സംസ്ഥാനത്ത്അഞ്ചു ലക്ഷം കടന്ന് കോവിഡ് രോഗികൾ: ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം (5,02,719) കഴിയുമ്പോള്‍ ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞത്. കേവലം രണ്ട് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം 5 ലക്ഷമായത്. ആകെ രോഗികളുടെ എണ്ണം 5 ലക്ഷം കഴിഞ്ഞപ്പോഴും രോഗ മുക്തരുടെ എണ്ണം 4,22,410 ആണ്. ഇനി ചികിത്സയിലുള്ളത് 78,420 പേരാണ്. ആകെ കോവിഡ് ബാധിതരുടെ […]
Read More“Reality is as YOU see it “.
November 11, 2020 Kurian Kachappilly A Philosopher, Psychologist and Author
Read Moreദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കാക്കി കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം നടത്തുന്നത്.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കാക്കി കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം നടത്തുന്നത്. ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിച്ചു വരുന്നു. അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക് പുറമേ കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങളും […]
Read Moreപോസ്റ്റ് കോവിഡ് സിന്‍ഡ്രം
കേവിഡ് രോഗമുക്തി കൈവരിച്ച ചിലരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ട് വരുന്നതായും അതില്‍ ഒരു ചെറിയ ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ കോവിഡ് മുക്തി നേടിയവരില്‍ പിന്നീട് പ്രത്യക്ഷപ്പെട്ട രോഗങ്ങളെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമായി വിശേഷിപ്പിക്കുന്നു. അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു. ഇവയെ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി നടപടികള്‍ […]
Read Moreഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഇന്ന് 102 വർഷം തികയുന്നു. നവംബർ 11, 1918- 2020
.90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. 1918 നവംബർ മാസം 11-ാം തീയതി ലോക ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച ആദ്യ മഹാദുരന്തം അവസാനിച്ച ദിവസം, കൃത്യമായി പറഞ്ഞാൽ 1918 നവംബർ മാസം 11ാം തിയതി 11 മണിക്കാണ് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്. 1918 നവംബർ 11 നു ഒന്നാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളും അവരുടെ എതിരാളിയായ ജർമ്മനിയുമായി ചേർന്നു യുദ്ധവിരാമത്തിനായി ഉടമ്പടി ഒപ്പുവച്ചതോടെയാണു ഒന്നാം […]
Read Moreകോതമംഗലത്തെ മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
കോതമംഗലം: മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാൻ സാധ്യത. പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ല കളക്ടര്‍ക്കെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശച്ചിരുന്നു. എന്നാല്‍, യാതൊരു കാരണവശാലും പള്ളി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ നിലകൊള്ളുന്നത്. നടപടികളെ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായി പ്രതിരോധിക്കുമെന്ന് സഭാ നേതൃത്വം ഇതിനകം വ്യക്തമാക്കി. അതിനിടെ, മത മൈത്രി സംരക്ഷണ സമിതി കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
Read Moreതദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികള്‍ തള്ളി
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിര്ണയിക്കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡുകള്‍ ആക്കിയതിനെതിരെയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 87 ഹര്‍ജികളാണ് കോടതി തള്ളിയത്. വാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നു. ഇനിയും വാര്‍ഡുകള്‍ പുനര്‍ നിര്‍ണയിക്കുക എന്നത് ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും. അതുകൊണ്ടു തന്നെ വീണ്ടും സംവരണ വാര്‍ഡ് പുനര്‍നിര്‍ണയം നടത്തുന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. കമ്മീഷന്റെ ഈ വാദം […]
Read More