ഇന്ന് 339 പേര്‍ക്ക് കോവിഡ്; 149 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേർക്കും, […]
Read Moreപൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ
തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ […]
Read Moreസിബിഎസ്ഇ 12,10 ക്ലാസ് ഫലപ്രഖ്യാപനം ഉടനില്ല
ന്യൂഡല്‍ഹി: സിബിഎസ്ഇ 12,10 ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനില്ല.പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതില്‍ തെറ്റുപറ്റിയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. തീയതി സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 11ന് 12-ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ജൂലൈ 13ന് പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് തള്ളി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ രംഗത്തെത്തി. വൈകീട്ട് നാലു മണിക്ക് വെബ്സൈറ്റില്‍ ഫലം ലഭ്യമാകും എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്തകള്‍ […]
Read Moreട്രാക്കിന് എൻ 95 മാസ്കുമായി ‘സാറും കുട്ടിയും ‘വാട്സ്ആപ് ഗ്രൂപ്പ്
കൊല്ലം :രണ്ടായിരത്തിപ്പതിനെട്ടിൽ വിരമിച്ച ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ഇഗ്നേഷ്യസ് ജി ജോസും രണ്ടായിരത്തിയൊന്നു മുതൽ രണ്ടായിരത്തിപ്പതിനെട്ടു വരെ അദ്ദേഹം പഠിപ്പിച്ച കൊല്ലം തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളും ഉൾപ്പെടുന്ന ‘സാറും കുട്ടിയും ‘ വാട്സ്ആപ് ഗ്രൂപ്പ് കോവിഡ് 19നെതിരെ പൊരുതുന്ന ട്രാക്ക് വോളന്റിയേഴ്സിന് എൻ 95 മാസ്ക് സമ്മാനിച്ചു . ആർ ടി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ട്രാക്ക് ഗവെർണിങ്ബോഡി കോർഡിനേറ്റർ കൊല്ലം ആർ ടി ഓ രാജീവ് മാസ്കുകൾ സ്വീകരിച്ചു.കോവിഡ് […]
Read Moreമുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: കെ സുരേന്ദ്രൻ
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അത് ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. എന്ത് സഹായമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നല്‍കുന്നത്. കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് അത് നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തട്ടിപ്പുകാര്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ […]
Read Moreആലപ്പുഴയില്‍ മത്സ്യബന്ധനത്തിനും വില്‍പ്പനക്കും വിലക്ക്
ആലപ്പുഴ:ആലപ്പുഴ ജില്ലയുടെ തീരമേഖലയില്‍ മത്സ്യബന്ധനവും വില്‍പ്പനയും ജില്ലാ ഭരണകൂടം നിരോധിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ 16 രാത്രി 12 വരെയാണ് നിരോധനം. വൈറസ് ബാധ സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി. ജില്ലയിലെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ധാരാളമായി ആളുകള്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകുന്നതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.
Read Moreസ്വര്‍ണക്കടത്ത് കേസ്: അറസ്റ്റിലായ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി:തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് കാർഗോ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ പി ആര് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടത്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഇതിന് തൊട്ടു പിന്നാലെ സരിത്ത് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഈ അപേക്ഷ 13ന് പരിഗണിക്കും. എന്നാൽ, ചോദ്യം ചെയ്യല്‍ ക്യാമറയില്‍ ചിത്രീകരിക്കണമെന്ന സരിത്തിന്റെ ആവശ്യം കോടതി തള്ളി.സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. […]
Read Moreവാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ്
ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വാടകവീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളിൽ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജിതിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്. അതേ സമയം ഇവരുടെ കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത പൊലീസുകാരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടിവരും.വാടകവീട്ടിലാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പും പിന്‍പും ഇവരുടെ വീട്ടിലെത്തിയവരെ […]
Read More