കൃഷിമന്ത്രി ഒരു വ്യക്തിയല്ല, ഒരു ജനതയുടെ, സംസ്കാരത്തിന്റെ പ്രതീകമാണ്!

Share News

*കൃഷി വകുപ്പ്*

പണ്ടു പണ്ടൊരു നാട്ടിൽ

ഒരു കൃഷി മന്ത്രിയുണ്ടായിരുന്നു.

.കൃഷിക്കാരന് വിത്തും വളവും വിതരണം ചെയ്യുന്നൊരാൾ !

വിത്തുമുളച്ചാൽ ചെടികളുംവളമിട്ടു പോറ്റിയാൽ

കൃഷിയും ആകുമെന്നറിയുന്നൊരാൾ!

കുറ്റകരമല്ല കൃഷിയെന്നും കൃഷിയില്ലെങ്കിൽ അന്നമുണ്ടാവില്ലെന്നുംനന്നായറിയുന്നൊരാൾ!

പുഞ്ചപ്പാടങ്ങൾ തരിശിടരുതെന്നുംതരിശുനിലങ്ങൾ വിളഭൂമിയാക്കണമെന്നുംജനത്തോടു മല്ലിടുന്നൊരാൾ!

ആനയും കാട്ടുപന്നിയുംകാടിറങ്ങിവന്നു കൃഷിഭൂമിയിൽ കൂത്താടി വിഹരിക്കുമ്പൊഴും.

..തൊഴുത്തിലും കോഴിക്കൂട്ടിലുംപുലിയും കടുവയും നിത്യവും വേട്ട തുടരുമ്പൊഴും, ‘വേട്ടക്കൊരുമകൻ’ എന്നപോൽ കൃഷിക്കാരന്നൊപ്പംനിന്നൊരാൾ!

കാലം പോകെ പോകെരാഷ്ട്രീയക്കാരൻ മൃഗസ്നേഹിയും നിയമജ്ഞൻ മനുഷ്യ വിരുദ്ധനുമായപ്പോൾ,

കൃഷി കുറ്റകരമായ ഒരു ദുർവൃത്തിയുംകൃഷിക്കാരൻ രാജ്യദ്രോഹിയുമായി!

അന്നം വിളയിക്കാൻമലകയറിയവരുടെ മക്കൾഅന്നംമുട്ടി മരിക്കുമ്പോൾഛിന്നം വിളിച്ചു പാഞ്ഞടുക്കുന്നു മൃഗസ്നേഹികൾക്കൊപ്പം മന്ത്രിയും!

ചതുപ്പുനിലങ്ങൾ നാടിന്റെനെല്ലറയാക്കി തീർത്തവർ’പ്രകൃതി സ്നേഹി’കൾക്കിന്നുവെറുക്കപ്പെട്ട ജന്മങ്ങൾ!

പ്രകൃതിയെ മെരുക്കാതെയുംകാട്ടുമൃഗങ്ങളോടു കോർക്കാതെയുംകാലത്തെ അതിജീവിച്ചഏതു വർഗ്ഗമുണ്ടീ ഭൂമിയിൽ?

കൃഷിയിടം കാട്ടുമൃഗങ്ങൾക്കുവേണ്ടിയെങ്കിൽകൃഷിവകുപ്പും പത്രാസും ആർക്കുവേണ്ടി?

കാടിറങ്ങിയ മൃഗങ്ങൾക്കു മൃഗാവകാശങ്ങളുണ്ടെങ്കിൽ, നാട്ടിൽ പണിചെയ്യുന്ന മർത്യർക്കു മനുഷ്യാവകാശങ്ങളില്ലയോ?

നന്മക്കെന്നു നടിച്ചു നിർമ്മിക്കും നിയമങ്ങൾ മനുഷ്യ വിരുദ്ധമെങ്കിൽ, കടക്കെണിയിൽ നിന്ന് കർഷകൻ വൈകാതെ തൂക്കുമരത്തിലേറും!

ഫാ .വർഗീസ് വള്ളിക്കാട്ട്

പിൻകുറിപ്പു്: കൃഷിമന്ത്രി ഒരു വ്യക്തിയല്ല, ഒരു ജനതയുടെ, സംസ്കാരത്തിന്റെ പ്രതീകമാണ്!v. v.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു