നിയമസഭാ കയ്യാങ്കളി കേസ്: വിടുതല്‍ ഹര്‍ജികള്‍ തള്ളി; മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നവംബര്‍ 22ന് ഹാജരാവാൻ നിർദേശം

Share News

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടിവരും. പ്രതികള്‍ നവംബര്‍ 22ന് ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. തുടര്‍ന്ന് വിചാരണ നടപടികളിലേക്കു കടക്കും. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസ് വീണ്ടും സിജെഎം കോടതിയിലെത്തിയതോടെയാണ് മന്ത്രി […]

Share News
Read More

കുറ്റാന്വേഷണ രംഗത്ത് കേരള പോലീസിന് ഒരു പൊൻ തൂവൽ കൂടി….| ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് കൂടി വഴിതെളിച്ചു.

Share News

ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസും. കൊലപാതകമാണെന്ന സംശയം ഉത്രയുടെ മാതാപിതാക്കൾ ഉന്നയിച്ചതോടെയാണ് ഈ കേസിന് വഴിത്തിരിവ് ഉണ്ടായത്. കൊല്ലം റൂറൽ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ ഐ പി എസ് കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുക മാത്രമല്ല, അദ്ദേഹത്തിന്റെ പൂർണ്ണ മേൽനോട്ടത്തിൽ അന്വേഷണം […]

Share News
Read More

ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ ശിക്ഷാവിധി|ഇരട്ട ജീവപര്യന്തം

Share News

കൊല്ലം : കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് […]

Share News
Read More

മാനസികാരോഗ്യവകുപ്പ് ? |പ്രണയക്കൊലയില്‍ നിന്ന് പെണ്‍കുട്ടികളെ ആര് രക്ഷിക്കും? ഡോ . സിജെ ജോണ്‍ സംസാരിക്കുന്നു

Share News

മാനസികാരോഗ്യ ദിനത്തില്‍ മീഡിയ വൺ എഡിറ്റര്‍ പ്രമോദ് രാമനുമായി ഒരു സംഭാഷണം. വ്യത്യസ്ത വീക്ഷണത്തിലൂടെ ചില കാര്യങ്ങൾ വിശകലനം ചെയ്യാന്‍ ഒരു ശ്രമം. സമൂഹത്തിന്റെ സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ ഒരു മാനസികാരോഗ്യ വകുപ്പ് നല്ലതെന്ന നിർദ്ദേശം വന്നു. നോ ഹെല്‍ത്ത് വിത്ത് ഔട്ട് മെന്റല്‍ ഹെല്‍ത്ത് എന്നാണല്ലോ ചൊല്ല്. സോഷ്യല്‍മീഡിയയുടെ സൃഷ്ടിപരമായ തലവും, ഹിംസാത്മകമായ തലവും ഇതിൽ ചർച്ച ചെയ്യപ്പെട്ടു. തുല്യത ഇല്ലായ്മയുടെ വേറിട്ട തലങ്ങള്‍ അന്വേഷിക്കാന്‍ ഒരു ശ്രമം ഉണ്ടായി. ഡോ . സിജെ […]

Share News
Read More

കേരളത്തിൽ യൂണിവേഴ്സിറ്റികളുടെ എണ്ണവും വണ്ണവും ബജറ്റും കൂടുന്നതല്ലാതെ ഗുണമേന്മ കൂടുന്നുണ്ടോ?

Share News

ഇത്രയും യൂണിവേഴ്സിറ്റികൾ ഇവിടെ ഉണ്ടായിട്ടും ആ യുണിവേർസിറ്റികളിൽ പഠിപ്പിക്കുന്നവരുടെ/വൈസ് ചാൻസലർമാരുടെ /മന്ത്രിമാരുടെ മക്കൾ പോലും കേരളത്തിനു വെളിയിൽ പഠിക്കാൻ പോകുന്നത് എന്ത് കൊണ്ടാണ്? ഇപ്പോൾ കേരളത്തിൽ യഥാർത്ഥത്തിൽ ഒരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആവശ്യം ഉണ്ടോ? കേരള സർക്കാർ കടത്തിൽപെട്ട് നട്ടം തിരിയുകയാണ്. ഇന്ദിരഗാന്ധി ഓപ്പൺയൂണിവേഴ്സിറ്റിക്കു കേരളത്തിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സെന്ററുകളുണ്ട്. കേരളത്തിൽ തന്നെ ഓപ്പൺ രെജിസ്റ്ററേഷന് പല യൂണിവേഴ്സിറ്റികളിലും സംവിധാനങ്ങൾ ഉണ്ട്. പിന്നെ ആർക്ക് വേണ്ടിയാണ് ഇപ്പോൾ കോവിഡ് കാല കടത്തിൽ നട്ടം തിരിയുമ്പോൾ ഒരു […]

Share News
Read More

സര്‍വം താളമയം, നടനത്തിന്റെ കൊടുമുടി; നെടുമുടി വേണു ജീവിതം പറയുന്ന സമ്പൂര്‍ണ അഭിമുഖം

Share News

നെടുമുടി വേണു (Nedumudi Venu) തന്റെ കലാജീവിതത്തേയും വ്യക്തിജീവിതത്തേയുംപറ്റി ആദ്യമായി പൂര്‍ണമായി മനസ്സു തുറന്നത് മാധ്യമപ്രവർത്തകനായ ജെ ബിന്ദുരാജുമായുള്ള ( J Binduraj) അഭിമുഖത്തിലായിരുന്നു. 2014-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ആ അഭിമുഖം ഏഷ്യാനെറ്റ്‌ ന്യൂസ് പുന:പ്രസിദ്ധീകരിച്ചു അമ്പതുകളിലെ നെടുമുടി ഗ്രാമം.  അന്നൊക്കെ ആളുകൾക്ക് അവിടേയ്ക്ക് ചെന്നെത്താൻ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. യന്ത്രവാഹനങ്ങളോ നിരത്തുകളോ ഇല്ലാതെ ഇടം. ടാറിട്ട നിരത്തുകൾ പോയിട്ട് ചെങ്കൽ പാതകൾ പോലുമില്ല. പാടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിച്ചുവേണം ഓരോ സ്ഥലങ്ങളിലുമെത്താൻ. മഴക്കാലത്ത് കായലേത് […]

Share News
Read More

മഴ കനക്കുന്നു: ആളുകളെ മാറ്റിപ്പാര്‍പ്പിക്കും, മലയോര മേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ തുടരുന്ന സാചര്യത്തില്‍ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചതായും അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മന്ത്രി ജില്ല കല്കടറുമാരുമായി നടത്തിയ […]

Share News
Read More

ചൊവ്വാഴ്ച 7823 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 12,490

Share News

October 12, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 752 കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് […]

Share News
Read More

കോവിഡ് മരണത്തിനുള്ള അപ്പീൽ: സംശയങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ

Share News

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീൽ നൽകുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെൽപ് ലൈൻ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471-2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്. ഇ-ഹെൽത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളുടെയും ഡോക്ടർമാരുടെയും ഏകോപനമാണ് ദിശ. വിവിധ സേവനങ്ങൾക്കായി 25 ഡെസ്‌കുകളാണ് പ്രവർത്തിക്കുന്നത്. 75 ദിശ കൗൺസിലർമാർ, 5 […]

Share News
Read More