പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു. എറണാകുളം കോഴിക്കോട് ജില്ലകളില്‍ നാളെ മുതല്‍ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങള്‍ മാറ്റിവെച്ചു. നാളെ മുതല്‍ 17ാം തീയതി വരെ പി എസ് സി ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്.
Read Moreട്രിപ്പിള്‍ ലോക്ക്ഡൗണ്‍:മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 -ന് നടക്കും.
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിതായത്. ലോക്ക്ഡൗണ്‍ മൂലം മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം വൈകിട്ട് 6 -ന് നടത്തുന്നത് . Related Linksമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 06 07 2020https://nammudenaadu.com/covid-press-meet-06-07-2020/
Read Moreഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത്: മുഖ്യ ആസൂത്രക ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ് ?
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണം കടത്തിയതിന്റെ മുഖ്യ ആസൂത്രക ഐടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയെന്ന് കസ്റ്റംസ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ സ്വപ്‌ന സുരേഷിനെയാണ് മുഖ്യ ആസൂത്രകയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇവര്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇവര്‍ ഒളിവിലാണ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സരിത്തും സ്വപ്‌ന സുരേഷും നേരത്തെ […]
Read More2020 ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് സഹായവുമായി ഫ്രാന്‍സിസ് പാപ്പയും
വത്തിക്കാൻ സിറ്റി: കോവിഡ് ആഗോള തലത്തില്‍ സൃഷ്ട്ടിച്ച പ്രതിസന്ധിയ്ക്കിടെ 270 മില്യൺ ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയ്ക്കു സഹായവുമായി ഫ്രാന്‍സിസ് പാപ്പയും. ഐക്യരാഷ്ട്ര സഭയുടെ ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് 25,000 യൂറോ സംഭാവന നൽകിയാണ് ഫ്രാൻസിസ് പാപ്പ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം തുടരുന്നത്. കൊറോണ മൂലം ഉണ്ടായ അസ്ഥിരതകളിലും ഭക്ഷണ ദൗർലഭ്യത്തിലും വർദ്ധിക്കുന്ന തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചയിലും ദരിദ്രരും ദുർബലരും അവശരുമായവർക്കും വേണ്ടിയുള്ള പാപ്പയുടെ കരുതലിന്റെ ഭാഗം കൂടിയാണ് സഹായമെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ […]
Read Moreഫരീദാബാദ് രൂപതയിൽ ജൂലൈ 12നു ദേവാലയങ്ങള്‍ തുറക്കും
ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പൊതു ജനപങ്കാളിത്തത്തോടെയുള്ള ശുശ്രൂഷകള്‍ ഈ മാസം പന്ത്രണ്ടാം തീയതി ആരംഭിക്കും. ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകള്‍ ഒരുപോലെ എല്ലായിടത്തും വിശ്വാസികൾക്ക് പങ്കെടുക്കുവാൻ സാധിക്കില്ലാത്തതിനാൽ അതാത് ഇടവകകളിലെ സാഹചര്യങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിബന്ധനകൾ കൃത്യമായി പാലിച്ചുകൊണ്ടുവേണം ശുശ്രൂഷകള്‍ നടത്തുവാനെന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു. എല്ലാ ഇടവകകളിലും അജപാലന ശുശ്രൂഷകൾക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതെന്നും കണ്ടൈൻമെന്റ് സോണുകളുള്ള സ്ഥലങ്ങളിൽ പൂർണമായും നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആഴ്ചയിൽ […]
Read Moreകോവിഡ് ഭീതി: മുനമ്പം ഹാര്‍ബര്‍ അടച്ചു
കൊച്ചി : കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മുനമ്പം ഹാര്‍ബര്‍ അടച്ചു. രണ്ട് മല്‍സ്യമാര്‍ക്കറ്റുകളും പൂട്ടി. മല്‍സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. എറണാകുളം ജില്ലയില്‍ ആറിടത്ത് കൂടി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പള്ളിപ്പുറം 1, 21, 22 വാര്‍ഡുകള്‍, എടത്തല 3, 4 വാര്‍ഡുകള്‍, കീഴ്മാട് 5 വാര്‍ഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. റോഡിലും വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്ര […]
Read Moreദൈവസ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ സാഹോദര്യവും ഐക്യവും വളരും: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളര്‍ച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോഖ്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്. ശതാബ്ദി വര്‍ഷ ലോഗോയുടെ പ്രകാശനകര്‍മവും ആര്‍ച്ച് ബിഷപ്പ് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ […]
Read Moreകെസിബിസിയുടെ കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു
കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മൂന്നു വര്‍ഷത്തേക്കുള്ള കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പദ്ധതി വിശദീകരിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ […]
Read More