ആ ചവിട്ട് കൊണ്ടത് ഓരോ …..മനുഷ്യസ്നേഹിയുടെയും നെഞ്ചിലാണ്.|കുഞ്ഞേഞങ്ങൾക്ക് മാപ്പേകുക|തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്.

Share News

തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്.

കൊച്ചി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപെടുന്ന കേരളത്തിൽ കുട്ടികൾ തെരുവിൽ അലയുന്നതും അവർ ആക്രമിക്കപ്പെടുന്നതും ആശങ്കയും വേദനയും ഉളവാക്കുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

തലശ്ശേരിയിൽ ആറുവയസ്സുള്ള ബാലനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി.

കുട്ടിയെ ആക്രമിച്ച വ്യക്തിക്കെതിരെ നരഹത്യശ്രമത്തിന്‌ കേസ് എടുക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. .

The CCTV visuals of the man kicking and assaulting the child in Thalassery. (Video grab – Manorama News)

കാറില്‍ ചാരിനിന്നുപോയ സാധുവായ കുഞ്ഞിനെ വെറുപ്പോടെ ചവിട്ടുന്ന മനുഷ്യരൂപമുള്ള ഒരു ക്രൂരജന്തു.

ആ ജന്തുവിന്റെ ‘ഹിംസാത്മകതയും’, സാമൂഹ്യവിരുദ്ധതയും കണ്ടിട്ടും ശിക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കാതെ രാത്രി വീട്ടിലേക്കു വിടുകയും, പിന്നീട് പ്രതിഷേധം ഉണ്ടായപ്പോൾ മാത്രം അറസ്റ്റു ചെയുകയും ചെയുന്ന പോലീസ്.

നീതിന്യായവ്യവസ്ഥയില്‍ ‘ക്ലാസ്സ്‌’ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ ഇതുതന്നെ ധാരാളം. വാദി ദുര്‍ബലന്‍ ആകുമ്പോള്‍ നീതി പലപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നു. അവിടെ അപരാധിയെ രക്ഷിക്കാന്‍ നിരവധി പഴുതുകള്‍ ഉണ്ടാകുന്നു.

ആനന്ദിന്റെ “ഗോവര്‍ധന്റെ യാത്രകള്‍’ ആണ് ഓർമ്മ വരുന്നത്. ‘ഇവിടത്തെ കൊലമരത്തിന് ഒരു കുടുക്കേയുള്ളൂ, അതിലാകട്ടെ തടിച്ചവരുടെ കഴുത്ത് കടക്കുകയില്ല’ എന്ന് പറയുന്ന അംധേര്‍ നഗരിയിലെ ന്യായാധിപനെ ഓര്‍മ്മിപ്പിക്കുകയാണ് തലശേരിയിലെ പോലീസ്.

നിയമങ്ങള്‍ മാത്രം ഉണ്ടായാല്‍ നീതി നടപ്പിലാകില്ല.അതിനു എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ നീതിയിൽ, ഭരണം നടപ്പിലാക്കുന്നവര്‍ക്ക് അചഞ്ചലമായ വിശ്വാസം വേണം. ദുര്‍ബലനായ ഒരു കുഞ്ഞിന്റെ മുന്നില്‍ നീതി തട്ടിത്തെറിപ്പിക്കുന്നവര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ല.

കുഞ്ഞിനെ കരുണയുടെ അംശം പോലുമില്ലാതെ ചവിട്ടുന്ന ‘ജന്തു’വിനോടും( മനുഷ്യന്‍ എന്ന് വിളിക്കാന്‍ കഴിയില്ല) അതേ മനോഭാവമുള്ളവരോടും ഒരു വാക്ക്.

കാറും, വീടും, പണവും, അഹങ്കാരവും ഒന്നും ഈ ഭൂമിയിലെ ഞാന്‍ അടക്കമുള്ള ഒരാള്‍ക്കും ശാശ്വതമല്ല. ഒരു ഭൂകമ്പത്തില്‍, ഒരു പ്രളയത്തില്‍, ഒരു സുനാമിയില്‍, ഒരപ്രതീക്ഷിതയുദ്ധത്തില്‍, ഒരു പകര്‍ച്ചവ്യാധിയില്‍, ഒരു ഉരുള്‍പൊട്ടലില്‍ ഒക്കെ ഒരൊറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമാകാവുന്ന അഹങ്കാരം മാത്രമേ നിങ്ങള്‍ക്ക് ഉള്ളൂ.

നമ്മളെപ്പോലെ എല്ലാം തികഞ്ഞവര്‍ തന്നെയാണ് നേപ്പാളിലും ഗുജറാത്തിലും ഒക്കെ ഭൂകമ്പത്തിന്റെ പിറ്റേന്നത്തെ പകല്‍ മുതല്‍ നാടോടികള്‍ ആയത്….കാബൂള്‍ തെരുവില്‍ ഇന്ന് ഭിക്ഷയെടുത്ത് ജീവിക്കുന്നവരില്‍ സര്‍വകലാശാല അദ്ധ്യാപകരും, രത്നവ്യാപാരികളും ഉണ്ട്…നേപ്പാളിലെ ഭൂകമ്പത്തില്‍ അനാഥരായ പല കുഞ്ഞുങ്ങളും പിന്നീട് സോനാഗചിയിലും കാമാത്തിപുരയിലും എത്തിപ്പെട്ടിട്ടുണ്ട്…

(Video grab – Manorama News)

അവരില്‍ പലരും ഒരു കാലത്ത് നമ്മളെക്കാള്‍ രാജകീയസൌകര്യങ്ങളില്‍ ജീവിച്ചവര്‍ ആയിരുന്നു..അങ്ങനെ എത്രയെത്ര സംഭവങ്ങള്‍…..

നമ്മള്‍ക്കും ഏതു നിമിഷവും ഇതൊക്കെ സംഭവിക്കാം..അതുകൊണ്ട് പണത്തിലും സാമൂഹ്യപദവിയിലും സൌന്ദര്യത്തിലും ആരോഗ്യത്തിലും ഒക്കെ വല്ലാതെ അഹങ്കരിച്ച്‌ തിമിര്‍ക്കരുത്…

.കാറില്‍ തൊടുന്ന കൊച്ചുകുഞ്ഞിന്റെ നടുവിന് ചവിട്ടാന്‍ തോന്നുന്ന തരത്തില്‍ ഒരാളും അഹങ്കരിക്കരുത്. പകരം, വിനയവും, കരുണയും, നീതിബോധവും ആയിരിക്കണം നമ്മെ നയിക്കേണ്ടത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ.ആ പിഞ്ചുബാലന് നീതി ഉറപ്പാക്കാൻ നമുക്ക് ശ്രമിക്കാം.

Courtesy:

തലശ്ശേരിയിൽ ആറു വയസ്സുകാരനെ തന്റെ കാറിൽ ചാരി നിന്നുവെന്ന ഒറ്റ കാരണത്താൽ ചവിട്ടി തെറിപ്പിച്ചു യുവാവ്, മുഹമ്മദ്‌ ഷിനാദ് എന്നാണത്രെ ഈ ‘മഹാനുഭാവന്റെ’ നാമധേയം,രാജസ്ഥാനി സ്വദേശി ഗണേഷ് എന്ന കുഞ്ഞിനാണ് മേൽപ്പറഞ്ഞ ദുരനുഭവം നേരിടേണ്ടി വന്നതു.പ്രസ്തുത വീഡിയോ കാണുന്നവർക്ക് മനസിലാകും, യാതൊരു ദാക്ഷണ്യവും കൂടാതെ ആ കുഞ്ഞിനെ ചവിട്ടി വീഴ്ത്തുന്ന ഷിനാദിന്റെ ക്രൂരത.ആരൊക്കെയോ സ്പോട്ടിൽ വച്ചു തന്നെ അയാളോട് ഇതേ പറ്റി ചോദിക്കുന്നതും തർക്കിക്കുന്നതും ഒക്കെ കാണാം.

ഈ നികൃഷ്ട ജീവിയുടെ കരണത്തു നോക്കി ഒന്നു പൊട്ടിക്കണമായിരുന്നു അന്നേരം.ജനിച്ചപ്പോഴേ അവൻ കാറും കൊണ്ടാണ് ലാൻഡ് ചെയ്തത്.തന്തയ്ക്കും തള്ളയ്ക്കും കുറച്ചു സാമ്പത്തികം ഉണ്ടായതിന്റെ നിഗളിപ്പ് പാവങ്ങളുടെ മേൽ തീർക്കാൻ അവൻ ഇറങ്ങിയേക്കുവാണ്.

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അലഞ്ഞു തിരിയുന്നതിനിടെ, പോയി കിടന്നുറങ്ങാൻ പട്ടു മെത്ത ഒന്നുമില്ലല്ലോ ആ കുഞ്ഞിന്.അവനൊന്നു കാറിൽ ചാരി നിന്നു പോയി.അന്നേരം ദേ വരുന്നു, കാർ മുതലാളി,സത്യത്തിൽ, ഇവനെയൊക്കെ ഇത്തരത്തിൽ വളർത്തിയെടുത്ത മാതാപിതാക്കൾ വേണം ലജ്ജിക്കാൻ.ഈ വിത്തിനെയൊക്കെ അഹങ്കാരം തലയ്ക്കു കയറ്റി വളർത്തിയെടുത്തതിന്.

പട്ടിണിയെന്തെന്നു ഇവനൊക്കെ അറിയണം ,മറ്റുള്ളവന്റെ വേദനയോ ഒന്നും അറിയിക്കാതെ പട്ടു മെത്തയിൽ ഇരുത്തി വളർത്തി കൊണ്ടു വന്നതിന്റെ സൂക്കേട് ആണ് ഷിനാദ് ‘മോൻ’ ആ പാവം കുഞ്ഞിന്റെ മേൽ തീർത്തത്.

പിന്നെ പണമുള്ളോണ്ട് ഇവനെ പോലെ ഉള്ളവർക്ക് നിയമത്തെ പോലും ഭയമുണ്ടാവില്ല.എങ്കിലും നട്ടെല്ലുള്ള, നേരും നെറിയോടും കൂടെ ജീവിക്കുന്ന ഒരു സമൂഹം ഇവിടെ ബാക്കിയുണ്ട്, ഇവനെയൊക്കെ പോലുള്ള നീചജന്മങ്ങളെ കല്ലെറിയാൻ, അവരൊക്കെ തന്നെ ധാരാളം.ആ ഉയർത്തിയ കാലുണ്ടല്ലോ, അവന്റെ ധാർഷ്ട്യത്തിന്റെ, എല്ലാം തികഞ്ഞെന്നുള്ള, അഹംഭാവത്തിന്റെ സൂക്കേട് കാലം മാറ്റിക്കോളും.

കുഞ്ഞേ നീ ഞങ്ങൾക്ക് മാപ്പേകുക,നിന്റെ മനസ്സിന്റെ നോവറിയാതെ ,നിന്നെ താലോലിക്കേണ്ടുന്നവർ,നിന്നിൽ ഉണ്ടാക്കിയ മുറിവിന്കാലം മറുപടി നൽകട്ടെ.മനുഷ്യൻ എന്ന മേൽക്കുപ്പായം ധരിച്ച ചെന്നായ്ക്കൾ വാഴും നാട്

Dr. Anuja Joseph,Trivandrum.

nammude-naadu-logo
Share News