തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉല്പാദന മേഖലയിൽ വൻകുതിപ്പ്
തദ്ദേശഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ നാലു വർഷം കൊണ്ട് 2,448 കോടി രൂപ ഉല്പാദന മേഖലയ്ക്കായി ചെലവഴിച്ചു. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ കേവലം 1,620 കോടി രൂപ മാത്രമാണ് ഉല്പാദന മേഖലയ്ക്കായി ചെലവഴിച്ചത്. 828 കോടി രൂപയാണ് അധികമായി ഈ മേഖലയിൽ ചെലവഴിക്കപ്പെട്ടത്. നടപ്പു സാമ്പത്തിക വർഷത്തെ കണക്കു പരിശോധിക്കുമ്പോൾ ഇതുവരെ 1,114.36 കോടി രൂപ വികസന ഫണ്ട് വിഹിതത്തിൽ നിന്നും ഉല്പാദന മേഖലയ്ക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾ നീക്കി വെച്ചിട്ടുണ്ട്. മുൻ വർഷത്തെക്കാൾ ഇരട്ടിയലധികം വിഹിതമാണ് […]
Read Moreതോമസ് സാറിൻെറ വീട്ടുകാരിതത്തക്കിളി കുടുംബത്തിൽ സജീവം .
കൂട്ടിലടച്ച തത്തയല്ല,ഇത് വീട്ടുകാരിക്കിളി. കൊറോണക്കാലത്ത് എൻ്റെ വീട്ടിലെത്തിയ അതിഥിയാണ് ഞങ്ങൾ RIO എന്നു വിളിക്കുന്ന SUN CONURE വിഭാഗത്തിൽ പെട്ട ഈ മനോഹര പക്ഷി.Rioooo…… എന്നു വിളിച്ചാൽ അവൻ ഞങ്ങളുടെ തലയിലും തോളത്തും കൊഞ്ചിയും കുഴഞ്ഞും കയറിയും ഇറങ്ങിയും നടക്കും. ഇവനെ കൂട്ടിലിട്ടല്ല വളർത്തുന്നത്. വീടിനകത്തു സ്വതന്ത്രമായി വളരുകയാണ്. എൻ്റെ കൊച്ചുമകൻ മനുവാണ് RIO ൻ്റെ പരിചാരകനും പരിശീലകനും. ചെറിയൊരു സിറിഞ്ചിലാണ് ഭക്ഷണം നല്കുന്നത്. എൻ്റെ ഭാര്യ ഷേർളിയും കുഞ്ഞിച്ചിറകുകളുള്ള RIO യുടെ പരിചരണത്തിൽ ശ്രദ്ധിക്കുന്നു. കോവിഡിൻ്റെ […]
Read Moreകേരളത്തിൽ 608 പേർക്ക് കോവിഡ്, സമ്പർക്കം 396; തിരുവനന്തപുരത്ത് മാത്രം 201 പേർ
ചികിത്സയിലുള്ളത് 4454 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 4440 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി 396 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് കേരളത്തിൽ 608 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള […]
Read Moreആന്ധ്രയിൽ മരുന്ന് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തിങ്കളാഴ്ച വൻ തീപിടിത്തം.കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ പ്രദേശത്തെ എല്‍ജി പോളിമര്‍ പ്ലാന്റില്‍ സ്റ്റൈറൈന്‍ വാതകം ചോര്‍ന്നതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 90ശതമാനം തീയും അണച്ചതായി വിശാഖപട്ടണം ഡിസിപി സുരേഷ് ബാബു പ്രതികരിച്ചു. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
Read Moreതിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകൾ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകൾ, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകൾ, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കീഴ്‌കൊല്ല, […]
Read Moreകോവിഡ് ചട്ടങ്ങൾ പാലിക്കാത്ത സമരങ്ങൾക്കെതിരെ ഹൈക്കോടതി
കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. നിയന്ത്രണ കാലയളവിൽ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്ന് സർക്കാർ നാളെ കോടതിയെ അറിയിക്കണം. എത്ര കേസുകൾ എടുത്തുവെന്നും അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കോവിഡ് വ്യാപനം ഭീഷണമായ സാഹചര്യത്തിൽ സംഘം ചേർന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാർട്ടികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോൺ നുമ്പേലിയും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ് […]
Read Moreസച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി
ജയ്പുര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതായാണ് വിവരം. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്. കുറച്ച് നാളുകളായി സച്ചിൻ പൈലറ്റും രാജസ്ഥാൻ കോൺഗ്രസ്സും […]
Read Morewebinar on ”Skills & Certificate –The Way Forward” on 15th July 2020 – Wednesday between 2.30 PM to 4.30 PM .
As a part of our continuing commitment towards Skill Development in the field of Welding , Fronius India in association with National Skills Network, have scheduled a webinar on ”Skills & Certificate –The Way Forward” on 15th July 2020 – Wednesday between 2.30 PM to 4.30 PM . We are extending this invitation to you […]
Read More