തൊഴിയേറ്റുവീണ ആ കുഞ്ഞ് ഇന്നലെ രാത്രിയും എന്നോട് പുഞ്ചിരിച്ചു. അവൻ എനിക്കുനേരെ നീട്ടിയ കൈകളിൽ ബലൂണുകൾക്കുപകരം പതാകകളാണല്ലോ എന്നുകണ്ട് ഞാനിപ്പോളും പൊള്ളിയമരുകയാണല്ലോ ദൈവമേ!

Share News

എപ്പോളായിരിക്കും ആ കേസിന്റെ വിധി പറയുക? എന്തായിരിക്കും വിധി?കേരളത്തിന്റെ നെഞ്ചിലേക്ക് തൊഴിയേറ്റുവീണ കുഞ്ഞിന്റെ കാര്യമാണ്. പ്രഥമദൃഷ്ട്യാ ക്രൈം നടന്നെന്നത് വസ്തുതയാണ്. അതിനു പിന്നിലെ ചേതോവികാരം ഒരു നിശബ്ദചലചിത്രത്തിലെന്നതപോലെ അതിലേറെ വ്യക്തവുമാണ്. എന്നോലോ നമ്മുടെ നീതിവ്യവഹാരവ്യവസ്ഥക്ക് ഇതുമതിയാവില്ല. രോഗം മാറ്റാൻ ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനേപ്പോലെ സഞ്ചരിച്ച മണിച്ചിത്രത്താഴിലെ സണ്ണിഡോക്ടറേപ്പോലുള്ള വക്കീലവതാരങ്ങൾ പ്രതിക്കുവേണ്ടി പറന്നിറങ്ങും. തങ്ങൾക്ക് ‘ദ്രവ്യം’ തരുന്ന ആരും അവർക്ക് ശരികളാണ്. അവർ ഈ കുഞ്ഞിൽ ആരോപിച്ചേക്കാവുന്ന കുറ്റങ്ങൾ പ്രതി ഏൽപ്പിച്ച തൊഴിയേക്കാൾ ഭീകരമായിരിക്കും. എത്രയെത്ര സംസ്ഥാനങ്ങളിൽ […]

Share News
Read More

ശാസ്ത്രമേളയ്ക്ക് ആതിഥ്യമരുളുന്ന നഗരം|സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ കുഞ്ഞുക്കൾക്ക് ഉണ്ടാകാതെയിരിക്കുവാനും അടിയന്തിരമായി വെള്ളെകെട്ടിനെ നേരിടുവാനും വേണ്ടതായ പരിഹാരം കണ്ടെത്തണം |ടി ജെ വിനോദ് MLA

Share News

ശ്രീ.പിണറായി വിജയൻബഹു:കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സംസ്‌ഥാന ശാസ്ത്രമേള ഈ വരുന്ന നവംബർ 9 മുതൽ 12 വരെ നടക്കുകയാണല്ലോ, ഈ ശാസ്ത്രമേളയ്ക് ആതിഥ്യം വഹിക്കുന്നത് എറണാകുളം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നത് അഭിമാനകരമാണ്. ഏതാണ്ട് 10000 ത്തോളം വിദ്യാർഥികളാണ് ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നഗരത്തിലേക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പത്രമാധ്യമങ്ങളിൽ നഗരത്തിലെ വെള്ളെകെട്ടുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ അങ്ങയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്ന് കരുതുന്നു. ശാസ്ത്രമേളയുടെ ഭാഗമായി എത്തുന്ന വിദ്യാർഥികൾക്ക് താമസ – ഭക്ഷണ സൗകര്യമൊരുക്കുന്നതിനായി 12 […]

Share News
Read More

‘സുമതി ചേച്ചി’ഇപ്പോഴും കടയുടമയാണ്.

Share News

മൂവാറ്റുപുഴ നഗരഹൃദയത്തിലെ സത്രക്കുന്ന് അഥവാ B T S ( ഇപ്പോഴത്തെ T T I ) സ്കൂളിലെ വിദ്യാർത്ഥിയായിരിക്കെ, തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയിലാണ് സുമതി ചേച്ചിയെ പരിചയപ്പെടുന്നത്. അന്നത്തെ സത്രക്കുന്ന് സ്കൂൾവിദ്യാർത്ഥികളെ സംബന്ധിച്ച്, ക്ലാസ്സിന്റെ ഇടവേളകളിൽ, പൂവൻ എന്ന് വിളിക്കപ്പെട്ടിരുന്നയാൾ തങ്ങളുടെ സമീപത്തെത്തിച്ച് വില്പനനടത്തുകവഴി ലഭിച്ചിരുന്ന പലവിധ ‘ഐസു’കൾക്കുമപ്പുറമുണ്ടായിരുന്ന മറ്റൊരുലക്ഷ്യസ്ഥാനം, ഒറ്റയോട്ടത്തിന് വന്നുപോകാവുന്നത്ര ദൂരത്തിൽ, ടി.ബി റോഡും സ്കൂൾ റോഡും സംഗമിക്കുന്നിടത്ത് സ്ഥിതി ചെയ്തിരുന്ന ചേച്ചിയുടെ പെട്ടിക്കടയായിരുന്നു. ചുണ്ണാമ്പുപാടുകളാൽ അലംകൃതമായിരുന്ന ഈ പെട്ടിക്കടയായിരുന്നു, കല്ലുപെൻസിൽ […]

Share News
Read More

ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ അശരണര്‍ക്കായി ഈ അധ്യാപിക നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകളാണ്.

Share News

ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ അശരണര്‍ക്കായി ഈ അധ്യാപിക നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകളാണ്. ടീച്ചറിന്റെ സഹായത്തോടെ നൂറു കണക്കിന് വിദ്യാര്‍ഥികളാണിന്ന് തങ്ങളുടെ പഠനം പൂര്‍ത്തീകരിച്ചുകൊണ്ടിക്കുന്നത്. നിരവധി പേര്‍ക്ക് അന്നവും ചികിത്സയും മാസം മുടങ്ങാതെ ഇവര്‍ എത്തിക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് സാമൂഹിക സേവന രംഗത്തേക്കു ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ മുന്നില്‍ നിന്നും വഴികാട്ടുന്നതും സുനില്‍ ടീച്ചര്‍ തന്നെ… തന്റെ പേരുപോലെ തന്നെ ജീവിതത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന വ്യക്തിയാണ് സുനില്‍ എന്ന കോളേജ് അധ്യാപിക. ഒറ്റയാള്‍പ്പാതയിലൂടെ സാമൂഹ്യസേവന രംഗത്ത് വേറിട്ട […]

Share News
Read More

വീണ്ടും ന്യൂനമര്‍ദ്ദം: കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത

Share News

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്തമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാത ചുഴിയില്‍ നിന്നും തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യുന മര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ […]

Share News
Read More

വാഹനത്തിൽ ചാരി നിന്ന ആറു വയസ്സു കാരനെ ചവിട്ടി തെറിപ്പിച്ച വ്യക്തി സമൂഹത്തിന് തന്നെ വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത്| ജീവൻ്റെവില വാഹനത്തിൻ്റെ വിലയേക്കാൾ എത്രയോ മുകളിലാണ്

Share News

ഇന്നലെ രാത്രി തലശ്ശേരിക്കടുത്ത് ഒരു പിഞ്ചു ബാലനു നേരെ നടന്ന പരാക്രമം മലയാളികളെ ഒന്നാകെ ഞെട്ടിച്ചതും ക്രൂരവും നിന്ദ്യവുമായ ഒരു പ്രവർത്തിയാണ്. വാഹനമോടിക്കുന്ന ഒരു ഡ്രൈവർക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് ക്ഷമ. അത് ഉണ്ടായില്ല എന്നു മാത്രമല്ല ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന സാമാന്യബോധം പോലുമില്ലാതായിപ്പോയി. റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് ഗതാഗത നിയമങ്ങൾ മാത്രം അറിഞ്ഞാൽ മതിയാകില്ല സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണ്വാഹനത്തിൽ ചാരി നിന്ന ആറു വയസ്സു കാരനെ ചവിട്ടി തെറിപ്പിച്ച വ്യക്തി സമൂഹത്തിന് […]

Share News
Read More

നമ്മൾ ചവിട്ടി ഒടിക്കുന്നത് കുട്ടിയുടെ നടുവ് മാത്രമല്ല നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ഭാവിയെയും ആണ്.|“കേഴുക പ്രിയനാടെ..” എന്നേ പറയാനുള്ളു.|മുരളി തുമ്മാരുകുടി

Share News

ചവിട്ടിത്തെറിപ്പിക്കുന്ന ഭാവി !കണ്ണൂരിൽ പിഞ്ചുബാലനെ ഒരു നരാധമൻ ചവുട്ടിത്തെറിപ്പിക്കുന്ന വാർത്ത കണ്ടാണ് നേരം പുലരുന്നത്, വീഡിയോ കാണാനുള്ള മാനസികാവസ്ഥ ഇല്ല. തൊട്ടുപിറകെ ഇത്ര ക്രൂരകൃത്യം ചെയ്ത് ഒരാളെ നാട്ടുകാർ റിപ്പോർട്ട് ചെയ്തിട്ടും കസ്റ്റഡിയിലെടുക്കാതെ കാർ മാത്രം കസ്റ്റഡിയിൽ എടുത്ത് പറഞ്ഞ് വിട്ട പോലീസിന്റെ വാർത്ത വരുന്നു. അതിനു പുറമെ എന്തുകൊണ്ടാണ് ഒരു കുട്ടിക്കെതിരെ ഇത്തരമൊരു ക്രൂരത നടത്തിയിട്ടും തെളിവുകൾ ലഭിച്ചിട്ടും പ്രതിയെ രാത്രി തന്നെ വിട്ടയച്ചതെന്ന ചോദ്യത്തിന് പോലീസിന്റെ കൗതുകകരമായ മറുപടി, “നമ്മുടെ നാട്ടിൽ ജോലിചെയ്യുന്ന അതിഥിതൊഴിലാളികൾക്ക് […]

Share News
Read More

ആ ചവിട്ട് കൊണ്ടത് ഓരോ …..മനുഷ്യസ്നേഹിയുടെയും നെഞ്ചിലാണ്.|കുഞ്ഞേഞങ്ങൾക്ക് മാപ്പേകുക|തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്.

Share News

തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്. കൊച്ചി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപെടുന്ന കേരളത്തിൽ കുട്ടികൾ തെരുവിൽ അലയുന്നതും അവർ ആക്രമിക്കപ്പെടുന്നതും ആശങ്കയും വേദനയും ഉളവാക്കുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. തലശ്ശേരിയിൽ ആറുവയസ്സുള്ള ബാലനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുട്ടിയെ ആക്രമിച്ച വ്യക്തിക്കെതിരെ നരഹത്യശ്രമത്തിന്‌ കേസ് എടുക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. . കാറില്‍ ചാരിനിന്നുപോയ സാധുവായ കുഞ്ഞിനെ വെറുപ്പോടെ ചവിട്ടുന്ന മനുഷ്യരൂപമുള്ള ഒരു ക്രൂരജന്തു. […]

Share News
Read More

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ 928 പോയിന്റോടെ ഒന്നാമതെത്തിയിരിക്കുകയാണ് കേരളം.

Share News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ 928 പോയിന്റോടെ ഒന്നാമതെത്തിയിരിക്കുകയാണ് കേരളം. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്താൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. 2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഉയർന്ന പോയിന്റുകൾ കേരളം കരസ്ഥമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡിങ്ങിൽ നാം ഗണ്യമായി […]

Share News
Read More