
- Health
- Health Minister
- Health news
- healthcare
- Heart attack
- HEART HEALTHY
- ആരോഗ്യം
- ആരോഗ്യ വകുപ്പിൽ
- ആരോഗ്യപ്രവർത്തകർ
- ആരോഗ്യമന്ത്രി
- ആരോഗ്യമേഖലയിൽ
- നന്മയുള്ള ഹൃദയങ്ങൾ
- നമ്മുടെ ആരോഗ്യം
- ലോക ഹൃദയ ദിനാചരണം
- ഹൃദയത്തെ അറിയാൻ
ഈ വർഷത്തെ ലോക ഹൃദയ ദിനാചരണ സന്ദേശം “ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കാം” എന്നതാണ്.|ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിച്ചു
ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ബഹു. ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിച്ചു ഹൃദയസ്പർശം – കാക്കാം ഹൃദയാരോഗ്യം എന്ന പേരിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രത്യേക ഹൃദയാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിച്ചു. ബഹു. വടക്കാഞ്ചേരി എം.എൽ.എ. ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ

ബഹു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. ഡേവിസ് മാസ്റ്റർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ., മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷീല ബി., അവണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. തങ്കമണി ശങ്കുണ്ണി, എൻ.സി.ഡി. സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിപിൻ കെ. ഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ലിനി ടീച്ചർ, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ശ്രീമതി. ഷൈലജ കെ.കെ, ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വി.വി.ഉണ്ണികൃഷ്ണൻ, സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ. പി, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഇൻ ചാർജ് ശ്രീ. അജയ് കെ.എൻ, എന്നിവർ സംസാരിച്ചു.

ഈ വർഷത്തെ ലോക ഹൃദയ ദിനാചരണ സന്ദേശം “ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കാം” എന്നതാണ്. ഉദ്ഘാടന ചടങ്ങി നോടനുബന്ധിച്ച് ഹൃദയാരോഗ്യം എന്ന വിഷയത്തിൽ കാർഡിയോളജി വിഭാഗം വകുപ്പ് മേധാവി ഡോ. കരുണാദാസ് ക്ലാസ് എടുത്തു. ആംബുലൻസ് ഡ്രൈവർമാർക്കായി CPR നൽകുന്ന വിധം വിശദീകരിച്ചു. മെഡിക്കൽ കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, തൃശൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


Related Posts
ഡോക്ടറുടെ കുറിപ്പടി വേണ്ട: സ്വകാര്യ ലാബുകളില്‍ ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം
- Health news
- Health Tips
- healthcare
- Life Changing
- LIFE CHANGING AFFIRMATIONS
- mental health
- SOLUTIONS FOR LAZINESS
- നമ്മുടെ ജീവിതം
- പുതിയ ജീവിതം
- മടി
- മടിക്കരുത് ,മറക്കരുത്
- മനഃശാസ്ത്രം
- മനഃശാസ്ത്ര കൗൺസിലിംഗ്
- മനഃശാസ്ത്രജ്ഞൻ
- സംതൃപ്ത ജീവിതം
- സ്ത്രീ പുരുഷ മനഃശാസ്ത്രം
