
അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….!
അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….!

അരിക്കൊമ്പന് പ്രശ്നം വിശപ്പാണ് …
മധുവിൻ്റെ പ്രശ്നവും വിശപ്പായിരുന്നു…
അരിക്കൊമ്പന് വേണ്ടത് അരിയായിരുന്നു…
മധുവിന് വേണ്ടതും അരിയായിരുന്നു..
അരിക്കൊമ്പൻ കഴിയുന്നത് കാട്ടിലാണ്…
.മധു കഴിഞ്ഞിരുന്നതും കാട്ടിലാണ്…
ഇടയ്ക്കിടെ അരിക്കൊമ്പൻ നാട്ടിലേക്ക് എത്തുമായിരുന്നു….

ഇടയ്ക്കിടെ മധുവും നാട്ടിലേക്ക് വരുമായിരുന്നു..
സഹ്യൻ്റെ പുത്രനാണ് അരിക്കൊമ്പനത്രെ!സഹ്യൻ്റെ പുത്രനായിരുന്നു മധുവും !അരിക്കൊമ്പന് ഒരു ദുരന്തഭൂതകാലമുണ്ട് .

മധുവിനും ഉണ്ടായിരുന്നു ഒരു ദുരിത ഭൂതകാലം…
പ്രകൃതിയിൽ ആശ്രയിച്ചാണ് അരിക്കൊമ്പൻ വസിക്കുന്നത്….
പ്രകൃതിയെ ആശ്രയിച്ചാണ് മധുവും വസിച്ചിരുന്നത്….
ഒറ്റയ്ക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതേറെയും…
ഒറ്റയ്ക്കാണ് മധുവും സഞ്ചരിച്ചിരുന്നത്…
കിട്ടുന്നിടത്ത് നിന്ന് എടുത്ത് തിന്നാണ് അരിക്കൊമ്പൻ കഴിയുന്നത്…

കിട്ടുന്ന തെടുത്ത് ഭക്ഷിച്ചാണ് മധുവും കഴിഞ്ഞിരുന്നത്….
പ്രത്യേക രീതികളാണ് അരിക്കൊമ്പനുള്ളത്..പ്രത്യേക രീതികളാണ് മധുവിനുമുണ്ടായിരുന്നത്…
അരിക്കൊമ്പൻ്റെ ജീവിതത്തെ കുറിച്ച് നാട്ടുകാർക്കറിയാം….
മധുവിൻ്റെ ജീവിതത്തെ കുറിച്ചും നാട്ടുകാർക്കറിയാമായിരുന്നു..
അരിക്കൊമ്പൻ വ്യപകമായി നാശം വരുത്തുക പതിവാണ്…
എന്നാൽ മധു വ്യാപകമായി നാശമൊന്നും വരുത്തിരുന്നില്ല..
അരിക്കൊമ്പൻ സ്ഥിരം ആക്രമണ സ്വഭാവം കാണിക്കുന്നു,.എന്നാൽ മധു ആരെയും ആക്രമിച്ചിരുന്നില്ല…

അരിക്കൊമ്പന് തുമ്പിക്കൈ ഉണ്ട്…
എന്നാൽ മധുവിന് തുമ്പിക്കൈ ഇല്ലായിരുന്നു.അരിക്കൊമ്പന് വലിയൊരു തടിച്ച ശരീരമുണ്ട് …
എന്നാൻ മധുവിന് മെലിഞ്ഞെല്ലിച്ച ഒരു ശരീരമാണ് ഉണ്ടായിരുന്നത്..
അരിക്കൊമ്പന് നാല് കാലുകളും ഒരു വാലുമുണ്ട്…പക്ഷെ മധുവിന് രണ്ട് കാലുകളേ ഉണ്ടായിരുന്നുള്ളൂ, പേരിനൊപ്പം ഒരു ജാതി വാലു പോലുമുണ്ടായിരുന്നുമില്ല.

അരിക്കൊമ്പന് ഉയർന്ന ഒരു മസ്തകമുണ്ട്.എന്നാൽ മധുവിന് മനനം തെറ്റയ ഒരു മസ്തിഷ്കമാണ് ഉണ്ടായിരുന്നത്അരിക്കൊമ്പനെ ജീവനോടെ സംരക്ഷിക്കാൻ സർക്കാർ കോടികളാണ് മുടക്കുന്നത്…എന്നാൽ മധുവിൻ്റെ ജീവനെടുത്തവരെ രക്ഷിക്കാൻ കോടികളാണ് പൊടിക്കുന്നത്.
അരിക്കൊമ്പനെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ കോടികളാണ് സർക്കാർ മുടക്കുന്നത്….എന്നാൽ മധുവിനെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ നയാ പൈസ പോലും സർക്കാർ മുടക്കിയില്ല…..
അരിക്കൊമ്പന് കാവലൊരുക്കാൻ ലക്ഷങ്ങൾ ശമ്പളം കൊടുത്ത് പരിചാരകരെ വച്ചിരിക്കുന്നു.എന്നാൽ മധുവിൻ്റെ ജീവന് കാവലാകാൻ ശമ്പളം വാങ്ങുന്ന ഒരുത്തൻ പോലും വന്നില്ല.അരിക്കൊമ്പൻ്റെ കാര്യങ്ങളിൽ ഇടപെടാൻ നീതിപീഠങ്ങൾ ഉത്സുകരാണ്…
എന്നാൽ മധുവിൻ്റെ ജീവൻ്റെ കാര്യത്തിൽ പോലും നിയമപീഠങ്ങൾ ഉത്സുകരായില്ല…അരിക്കൊമ്പൻ്റെ ആയുസ് ധന്യമാകാൻ ഒഴികഴിവില്ലാതെ അധ്വാനത്തിലാണ് സർക്കാരും നാട്ടുകാരും..

എന്നാൽ മധുവിൻ്റെ ആയുസ്സിൻ്റെ കണക്കിൽ ഒഴികഴിവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സർക്കാരും നാട്ടുകാരും.അരിക്കൊമ്പൻ്റെ ജീവിതം ധന്യമാക്കാൻ എത്ര പണം പൊടിപൊടിക്കാനും പരിഷ്കൃത കേരളം തയാറാണ്…..
പക്ഷെ ‘ മധുവിൻ്റെ ആത്മശാന്തിക്ക് വേണ്ടി ഒരു നിമിഷം ചിലവാക്കാൻ പോലും ഇതേ പരിഷ്കൃത കേരളം തയാറായില്ല….

ഹെയ്……ഈ അരിക്കൊമ്പൻ ഒരു വല്ലാത്ത സംഭവമാണ് കേട്ടോ,,,,. അത് പോട്ടെ,,,,അല്ല, ആരായീ മധു.?..’.ഹോ…..അക്കാര്യം പറയാൻ വിട്ടു പോയി.. … സോറിയേ….
ഈ അരിക്കൊമ്പൻ എന്ന് പറയുന്നത് ഇടുക്കിയിൽ അലഞ്ഞ് തിരിഞ്ഞ്, ആക്രമിച്ച് നടക്കുന്ന ഒരു കാട്ടാനയാണ്…
അപ്പോ യീ മധുവോ?ഓ… അത് ആ അട്ടപ്പാടീലെങ്ങാണ്ട് ബോധമില്ലാതെ നടന്ന ഏതോ ഒരു ആദിവാസിയാണ്……
എന്തിനും മുകളിൽ പറഞ്ഞാൽ മധുവും നമ്മെ പോലെ ഒരു മനുഷ്യനായിരുന്നെടാ…

അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നെടോ ലൈവൻമാരേ..:….ചാച്ചര കേരളം…….
ദൈവത്തിൻ്റെ സ്വന്തം നാട്… നമ്പർ വൺ കേരളം.’… ത്:….. (അല്ലേൽ അത് വേണ്ട.. :….)
കഷ്ടം!……
NB : കേരളം ഒരു ഭ്രാന്ത്രാലയമാണ് – (സ്വാമി വിവേകാനന്ദൻ )+ എൻ്റെ ചിന്ത ++ എൻ്റെ വചനം ++ എൻ്റെ പ്രവൃത്തി +/

ജോയ് ജോസഫ്
