പ്രതിഷേധ ദിനം|ദിവസവും കറുത്ത ഉടുപ്പിൽ നടക്കുന്നവർ കറുത്ത ബാഡ്ജ് അണിയുന്നത് തമാശയായി തോന്നാം …

Share News

ഇന്ന്പ്ര തിഷേധ ദിനം ആണ് …

ദിവസവും കറുത്ത ഉടുപ്പിൽ നടക്കുന്നവർ കറുത്ത ബാഡ്ജ് അണിയുന്നത് തമാശയായി തോന്നാം …

കേരളത്തിലെ സിവിൽ കോടതി അഡ്വക്കേറ്റ് ഫീ നിരക്ക് ഏറ്റവും അവസാനം പുതുക്കി നിശ്ചയിച്ചത് 2012 ലാണ് .

. ആ ഫീ റൂൾ പുതുക്കാനുള്ള കരട് നിയമം വായിച്ചപ്പോഴുണ്ടായ വല്ലാത്ത സന്തോഷമാണ് നാളെ പ്രതിഷേധ ദിനത്തിൽ കൊണ്ടെത്തിച്ചിരിക്കുക..

.2012 ന് ശേഷം വെള്ളം ഏറെ ഒഴുകി …

.സർക്കാർ ജീവനക്കാരുടെ ശമ്പളം കൂടി! ന്യായാധിപരുടെ ശമ്പളം കൂടി ! സ്റ്റാമ്പ് ഡ്യൂട്ടി കൂടി ! സർക്കാർ ന്യായവിലകൾ കൂട്ടി പുതുക്കി ! അതനുസരിച്ച് കോർട്ട് ഫീയും കൂടുതൽ കിട്ടിത്തുടങ്ങി !എന്നാൽ ….

10 കൊല്ലം മുന്നോട്ട് പോയപ്പോൾ സിവിൽ റൂൾസ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള കുറഞ്ഞ ഫീസ് നിരക്ക് ഉദ്ദേശം 40 ശതമാനത്തോളം കുറയ്ക്കണം എന്നാണ് കരട് നിയമം നിർദ്ദേശിച്ചിരിക്കുക .

. ദിവസ വേതനം 1000 രൂപയുള്ള നാട്ടിൽ ഒരു പ്രൊഫഷണൽ ഡിഗ്രിയുള്ള സമൂഹത്തെ ഇങ്ങനെ ചൊറിയുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല ..

. മര്യാദയ്ക്ക് തൊഴിൽ എടുക്കുന്നവരെ കൂടി കട്ടപ്പാര എടുപ്പിക്കാൻ കരുതിക്കൂട്ടിയുള്ള പണിയാണ് എന്ന് തോന്നുന്നു .

.പുതിയ നിയമങ്ങൾ പലതിലും കോടതി നടപടികളോ വക്കീലന്മാരോ പോലും സ്ഥാനമില്ലാത്തവരായ് മാറുമ്പോൾ ഈ സംവിധാനത്തെയും പ്രൊഫഷനെയും ഇല്ലാതാക്കാൻ കരുതി കൂട്ടിയുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നു .

Adv Manu J Varappally

Share News