധിക്കാവുന്ന എല്ലാ കുടുംബങ്ങളിലും പേപ്പൽ ഫ്ലാഗ് ഉയർത്തു०. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് ഇതോടെ ആരംഭിക്കും. വിശുദ്ധ യൗസേപ്പിതാവ് തൊഴിലാളികളെ മധ്യസ്ഥൻ എന്ന നിലയിൽ തൊഴിലാളി മേഖലയ്ക്ക് പ്രധാന്യം കൊടുക്കുന്ന വിവിധ പദ്ധതികളാണ് ഉണ്ടായിരിക്കുകയെന്ന് തീർത്ഥകേന്ദ്രം റെക്ടർ ഫാദർ ജോൺസൺ എെനിക്കൽ പറഞ്ഞു.തൊഴിൽ ക്ഷേമ പ്രവർത്തനങ്ങൾ, അസംഘടിത തൊഴിലാളി ആനുകൂല്യങ്ങൾ, ഇൻഷുറൻസ് പദ്ധതികൾ, സൗജന്യ ഡയാലിസിസ് പദ്ധതി, പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, പകൽവീടുകൾ, കാരുണ്യ ഭവന നിർമ്മാണം, അടിയന്തര സഹായനിധി രൂപീകരണം എന്നിവ കൂടാതെ കുടുംബനവീകരണ പദ്ധതികളും കലാസാംസ്കാരിക പരിപാടികളു० ഉണ്ടായിരിക്കുമെന്ന് ആഘോഷകമ്മിറ്റി അറിയിച്ചു.

Share News