രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.

Share News

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും […]

Share News
Read More

കാലഹരണപ്പെട്ടതോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമായ ഒന്നാണ് പബ്ലിക് ടെലിഫോൺ ബൂത്തുകൾ.

Share News

കാലഹരണപ്പെട്ടതോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമായ ഒന്നാണ് പബ്ലിക് ടെലിഫോൺ ബൂത്തുകൾ. എന്നാൽ ചുവപ്പ് നിറത്തിലുള്ള ടെലിഫോൺ കിയോസ്കുകൾ ബ്രിട്ടനിൽ പലയിടങ്ങളിലും തങ്ങളുടെ സാംസ്കാരിക അടയാളമായി നിലനിർത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. യുകെയിലെ പൊതു ടെലിഫോൺ ബൂത്തുകളുടെ ചരിത്രം ആരംഭിക്കുന്നത് 1921ൽ യുണൈറ്റഡ് കിംഗ്ഡം പോസ്റ്റ് ഓഫീസ് ആദ്യത്തെ സ്റ്റാൻഡേർഡ് പബ്ലിക് ടെലിഫോൺ കിയോസ്ക് അവതരിപ്പിച്ചപ്പോഴാണ്. ഈ ചിത്രത്തിൽ കാണുന്ന തരത്തിലുള്ള ഐക്കണിക് റെഡ് ടെലിഫോൺ ബോക്സ് രൂപകൽപന ചെയ്തത് സർ ഗിൽസ് ഗിൽബർട്ട് സ്കോട്ടാണ്, 1924ൽ ഇത് […]

Share News
Read More

പടിഞ്ഞാറേത്തുപടി പൊറോട്ട ജംഗ്ഷൻ ആയ കഥ..

Share News

പടിഞ്ഞാറേത്തുപടി എന്നായിരുന്നു കൊറ്റനാട്-അയിരൂർ പഞ്ചായത്തുകളുടെ അതിർത്തിയുടെ ആദ്യ പേര്. നാട്ടുകാരുടെ നാവിൻതുമ്പിലേക്ക് ഗെസ്റ്റായി വീശിയിറങ്ങിയ ഒരു പലഹാരം ഒരു ഗസറ്റിലും പ്രസിദ്ധീകരിക്കാതെ ആ നാടിന്റെ പേരു മാറ്റി. പൊറോട്ട മുക്ക്! തിരുവനന്തപുരത്തുനിന്ന് ഇവിടേക്കു ടാപ്പിങ്ങിനു കുടിയേറിയ വെഞ്ഞാറുമൂടുകാരൻ ദാസ്, കത്തിക്കൊപ്പം പൊറോട്ടയുടെ രുചിക്കൂട്ടും പൊതിഞ്ഞെടുത്തു. തിരുവനന്തപുരത്തുകാരുടെ ‘ബെറോട്ട’ റാന്നി-തിരുവല്ല റോഡിൽ വാലാങ്കര അയിരൂർ റോഡ് സന്ധിക്കുന്ന മുക്കവലയിലെത്തിയപ്പോൾ പേര് ശരിക്കും ‘പൊറോട്ടയായി’. രുചിയുടെ ബോളെറിഞ്ഞു വീശിയടിച്ച ആ കഥ ഇങ്ങനെ: 1979ലാണു കവലയിൽ ഒരു ചായക്കട പ്രവർത്തനം […]

Share News
Read More

വാഹനമോടിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം..

Share News

1.ഇരുചക്ര വാഹനങ്ങളിൽ ഹാൻഡിലിൽ നിന്നും കൈകൾ വിടുവിക്കുന്നത്. 2. സ്റ്റിയറിംഗ് വീലിൽ നിന്നും കൈകൾ എടുക്കേണ്ടി വരുന്നത്. 3. മൊബൈൽ ഫോൺ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാൽ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം. 4. നോട്ടം റോഡിൽ നിന്നും മാറുന്നത്. 5. ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുന്നത്. 6.വാഹനമോടിക്കുമ്പോൾ ദീർഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈൽ ഫോൺ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം. 7.വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത്. 8. മേക്ക് അപ്പ് ചെയ്യുന്നത് . 9. […]

Share News
Read More

ജസ്റ്റിസ് ഹേമയോട് ചില ചോദ്യങ്ങൾ…|കയ്യൂക്കുള്ളവൻ കാര്യക്കാരനായി മദിച്ചു രസിക്കുന്ന സിനിമാ വ്യവസായത്തിൽ ബലമില്ലാത്തവർ ചവിട്ടി അരയ്ക്കപ്പെടുന്നു

Share News

ജസ്റ്റിസ് ഹേമയോട് ചില ചോദ്യങ്ങൾ… കയ്യൂക്കുള്ളവൻ കാര്യക്കാരനായി മദിച്ചു രസിക്കുന്ന സിനിമാ വ്യവസായത്തിൽ ബലമില്ലാത്തവർ ചവിട്ടി അരയ്ക്കപ്പെടുന്നു എന്ന വസ്തുത വെളിച്ചത്തു കൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി പ്രശംസ അർഹിക്കുന്നു. സൂപ്പർ താരങ്ങൾ, സൂപ്പർ സംവിധായകർ, സൂപ്പർ സംഘടനാ നേതാക്കൾ, സൂപ്പർ കങ്കാണികൾ എന്നിവരെല്ലാം രാവണപ്രഭുക്കളും പ്രമാണിമാരുമായി വിരാചിക്കുന്ന കാര്യവും ഈ റിപ്പോർട്ട് സമർത്ഥിക്കുന്നു. ദു:ശ്ശാസനന്മാർ പരസ്യമായി പെണ്ണിൻ്റെ ഉടുതുണി ഉരിഞ്ഞുകൊണ്ട് മദലഹരിയിൽ അഴിഞ്ഞാടുന്ന അരങ്ങ് കൂടിയാണ് സിനിമ എന്നും ഈ റിപ്പോർട്ട് വെളിവാക്കുന്നു. ജസ്റ്റിസ് ഹേമയോട് […]

Share News
Read More

മണർകാട് മാത്യു സാറിന് ആദരാജ്ഞലികൾ .

Share News

മണർകാട് മാത്യു സാറിന് ആദരാജ്ഞലികൾ . കേരളത്തിലെ സ്ത്രീകൾക്ക് വേണ്ട വായനകൾ എന്തൊക്കെയെന്ന് കണ്ടറിഞ്ഞു ഒരു ഉള്ളടക്ക കോമ്പിനേഷൻ ഉണ്ടാക്കി വനിതയെന്ന പ്രസിദ്ധീകരണത്തെ അണിയിച്ചൊരുക്കിയ പ്രതിഭയാണ് മണർകാട് മാത്യു സർ. കേരളത്തിൽ സ്ത്രീകൾക്കായുള്ള ആദ്യ മാസികയുടെ ചുക്കാൻ പിടിക്കുന്നതിനിടയിലും സിനിമ സംബന്ധിയായ പഠനങ്ങൾ എഴുതി.. സാഹിത്യമെഴുതി മനോഹരമായ കൈപ്പടയിൽ ലേഖനങ്ങളാവശ്യപ്പെട്ട് കത്തെഴുതുമായിരുന്നു.ആദ്യമൊക്കെ അതിൽ ലേഖനത്തിൽ പരാമർശിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കുറിപ്പും ഉണ്ടാകുമായിരുന്നു. വിശ്വാസമായപ്പോൾ അത് ഒഴിവാക്കി . എറണാകുളത്ത് വരുമ്പോൾ ഇടക്കൊക്കെ സുഹൃദ് സന്ദർശനത്തിന് വന്നിട്ടുള്ളത്‌ വനിത […]

Share News
Read More

കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ഫലപ്രദവും സത്വരവുമായ നടപടികൾ സർക്കാർ സ്വീകരിക്കണം.|സീറോമലബാർസഭ

Share News

ജസ്റ്റിസ് കോശി കമ്മീഷൻ, മുല്ലപ്പെരിയാർ വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മാർ റാഫേൽ തട്ടിൽ പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാർസഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർസഭ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മേജർ ആർച്ചുബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ […]

Share News
Read More

ദീർഘദൂര വിമാനങ്ങളിൽ യാത്രയുടെ ഭൂരിഭാഗവും ഓട്ടോപൈലറ്റാണ് നിയന്ത്രിക്കുന്നത്.

Share News

1. ദീർഘദൂര വിമാനങ്ങളിൽ യാത്രയുടെ ഭൂരിഭാഗവും ഓട്ടോപൈലറ്റാണ് നിയന്ത്രിക്കുന്നത്. ഫ്ലൈറ്റ് സമയത്ത് ടേക്ക് ഓഫ്, ലാൻഡിംഗ്, മോണിറ്റർ സിസ്റ്റം എന്നിവ പൈലറ്റുമാർ നേരിട്ട് കൈകാര്യം ചെയ്യുകയാണ് പതിവ് . 2. പ്രക്ഷുബ്ധത അഥവാ ടർബുലൻസ് അസ്വാസ്ഥ്യകരമാകുമെങ്കിലും അത് വളരെ അപൂർവ്വമായി അപകടകരമാണ്. കാര്യമായ പ്രക്ഷുബ്ധത കൈകാര്യം ചെയ്യുന്നതിനാണ് ആധുനിക വിമാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ പൈലറ്റുമാർക്ക് അതിലൂടെ സുരക്ഷിതമായി നാവിഗേറ്റ് ചെയ്യാൻ കഠിന പരിശീലനം നൽകുന്നു . 3. അടിയന്തിര സാഹചര്യങ്ങളിൽ താഴെ വീഴുന്ന ഓക്‌സിജൻ മാസ്‌കുകൾ […]

Share News
Read More

മലയാള സിനിമാ രംഗത്തെ അടിമുടി പിടിച്ചു കുലുക്കുന്ന സംഭവങ്ങളെപ്പറ്റി സിനിമാ രംഗത്തുള്ളവരുടെ പ്രതികരണം ശ്രദ്ധിക്കുന്നു|മുരളി തുമ്മാരുകുടി

Share News

പ്രതികരിക്കുന്നവരും മിണ്ടാതിരിക്കുന്നവരും മലയാള സിനിമാ രംഗത്തെ അടിമുടി പിടിച്ചു കുലുക്കുന്ന സംഭവങ്ങളെപ്പറ്റി സിനിമാ രംഗത്തുള്ളവരുടെ പ്രതികരണം ശ്രദ്ധിക്കുന്നു ജഗദീഷിനെപ്പോലെ ഉർവ്വശിയെപ്പോലെ അർത്ഥശങ്കക്ക് ഇടയില്ലാതെ അതിജീവിതമാർക്ക് ഒപ്പം നിൽക്കുന്നവർ വിരളം “എൻ്റെ വാതിലിൽ ആരും മുട്ടിയിട്ടില്ല” അതു കൊണ്ട് പ്രശ്നമുണ്ടോ എന്നറിയാത്ത നിഷ്കളങ്കർ ഏറെ വാർത്തയാകുമ്പോൾ കുറച്ച് എരിവും പുളിയും വേണ്ടേ എന്നൊരാൾ “പഴയ കാലത്തെ കാര്യത്തിൽ ഇപ്പോൾ പരാതി നൽകാൻ വരുന്നത് ബാലിശം” എന്ന് വേറൊരാൾ. ഒരു ബലിശവുമില്ല. അതി ജീവിതമാർക്ക് സുരക്ഷിതത്വം തോന്നുന്ന സമയത്ത് അവർ […]

Share News
Read More

വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നത്| നിഷ്ക്രീയതക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും ? |ഡോ .സി. ജെ. ജോൺ

Share News

വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്ന ബോധം ഉത്തരവാദിത്തപ്പെട്ട ആർക്കും ഇല്ലാത്തത് അമ്പരപ്പിക്കുന്നു .ഒരു ലൈംഗീക മസാല സിനിമയെന്ന മട്ടിലാണ് പലരും ഈ സംഭവ വികാസങ്ങളെ കണക്കാക്കുന്നത്. എന്തൊക്കെയാണ് പരസ്യമായി കേൾക്കേണ്ടി വരുന്നത് ?ഈ പറച്ചിലിൽ അവരുടെ ഗതികേടുണ്ടെന്നത് വ്യക്തം.അന്നത്തെ നിസ്സഹായത പ്രകടം. ഇന്നും അങ്ങനെ തന്നെയെന്ന തോന്നലുകളും ശക്തം . പരസ്യമായ ഈ വെളിപ്പെടുത്തലുകളുടെ മാല പടക്കങ്ങൾ പൊട്ടി തീരുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ കുറിച്ച് പൊതുവിലും, സിനിമാ രംഗത്തെ കുറിച്ച് പ്രേത്യേകിച്ചുമുള്ള പ്രതിച്ഛായ എന്തായിരിക്കും […]

Share News
Read More