എന്തുകൊണ്ട്‌ സിപിഐ എം പ്രതിനിധികൾ ഏഷ്യാനെറ്റ്‌ ചർച്ചയിൽ പങ്കെടുക്കുന്നില്ല

Share News

ചാനൽ ചർച്ചകൾ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട്‌ അവതിരിപ്പിക്കുന്ന വേദിയാണ്‌. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌. സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക്‌ മറുപടി പറയേണ്ടത്‌ സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്‌. […]

Share News
Read More

മരണത്തിനപ്പുറം വ്യത്യസ്ത വ്യക്തികളിലൂടെ ഇനി കെൽവിൻ ജീവിക്കും അനശ്വരനായി നമ്മുടെ മനസ്സിലും..

Share News

#കെൽവിൻ#മടങ്ങുന്നത് 8 #പേർക്ക്#പുതുജീവൻ#നൽകി. .അകാലത്തിൽ പൊലിഞ്ഞ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ്‌-16 ലെ വലിയ പറമ്പിൽ ജോയി മകൻ #കെൽവിൻ#ജോയി 8 പേർക്ക് പുതുജീവനേകിയാത്രയായി .ജീവിച്ചിരിക്കുമ്പോൾ തന്നെ താൻ മരണപ്പെട്ടാൽ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മാതാപിതാക്കളോട് കെൽവിൻ പറയുമായിരുന്നു അത് അക്ഷരംപ്രതി സംഭവിച്ചു …മസ്തിഷ്ക്കാഘാതം സംഭവിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെൽവിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലായെന്ന് അറിഞ്ഞ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ജോയി- മാർഗ്ഗരറ്റ് ദമ്പതികൾ തയ്യാറാവുകയായിരുന്നു. കെൽവിന്റെ #ഹൃദയം, #കരൾ, #വൃക്കകൾ, #ചെറുകുടൽ, #ഇരു#കൈകൾ, […]

Share News
Read More

കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗം ബാധിച്ചു ചികിത്സയിലുള്ളത് 7611 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 5618  20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള […]

Share News
Read More

..ആ കത്തിനായി ഞാൻ കാത്തിരുന്നെങ്കിലും ഇത് വരെ അങ്ങനെ ഒന്ന് എന്നെ തേടി വന്നില്ല.

Share News

ഇൻലന്റും കത്തുകളും-പകരം വക്കാനില്ലാത്ത അനുഭവങ്ങൾ. .പുതുതലമുറക്ക് അധികമൊന്നും പരിചിതമല്ലാത്തതും എന്നാൽ പഴയ തലമുറയ്ക്ക് വാട്സ് ആപ്പും മെസഞ്ചറൂം ഇമെയിലും ആയിരുന്നു ഇൻലെന്റ്. അക്ഷരങ്ങൾ കൊണ്ട് സൗഹൃദവും സ്നേഹവും വിരഹവും വിലാപവും എല്ലാം പങ്കുവക്കുന്നതിന് ജീവിതത്തിന്റെ മുഖ്യധാരയിൽ കത്തിനുള്ള പങ്ക് വലുതായിരുന്നു. കത്തുകൾ ഭദ്രമായി കത്തുപെട്ടിയിൽ ഇട്ട് ദിവസങ്ങളോളം മറുപടിക്കായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് ഒരു വലിയ അനുഭവം തന്നെയായിരുന്നു.കാത്തിരിപ്പിന്റെ ആ ദിനങ്ങളിൽ വഴിയിൽ വച്ചു കാണുന്ന പോസ്റ്റുമാനോട് ‘എനിക്ക് കത്തുണ്ടോ’ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി കേൾക്കുമ്പോൾ […]

Share News
Read More

കോവിഡ് ബോധവത്കരണത്തിന് ‘തിരിച്ചറിവ്’ ഹ്രസ്വചിത്രവുമായി കെ.എസ്.ആർ.ടി.സി

Share News

കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയാ സെൽ കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നിർമിച്ച ‘തിരിച്ചറിവ്’ ഹ്രസ്വ ചിത്രം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. പൊതുഗതാഗതം പുനരാരംഭിച്ചപ്പോൾ പൊതുജനങ്ങൾ നിയന്ത്രണങ്ങൾ ലാഘവത്തോടെ കാണുന്നു എന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ് ബോധവൽക്കരണ ലഘുചിത്രം തയ്യാറാക്കിയത്.സോഷ്യൽ മീഡിയാ സെൽ കൺവീനർ ജി. അനിൽ കുമാറിന്റെ ആശയത്തിന് സോഷ്യൽ മീഡിയാ സെൽ അംഗമായ അമീർ മൈതീൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം കോവിഡ് കാലഘട്ടത്തെ വളരെ ലാഘവത്തോടെ നോക്കിക്കാണുന്ന ഒരു ഭർത്താവിന്റെയും സാമൂഹിക പ്രതിബദ്ധതതയുള്ള […]

Share News
Read More

റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020): കാവുകാട്ടുപിതാവിന്റെ ആത്മീയപുത്രി .

Share News

മൂന്നു ദശാബ്ദം അസംപ്ഷൻ കോളേജിൽ പ്രൊഫസർ, വൈസ്-പ്രിൻസിപ്പൽ എന്നീ നിലകളിലും, റിട്ടയർമെന്റിനു ശേഷം മറ്റൊരു മൂന്നു ദശാബ്ദം ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ വൈസ് – പോസ്റ്റുലേറ്റർ എന്ന നിലയിലും സേവനമനുഷ്ഠിച്ചിരുന്ന റവ. സി. ജെയിൻ കൊട്ടാരം CMC – യുടെ ആകസ്മിക ദേഹവിയോഗം കർമ്മല സന്ന്യാസിനീസഭയെ മാത്രമല്ല, ചങ്ങനാശേരി അതിരൂപതയെയും വിശിഷ്യാ, കാവുകാട്ടുതിരുമേനിയെ സ്നേഹിക്കുകയും വണങ്ങുകയും ചെയ്യുന്ന സകല വിശ്വാസികളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ശാസ്ത്ര ജ്ഞാനത്തോടൊപ്പം മാനുഷിക പുണ്യങ്ങളും തന്റെ ശിഷ്യഗണത്തിന് കൈമാറാൻ ദത്തശ്രദ്ധയായിരുന്ന ജെയ്നമ്മയുടെ […]

Share News
Read More

സഹൃദയ സമാരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി വാളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചു.

Share News

കോവിഡ്-19 മൃതസംസ്കാരത്തിനു സഹൃദയ സമാരിറ്റന്‍സ് വാളണ്ടിയേഴ്സ് : എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഹൃദയുടെ (വെല്‍വെയര്‍ സര്‍വീസസ് എറണാകുളം) നേതൃത്വത്തില്‍ സഹൃദയ സമാരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി വാളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചു. വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന ഈ ടീം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് മൃതസംസ്കാരത്തിനും സജീവരായി രംഗത്തുണ്ടാകും. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച സന്ന്യാസിനിയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഇനി അതിരൂപതയിലൊരിടത്തും ഉണ്ടാകാനിടയാകത്ത […]

Share News
Read More

കുട്ടികളിലെ ആത്മഹത്യാ പ്രവണത: വിദഗ്ധ സമിതി രൂപീകരിച്ചു.

Share News

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ആത്മഹത്യാ പ്രവണത അവസാനിപ്പിക്കാന്‍ കഴിയുന്ന വിധം വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഡി.ജി.പി. ആര്‍ ശ്രീലേഖ ചെയര്‍പേഴ്‌സണായ സമിതിയില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ കണ്‍വീനറാണ്. തിരുവന്തപുരം മെഡിക്കല്‍ കോളേജ് മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. അനില്‍ പ്രഭാകരന്‍, കുട്ടികളുടെ മന:ശാസ്ത്രജ്ഞന്‍ ഡോ. ജയപ്രകാശ്, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി എന്നിവര്‍ […]

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 40425 പേര്‍ക്ക്.

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം 40000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,90,459 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം […]

Share News
Read More

കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തി​രു​വ​മ്പാ​ടി​യി​ലും ആ​രം​ഭി​ക്കും.

Share News

തി​രു​വ​മ്പാ​ടി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു കീ​ഴി​ൽ 50 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​വാ​ൻ ആ​ർ​. ആ​ർ​. ടി. കോ​ർക​മ്മിറ്റി യോ​ഗം തീ​രു​മാ​നി​ച്ചു. സൗ​ക​ര്യ പ്ര​ദ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ഖി​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​ഗി​രീ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​റ​ഹി​മാ​ൻ, അ​സി. സെ​ക്ര​ട്ട​റി മ​നോ​ജ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അ​ധ്യാ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, മെം​ബ​ർ വി​ൽ​സ​ൺ ടി […]

Share News
Read More