കേരളത്തിലെ ഒരു പ്രധാന അധോലോക വ്യവസായമായി ഹണി ട്രാപ് വളര്‍ന്ന് വരികയാണ്.
കേരളത്തിലെ ഒരു പ്രധാന അധോലോക വ്യവസായമായി ഹണി ട്രാപ് വളര്‍ന്ന് വരികയാണ്.
ലൈംഗീക സാഹസികതകൾക്കുള്ള ആവേശം നിറയുന്ന പുതിയ സാഹചര്യത്തിൽ നല്ല വളർച്ചാ സാധ്യതയുണ്ട് ഈ ഇൻഡസ്ട്രിക്ക്. മുതൽ മുടക്ക് തുച്ഛം.
മാനവ ശേഷി പിന്തുണയും കുറവ്.
ഒരു പെണ്ണും, സമ്മർദ്ദത്തിലാക്കാൻ രണ്ടോ മൂന്നോ ആണുങ്ങളും മതി.
ഇരയായി പെണ്ണിനെ കോർത്ത് ചൂണ്ടയിടും.
ഇൻസ്റ്റാ, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ കിണിമണികൾ ഉപയോഗിച്ച് ട്രാപ്പ് ഉണ്ടാക്കും.മധ്യ വയസ്സ് തൊട്ട് മുകളിലുള്ള ആണുങ്ങളാണ് ട്രാപ്പിലാക്കാൻ പറ്റിയ പുള്ളികളെന്ന് പറയപ്പെടുന്നു. അവർക്കാണല്ലോ മാനം കൂടുതൽ. അത് പോകാതിരിക്കാനുള്ള വിലയാണല്ലോ ഹണി ട്രാപ്പിന് ശേഷം പേശി മേടിക്കുന്നത്.
സത്യത്തിൽ ഇത് സെക്സ് ട്രാപ്പാണ്. അത് തെളിച്ചു പറയാനുള്ള വൈമനസ്യം മൂലം സൗന്ദര്യവൽക്കരിച്ചു ഹണിയാക്കി മാറ്റി.
പക്കാ സെക്സ് കെണിയെ തേൻകെണിയാക്കി. അതിലുമുണ്ട് ലൈംഗീകതയോടുള്ള അടഞ്ഞ മനസ്സ്.
കെണിയാണെങ്കിലും അത് തേൻ കൊണ്ടുള്ളതല്ലേയെന്ന് ആണിന് ആശ്വസിക്കാനുള്ള ഒരു പഴുതും കൊടുക്കുന്നുണ്ട്.
ചിലപ്പോൾ കഷണമായി ട്രാവലർ ബാഗിൽ കയറാമെന്ന റിസ്ക് ഉണ്ടെന്ന് പുതിയ സംഭവങ്ങൾ താക്കീത് നൽകുന്നുമുണ്ട്.
വെറുതെ കേറി കൊത്താൻ വരുന്ന മങ്കകളെ സൂക്ഷിക്കുക. ധന നഷ്ടവും മാനഹാനിയും ഒഴിവാക്കുക.
സെക്സ് കെണിയിൽ പെണ്ണുങ്ങളെ ആണുങ്ങൾ പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഭവങ്ങൾ ധാരാളമുണ്ടല്ലോ?
അവയ്ക്ക് എന്താണാവോ പേര്? അത് ഹണിയല്ല തീർച്ച.
അത് പീഡനമാകുന്നു. നോക്കണേ ജെൻഡർ വ്യത്യാസം?
(സി ജെ ജോൺ)
Drcjjohn Chennakkattu