ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 25 07 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreപൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാന് വകയില്ല. -ഉമ്മൻ ചാണ്ടി
മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് .കൊച്ചി രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, കോട്ടയം സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്മെന്റും യു.ജി.സി.യും എടുത്തത്. അഞ്ഞൂറിലധികം […]
Read Moreസൂപ്പർ സ്പ്രെഡ് തടയാൻ ആക്ഷൻ പ്ളാൻ തയ്യാറാക്കും: മുഖ്യമന്ത്രി
സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൂപ്പർ സ്പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുകയുമാണ്. അതിർത്തികടന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങും. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ […]
Read Moreപ്രവർത്തനം വിപുലീകരിച്ച് പി.ആർ.ഡി. ഫാക്ട് ചെക്ക് വിഭാഗം
സംസ്ഥാനത്ത് കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ കണ്ടെത്താനും, നടപടികൾ കൈക്കൊള്ളുന്നതിനുമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്റെ (IPRD Fact-Check) ഘടനയും, പ്രവർത്തനവും വിപുലീകരിച്ചു. കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ മാത്രമായി തുടങ്ങിയ വിഭാഗം, ഇനിമുതൽ പൊതുവിൽ സർക്കാരിനെയും പൊതുജനങ്ങളെയും ബാധിക്കുന്ന വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവയും കൈകാര്യം ചെയ്യുമെന്ന് ഡയറക്ടർ യു. വി. ജോസ് അറിയിച്ചു. ഏപ്രിൽ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം പ്രവർത്തനം തുടങ്ങിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സെക്രട്ടറി […]
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമരിറ്റൻ ഫോഴ്സുമായി പാലാ രൂപതയും
കോവിഡ് 19 മഹാമാരി കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമരിറ്റൻ ഫോഴ്സുമായി പാലാ രൂപതയും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിലെ പ്രദേശങ്ങളിലും ക്രിസ്തീയ പ്രേഷിത ചൈതന്യത്തിൽ കോവിഡ് വോളണ്ടിയേഴ്സ് ഗവൺമെന്റിന്റെ നിർദ്ദേശങ്ങളനുസരിച്ച് ആരോഗ്യ പ്രവർത്തകരും പോലീസ് അധികാരികളുമായി ചേർന്നാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. അതാതു പ്രദേശത്തെ വിവിധ കോവിഡ് അനുബന്ധ ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ടി ഓരോ നൂറു വീടിനും മുപ്പതു വയസ്സിന് മുതൽ 50 വയസ്സുവരെയുള്ള രണ്ടു പേർ, 30 വയസ്സിന് താഴെ […]
Read Moreസംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഉടനില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഉടൻ ഉണ്ടാകില്ല. ഈ ആഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ താരതമ്യേന കുറവാണ്. രോഗമുക്തിയും നല്ലനിലയ്ക്കാണ് ഉള്ളത്. ഇന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ആവശ്യമില്ലെന്നാണ് അറിയിച്ചത്. നിലവിലെ ക്ലസ്റ്റര്‍ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ചൂണ്ടിക്കാട്ടി. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനാല്‍ ഉടന്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. എന്നാല്‍ അത്തരമൊരു ഘട്ടം ഉണ്ടായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും […]
Read Moreസംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്‍പത് സര്‍ക്കാര്‍ലാബുകള്‍ കൂടികോവിഡ് പരിശോധനക്ക് അനുമതി നല്കി.പ്രതിദിന കോവിഡ് പരിശോധകളില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ അഞ്ചു ലാര്‍ജ് ക്ലസ്റ്ററില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നീ ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പുല്ലുവിളയില്‍ ഇതുവരെ 6781 പരിശോധനകളാണ് നടത്തിയത് ഇതില്‍ 288 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് […]
Read More