ഭാരതത്തിന്റെ ചന്ദനപരിമളം ഇനി മാർപാപ്പായുടെ കരങ്ങളിൽ.
കോട്ടയം : ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് വിശിഷ്ടമായ സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഉഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ദർ ചന്ദനത്തടിയിൽ തീർത്ത സ്ലീബായാണ് ഉപഹാരമായി സമർപ്പിച്ചത്. പൂർണമായും കൈകൾക്കൊണ്ട് നിർമ്മിച്ച സ്ലീബായിൽ അമൂല്യമായ കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ പ്രതിനിധീകരിച്ച് സഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗമാണ് ഉപഹാരം കൈമാറിയത്. മലങ്കര ഓർത്തഡോക്സ് സഭയെ മാർപാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. […]
Read Moreസന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ എം. എസ്. റ്റി.
സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർസഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്തു. കമ്മീഷന്റെ നേതൃത്വത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെൻറ് തോമസിൽ വച്ച് സന്യാസ സമർപ്പണ ജീവിതതത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സന്യാസിനീ സമൂഹമാണെങ്കിലും അവരുടെ പ്രാർത്ഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ ഓർമ്മിപ്പിച്ചു. അഭിവന്ദ്യ മാർ […]
Read Moreലെയോ പതിനാലാമൻ പാപ്പയ്‌ക്കു പ്രാർത്ഥനാനിർഭരമായ ആശംസകളുമായി സീറോ മലബാർ സഭ!
മെയ് പതിനെട്ട് ഞായറാഴ്ച തന്റെ പൊന്തിഫിക്കറ്റിന്റെ ആരംഭംകുറിച്ച വിശുദ്ധ പത്രോസിന്റെ 267 പിൻഗാമി ലെയോ പതിനാലാമൻ മാർപാപ്പയ്‌ക്ക് പ്രാർത്ഥനാശംസകളുമായി സിറോമലബാർ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപോലിത്ത മാർ റാഫേൽ തട്ടിൽ. ലെയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണത്തിൽ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ തന്റെ ആദ്യ കൂടിക്കാഴ്ചയിൽ മാർപാപ്പാ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള തന്റെ മുൻഗാമിയായ ലെയോ പതിമൂന്നാമൻ മാർപാപ്പായുടെ അതെ ആശയംതന്നെ ആവർത്തിച്ചത് പ്രേഷിത […]
Read Moreകാലഘട്ടം കവർന്ന പാപ്പ|കർദിനാൾ ജോർജ് ആലഞ്ചേരി
കാലഘട്ടം കവർന്ന മാർപാപ്പ പാവങ്ങളെയും പാര്‍ശ്വവത്കൃതരെയും ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം, കാലഘട്ടം കവർന്ന സഭാതലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാശുശ്രൂഷയെ ഏറ്റവും വിനയത്തോടെ സ്വീകരിച്ച അദ്ദേഹം എല്ലാ ജനങ്ങളോടും സമഭാവം പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യങ്ങളിലും ഹൃദ്യമായ സമീപനവും നടപടിയുമായിരുന്നു കൈമുതല്‍. ആരെയും പഴിച്ചു സംസാരിക്കാറില്ല. അഭയാര്‍ഥികള്‍ ആരാണെങ്കിലും അവരെ സ്വീകരിക്കണമെന്ന നിലപാടു പുലര്‍ത്തി. വത്തിക്കാനിലെ തെരുവുകളിൽ അഭയം തേടുന്ന പാവപ്പെട്ട ആളുകൾക്ക് സഹായങ്ങളെത്തിക്കുന്നതിനും അവരുടെ ജീവിതാവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നതിനും ഫ്രാൻസിസ് മാർപാപ്പാ ഒരു ഡിപ്പാർട്ടുമെന്റിനെ തന്നെ […]
Read Moreഫ്രാൻസീസ് പാപ്പ വിടവാങ്ങി
2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of sede vacante പ്രഖ്യാപിച്ചത്. 2013 മാർച്ച് തിമൂന്നാം തീയതി അർജൻ്റീനാക്കാരനായ കർദ്ദിനാൾ ജോർജ് മരിയ ബെർഗോളി സഭയുടെ 266 മത്തെ മാർപാപ്പയായി. മാർച്ച് 13നു ഫ്രാൻസീസ് മാർപാപ്പ പത്രോസിൻ്റെ പിൻഗാമിയായി ശുശ്രൂഷ നിർവ്വഹണം ആരംഭിച്ചിട്ടു […]
Read Moreഏതൊരു ഓർഗനൈസേഷന്റെ വിജയത്തിന് ജീവനക്കാരുടെ നല്ല മാനസികാരോഗ്യവും നല്ല തൊഴിൽ സാഹചര്യങ്ങളും വളരെ പ്രധാനമാണ്
ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും വിജയകരവുമായ ഒരു ബിസിനസിന് ജോലിസ്ഥലത്ത് കാര്യക്ഷമതയുള്ള ജീവനക്കാർ അത്യാവശ്യമാണ്. ഘടനാപരമായ ജോലി ശീലങ്ങൾ ഒരു ജീവനക്കാരന് അവരുടെ ജോലി സ്ഥാനം നിറവേറ്റാനും ഉയർന്ന നിലവാരമുള്ള ഫലപ്രാപ്തി ഉത്പാദിപ്പിക്കാനും സഹായിക്കും. ഇത് അവരുടെ ബിസിനസിന് ലാഭം നേടാൻ സഹായിച്ചേക്കാം. കാര്യക്ഷമതയെക്കുറിച്ചുള്ള ആശയങ്ങൾ മനസ്സിലാക്കുന്നത് ജോലിസ്ഥലത്ത് ഒരു വ്യക്തിയുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും നടപ്പിലാക്കാനും സഹായിച്ചേക്കാം. ജോലി കാര്യക്ഷമത എന്താണ്? സമയം, പരിശ്രമം, തുടങ്ങിയവ ഒട്ടും തന്നെ പാഴാക്കാതെ ഏറ്റവും കുറഞ്ഞ സമയം ഉപയോഗിച്ച് ജോലികളും […]
Read Moreകർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു
കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ എൺപതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയിൽ വച്ച് സീറോ മലബാർ സഭയുടെ മുൻ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.ടോണി ചിറ്റിലപ്പിള്ളി സദസ്സിന് സ്വാഗതം ആശംസിച്ചു. പ്രൊലൈഫ് ഗ്ലോബൽ ഫെല്ലോഷിപ് ചെയർമാൻ സാബു ജോസ്മുഖ്യ സന്ദേശം നൽകി.കത്തോലിക്ക സഭയിൽ കർദിനാളും മേജർആർച്ചുബിഷപ്പുമായി മഹനീയമായി പ്രവർത്തിക്കുമ്പോൾ വിവിധ സഭകളെയും മതങ്ങളെയും ആദരിക്കുവാനും, സാമൂഹ്യപ്രതിബദ്ധതയോടെ കൂട്ടായ്മയിൽ പ്രവർത്തിക്കുവാനും മാർ ജോർജ് ആലഞ്ചേരിക്ക് കഴിഞ്ഞുവെന്ന് ജന്മദിനസന്ദേശത്തിൽ […]
Read Moreവിശുദ്ധജീവിതത്തിൻ്റെ സാക്ഷ്യവുമായി 80-ൻ്റെ നിറവിൽ ആലഞ്ചേരി പിതാവ്
ഈശോമിശിഹായിലുള്ള വിശ്വാസതീക്ഷ്ണതയോടെ, പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക പാരമ്പര്യബോധനങ്ങളിൽ തൻ്റെ പൗരോഹിത്യജീവിതത്തെ ക്രമപ്പെടുത്തി മാർ തോമായുടെ പിൻഗാമിയായി ഒരു പതിറ്റാണ്ടിലേറെ സീറോ മലബാർ സഭയെ നയിച്ച മാർ ജോർജ് ആലഞ്ചേരി പിതാവ് എൺപതിൻ്റെ നിറവിൽ. പുനഃരുത്ഥാന ഞായറിൻ്റെ പ്രഭയിൽ തൻ്റെ എൺപതാം പിറന്നാൾ ആഘോഷിക്കാനുള്ള അസുലഭസന്ദർഭം കൈവന്നെങ്കിലും ഈശോമിശിഹായെയും അവിടുത്തെ സഭയെയും ശുശ്രൂഷിച്ചു തൃപ്തിവരാതെ, വലിയവാരത്തിൻ്റെ തിരക്കിലും പ്രാർത്ഥനയിലുമാണ് പിതാവിൻ്റെ എൺപതാം പിറന്നാൾ കടന്നുപോകുന്നത്. മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ആലഞ്ചേരിൽ ഫിലിപ്പോസ് -മറിയാമ്മ ദമ്പതികളുടെ […]
Read More