ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സീറോമലബാർസഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ

Share News

കൊച്ചി.വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ ദുഷ്ക്കരമാണെങ്കിലും ത്വരിതഗതിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങളോട് ഇടവകകളും രൂപതകളും ഭക്തസംഘടനകളും സാമൂഹ്യസേവനപ്രസ്ഥാനങ്ങളും സഹകരിച്ച് […]

Share News
Read More

വയനാട്-ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ.| മരണ സംഖ്യ കൂടി വരുന്നു..|84 പേരുടെ മരണം സ്ഥിരീകരിച്ചു

Share News

രാത്രി, ഭൂമി തന്നെ ഒലിച്ചു വരുമ്പോൾ, മരങ്ങൾ, താമസസ്ഥലങ്ങൾ മറ്റെല്ലാം കടപുഴകി വീഴുമ്പോൾ, അതിനുള്ളിലുള്ള മനുഷ്യരും മൃഗങ്ങളും ഒന്നും അറിയാതെ കൂടെ ഒഴുകി പോകുന്നു.. തൊട്ടടുത്തുള്ളവർ വിറങ്ങലിച്ചു നിൽക്കുന്നു. ഒന്നും ചെയ്യാനാകാതെ! നിസ്സാഹരായി നോക്കിനിൽക്കാൻ മാത്രം കഴിയുന്ന എത്രയെത്ര ആളുകൾ.. വയനാട്-ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ. മരണ സംഖ്യ കൂടി വരുന്നു.. ഇന്ന് വെളുപ്പിന് വയനാട്ടിലെ ചുരൽമലയിൽ ഉണ്ടായ ദുരന്തത്തിൽ ഈ സമയം വരെ 84 പേരുടെ മരണം സ്ഥിരീകരിച്ചു.🙏നുറിൽ അധികം കുടുംബങ്ങൾ ഒലിച്ചുപോയെന്ന് അറിയുന്നു.അതുകൊണ്ട് മരണസംഖ്യ വർദ്ധിക്കുവാൻ സാധ്യതയുണ്ട്. […]

Share News
Read More

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.

Share News

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ […]

Share News
Read More

“പുതിയ ലോകത്തെ സൃഷ്ടിക്കാൻ പുതിയ മനുഷ്യനേ കഴിയൂ” |മതങ്ങളിലേക്കു ചുരുങ്ങുന്നവരുടെ മുന്നിൽ മനുഷ്യരിലേക്കു പടർന്നു കയറുമെന്ന് വീമ്പിളക്കിയവരുടെ മൗനം ദയനീമായിരുന്നു.

Share News

ഇംഗ്ലണ്ടിൽ ഇപ്പോൾ ബിരുദധാന ചടങ്ങുകളുടെ സമയമാണ്. ഒരു കാന്തക്കല്ലിനെപ്പോലെ പടിഞ്ഞാറൻ രാജ്യങ്ങളിലെ സർവ്വകലാശാലകൾ യുവജനതയെ ഇവിടേക്ക് ആകർഷിക്കുന്നു. ഭാവിലോകത്തെ സ്വപ്നം കാണാനും അതിനെ നയിക്കാനും കലാശാലകൾ യുവത്വത്തെ പ്രാപ്തരാക്കുന്നു. അറിവിൻ്റെ അക്ഷയഖനിയായ സർവ്വകലാശാലകളിൽ നിന്നും പുതിയ രത്നങ്ങൾ ഉദ്ഖനനം ചെയ്ത് സ്വന്തമാക്കുന്നതിനായി ലോകരാജ്യങ്ങളിൽ നിന്നും യുവതി-യുവാക്കൾ വർഷംതോറും ദേശാടനക്കിളികളെപ്പോലെ ഇവിടെയെത്തുന്നു. ഇഷ്ട വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും സമ്പാദിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവർ സ്വദേശത്തേക്ക് തിരികെപ്പറക്കും. യൂണിവേഴ്സിറ്റികൾ സംഘടിപ്പിക്കുന്ന ഉത്സവാന്തരീക്ഷത്തിലാണ് വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കുന്നത്. മനുഷ്യവംശം […]

Share News
Read More

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻപേരിനൊപ്പം Road, Halt, Nagar,Junction,Cantt,Terminal,സെൻട്രൽഎന്നിങ്ങനെ കൊടുത്തിട്ടുണ്ടല്ലോ അതിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോവുന്നത്

Share News

ചെറിയൊരു അറിവ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻപേരിനൊപ്പം Road, Halt, Nagar,Junction,Cantt,Terminal,സെൻട്രൽ എന്നിങ്ങനെ കൊടുത്തിട്ടുണ്ടല്ലോ അതിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോവുന്നത്. Road റോഡ് റെയിൽവേ സ്റ്റേഷൻ എന്നാൽ പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്‌റ്റേഷനെ സൂചിപ്പിക്കുന്നു. അത് റോഡ് മാർഗം മാത്രം എത്തിച്ചേരാനാകൂ… (ഉദാ:- Nilambur Road, Vaikom Road) Halt, Nagar ഈ പേരുകളുള്ള സ്റ്റേഷനുകളിൽ Local Train മാത്രമേ നിർത്തികയൊള്ളു… (ഉദാ:- Aroor Halt, Kaduthuruthy Halt, Divine […]

Share News
Read More

പ്രകൃതി, പുനജ്ജ്‌ജീവനം, വിദ്യാഭ്യാസം|മുരളി തുമ്മാരുകുടി

Share News

പ്രകൃതിയുടെ പുനരുജ്ജീവനം എന്ന വിഷയം എങ്ങനെ പുതിയ തലമുറയെ പഠിപ്പിക്കാം എന്ന് ഓൺലൈനിൽ തിരയുമ്പോൾ ആണ് തായ്‌ലൻഡിലെ “Ourland” എന്നൊരു പ്രസ്ഥാനത്തെ പറ്റി അറിയുന്നത്. ഒരു നാഷണൽ പാർക്കിനോട് ചേർന്ന് കൃഷിയിടമായിരുന്ന ഭൂമി വിലക്ക് വാങ്ങി അതിൽ സ്വാഭാവികമായ മരങ്ങൾ ഒക്കെ നട്ടുപിടിപ്പിച്ച് പ്രകൃതിയോടടുപ്പിച്ച് അവിടെ ലോകത്തെമ്പാടുനിന്നും ഉള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രകൃതിയെപ്പറ്റി, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി, സാധ്യതകളെപ്പറ്റി, രീതികളെപ്പറ്റി, മനുഷ്യരും മൃഗങ്ങളും തമ്മിൽ ഉടലെടുക്കുന്ന സംഘർഷത്തെ പറ്റി ഒക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് Ourland. ബാങ്കോക്കിൽ […]

Share News
Read More

” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” |നിങ്ങളുടേതാണ് മാത്രമാണ് തീരുമാനം .

Share News

നമുക്കെല്ലാവർക്കും അറിയാവുന്ന വ്യവസായ പ്രമുഖൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി സർ എഴുതിയ പലപ്പോഴും ഞാനെന്റെ മന്ത്രമായി ഉരുവിടുന്ന വരികൾ ഇതാണ് .. ” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” . ഒരാവശ്യത്തിനുവേണ്ടി കൊച്ചൗസേഫ് സാറുമായി ഇന്നലെ സംസാരിക്കുമ്പോൾ പോലും അദ്ദേഹത്തോടുള്ള അദ്ദേഹത്തിന്റെ എഴുത്തിനോടുള്ള എന്റെ ആരാധന പങ്കുവെച്ചിരുന്നു . അടുത്ത കാലത്ത് നല്ല വിദ്യാഭ്യാസമുള്ള അതും ഫിഷറീസിൽ ബിരുദമുള്ള നാല് […]

Share News
Read More

മഞ്ചേരി വഴിയുള്ള പത്തനംതിട്ട – മാനന്തവാടി – തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ്

Share News

വൈകിട്ട് 5മണിക്ക് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ടു എരുമേലി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി, കൽപ്പറ്റ വഴി അതിരാവിലെ മാനന്തവാടി – തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്ന സർവീസ് തിരിച്ചു ഉച്ചക്ക് ശേഷം 3.00 മണിയോടെ തിരുനെല്ലിയിൽ നിന്നും പുറപ്പെട്ടു വെളുപ്പിനെ 3 മണിക്ക് ശേഷം പത്തനംതിട്ടയിൽ എത്തുകയും വയനാട്‌, താമരശ്ശേരി, […]

Share News
Read More

ടൂറിസത്തിൻ്റെ കുതിച്ചു ചാട്ടവും കേരളത്തിന്റെ സാധ്യതകളും

Share News

രണ്ടായിരത്തി ഇരുപതിൽ കോവിഡ് മൂലം ലോകമെമ്പാടും വിമാനങ്ങളും റെയിൽ സർവീസുകളും നിർത്തിവക്കുകയും രാജ്യത്തിന് അകത്ത് പോലും യാത്രകൾ ബുദ്ധിമുട്ടാവുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കുറച്ചു പേർ എന്നെ ഒരു വെബ്ബിനാറിന് വിളിച്ചിരുന്നു. കോവിഡിന് ശേഷം ഒരു കാലം ഉണ്ടാകുമെന്നും അന്ന് ഏറ്റവും കൂടുതൽ വേഗത്തിൽ തിരിച്ചു വരാൻ പോകുന്നത് ടൂറിസം വ്യവസായം ആകുമെന്നുമാണ് ഞാൻ അന്ന് അവരോട് പറഞ്ഞത്. ബിസിനസ്സ് ഏതാണ്ട് നിശ്ചലമായി സാമ്പത്തികമായ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നവരോട് ഞാൻ ഒരു നല്ല വാക്ക് […]

Share News
Read More

ഷിരൂർ – രക്ഷാ പ്രവർത്തനവും മാധ്യമപ്രവർത്തനവും|മുരളി തുമ്മാരുകുടി

Share News

ഒരാഴ്ചയായി ഔദ്യോഗിക യാത്രയിലാണ്, അതെ സമയം ഓഫിസിലെ ജോലികളും ഉണ്ട്. രണ്ടും കൂടി ആകുമ്പോൾ ദിവസം പതിനഞ്ചു മണിക്കൂർ കഴിയും. വിഷയത്തെ പറ്റി കൃത്യമായി പഠിക്കാതെ ഇന്റർനെറ്റിൽ കിട്ടുന്ന വിവരങ്ങൾ വച്ച് “വിദഗ്ദ്ധാഭിപ്രായം” പറയുന്നത് ശരിയുമല്ലല്ലോ. അതുകൊണ്ടാണ് ഷിരൂരിലെ സംഭവത്തെ പറ്റി ഒന്നും എഴുതാതിരുന്നത്. ക്ഷമിക്കുമല്ലോ. പല മാധ്യമങ്ങളും പ്രതികരണത്തിനു ചർച്ചക്കും വിളിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ മാധ്യമ ചർച്ചകൾക്ക് പൊതുവെ പോകാറില്ല. അല്പം ഒച്ചപ്പാട് ഉണ്ടാക്കുക, ആരെയെങ്കിലും ഒക്കെ കുറ്റക്കാരാക്കുക, മന്ത്രിമാരെ അല്ലെങ്കിൽ ഉദ്യോഗസ്ഥരെ മോശക്കാരായി […]

Share News
Read More