ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 20 07 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreസീയോൻ സഞ്ചാരം വിശുദ്ധനാട് തീർത്ഥാടന ഗ്രന്ഥം പ്രകാശനം ചെയ്തു.
ആലക്കോട്: പ്ലാത്തോട്ടം മാത്യു രചിച്ച് “സീയോൻ സഞ്ചാരം ” വിശുദ്ധനാട് സഞ്ചാരാനുഭവ ഗ്രന്ഥം പ്രകാശനം ചെയ്തു. ബൈബിൾ പഴയ നിയമ- പുതിയ നിയമ സംഭവങ്ങൾ നടന്ന ഇസ്രായേൽ, ഈജിപ്ത്, ജോർദ്ദാൻ, പാലസ്തീൻ എന്നിവിടങ്ങളിൽ നടത്തിയ രണ്ടാഴ്ചത്തെ യാത്രാഅനുഭവങ്ങളും, സംഭവങ്ങളുടെ നേർക്കാഴ്ച കളുമാണ് ഗ്രന്ഥത്തിൽ . ആലക്കോട് കൊട്ടാരത്തിലെ മുതിർന്ന അംഗം കുമാരി വർമ്മ തമ്പുരാട്ടിപൂസ്തകം പ്രകാശനം ചെയ്തു. നിർമ്മലഗിരി കോളേജ് റിട്ട. പ്രിൻസിപ്പാളും, ആലക്കോട് സെയിൻ്റ് മേരീസ്സ്ഫൊറോന വികാരിയുമായ റവ.ഡോ.മാണി ആട്ടേൽ ആദ്യ പ്രതി ഏറ്റുവാങ്ങി.ചടങ്ങിൽ റിട്ട. […]
Read Moreഅബ്രാഹം (പാപ്പച്ചന്‍) എള്ളിൽപ്ലാത്തോട്ടം 86 അന്തരിച്ചു.
കോട്ടയം വാഴൂരിൽ നിന്നുള്ള കുടിയേറ്റക്കാരനാണ്. ഭാര്യ: ഏലിക്കുട്ടി (അമ്മിണി) തേർത്ത |ല്ലി കൊണ്ടാടൻകടുപ്പിൽ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി (ലൈസാമ്മ)( റിട്ട. പ്രൊഫസര്‍ സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ), ജോർജ്ജ്കുട്ടി ചാമംപതാൽ, റെജിമോൻ കരുവഞ്ചാൽ, സജിമോൻ കുവൈറ്റ്, ബിജുമോന്‍ കുവൈത്ത്, ഷിജിമോൾ ദുബായ്മരുമക്കൾ: പി.ജെ ജോസഫ് (റിട്ട.അസിസ്റ്റന്റ് ഡയറക്ടർ കൃഷിവകുപ്പ്), സോളി ചാമംപതാൽ, ജെസ്സി തളിപ്പറമ്പ്, ഷേര്‍ളി കുവൈത്ത്, മിനി കുവൈത്ത്, റോയി ദുബായ്. സംസ്കാരം ജലായ്20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരുവഞ്ചാൽ ലിറ്റില്‍ ഫ്ലവര്‍ […]
Read Moreമുളേരിക്കൽ പോൾ (79) നിര്യാതനായി .
മുളേരിക്കൽ പോൾ (79) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഇന്ന് വൈകിട്ട് 5 മണിയോടെ നിര്യാതനായി. മഞ്ഞുമ്മൽ ജി.എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപികയായിരുന്ന ഫിലോമിനയാണ് ഭാര്യ. ഫാ .ജെയ്‌സൺ മുളയരിക്കൽ,നേരത്തേ കടന്നു പോയ മകൻ ലാൽസൺ, മരുമകൾ ജെയ്നി, കൊച്ചു മക്കൾ – കെനസ്, ക്രിസ് എന്നിവരാണ് സംസ്കാരം ഏലൂർ സെൻ്റ് ആൻസ് പള്ളി സിമിത്തേരിയിൽ നാളെ (20/7/20) ഉച്ചകഴിഞ്ഞ് 3 മണിക്ക്. രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം […]
Read Moreസീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി, സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു.
അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ,സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു. കാക്കനാട്: ലോകത്തിലെതന്നെ ആദ്യക്രൈസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനര്‍ ബസിലിക്കകളില്‍ ഏറ്റവും പുരാതനവുമായ സാന്താ അനസ്താസ്യ ദൈവാലയം സീറോമലബാര്‍ സഭയെ ഏല്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പായുടെ റോമാ രൂപതക്കുവേണ്ടിയുള്ള വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ഈ മൈനര്‍ ബസിലിക്ക […]
Read Moreകോവിഡ് മൃതസംസ്കാരത്തിന് സഹായിക്കാന്‍ നാല്‍പ്പതംഗ യുവജന സംഘവുമായി ഇടുക്കി രൂപത.
ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത. സംഘത്തിൽ ഭൂരിഭാഗം പേരും വൈദികരാണെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത് അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെസിവൈഎം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ […]
Read Moreസംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ. കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം […]
Read Moreഇവിടെ ദൈവത്തെ വിൽക്കുമോ?
50 രൂപയ്ക്കു ദൈവത്തെ വിറ്റകടയുടമയും, ദൈവം രക്ഷിച്ച വഴിയികളും അറിയുക. അപ്പോൾ കണ്ണുകൾ നനയും. ഈ സംഭവം അറിയുകയും നമ്മുടെ നാട്ടിലെ എല്ലാവരെയും അറിയിക്കുമോ? അവരും ദൈവത്ത കാണട്ടെ !!?
Read More