ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ?
ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ? ഫാ .ജോർജ് പനംതോട്ടം സി എം ഐ ഈ ചോദ്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് എത്തിയപ്പോൾ സന്തോഷം തോന്നി. ചിന്തിക്കേണ്ട കാലം ആയി!! ഇതിൽ വൈദീകൻ ( ഇടവക വൈദീകൻ അല്ല) ആയ എനിക്ക് ഒരു അഭിപ്രായം ഉണ്ട്. നമ്മുടെ ഇടവക പള്ളികളിൽ അച്ചന് നല്ല അടുക്കളയും ഭക്ഷണം പാകം ചെയ്യാൻ അടുക്കളക്കാരനും ഓരോ ഇടവക തന്നെ ക്രമീകരിക്കണം. ഒരു അച്ചന് വേണ്ട അടിസ്ഥാന […]
Read Moreതലമുറകൾ സമരം ചെയ്ത് നേടിയെടുത്ത അറിവ് നേടാനുള്ള അവകാശം നഷ്ടമാകരുത്. അധ്യയനം ഉറപ്പാക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ട്.
ജൂൺ1 സ്കൂൾ തുറന്നു.കോളേജും. ഷാജി ജോർജ്. മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ എന്തൊക്കെ ഒരുക്കങ്ങൾ വേണം. ബാഗ്, കുട, ബുക്ക്, യൂണിഫോം, റെയിൻകോട്ട് പട്ടിക നീളുന്നു.കോവിഡ് അതൊക്കെ മാറ്റിമറിച്ചു .ലാപ്ടോപ്പും വൈഫൈയും അത്യാവശ്യം.രാവിലെ മക്കളായ അതുലും തേജലും ഓൺലൈൻ ക്ലാസ്സിൽ കയറാനുള്ള ശ്രമങ്ങൾക്കിടയിലാണ് പുത്തൻ കാലത്തെ ഡിമാൻ്റുകൾ പങ്കുവെച്ചത്. തല്‍ക്കാലത്തേക്ക് മൊബൈലിൽ അഡ്ജസ്റ്റ് ചെയ്യാം.പക്ഷേ ഇതൊക്കെ എത്ര പേർക്ക് സാധിക്കും? വിദ്യഭ്യാസത്തിൻ്റെ സാധ്യതകൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. ചാനലുകളും പത്രങ്ങളും വിദ്യഭ്യാസ സൗകര്യങ്ങൾ നഷ്ടപ്പെടുന്നവരെക്കുറിച്ച് പറയുന്നു.തലമുറകൾ സമരം ചെയ്ത് നേടിയെടുത്ത […]
Read Moreഏതായാലും പതിനാലു വർഷത്തിനിപ്പുറം സാങ്കേതികവിദ്യയ്ക്കെതിരെയുളള “ഇടതു പക്ഷത്തിൻ്റെ തെറ്റുതിരുത്തൽ നടപടിക്ക്” കൊറോണ വരേണ്ടി വന്നുവെന്നത് കാവ്യനീതി.
ഇന്ന് ജൂൺ ഒന്ന്. പ്രൊഫ .കെ വിതോമസ് വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങളെത്തുന്നതും കാത്ത് പതിവു തെറ്റിക്കാതെ മഴയുമെത്തി.എന്നാൽ പതിവിനു വിപരീതമായി വീട് വിദ്യാലയമാക്കി കുട്ടികൾ ഇന്ന് അവരുടെ പഠന വർഷത്തിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികളും മാതാപിതാക്കളും അദ്ധ്യാപകരും പുതിയ പഠന രീതികളുമായി പൊരുത്തപ്പെട്ടുവരുവാൻ കുറച്ചു സമയം എടുത്തേക്കാം. ഇതൊടൊപ്പം തന്നെ ഓൺലൈൻ പഠന രീതികൾക്കിടയിൽ നുഴഞ്ഞു കയറിയേക്കാവുന്ന ചില അസന്മാർഗിക സാധ്യതകളെക്കുറിച്ചു അദ്ധ്യാപകരും മാതാപിതാക്കളും കരുതലോടെ ശ്രദ്ധ ചെലുത്തേണ്ടതും അത്യാവശ്യമാണ്. വിക്ടേഴ്സ് ചാനലാണ് ഇന്നത്തെ പ്രത്യക സാഹചര്യത്തിൽ സംസ്ഥാനത്തെ […]
Read Moreഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക്ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട്ബില്ല് പകുതിമാത്രം അടക്കാം
ഈ ജൂൺ മാസത്തിലെ കെഎസ്ഇബി നടപ്പിലാക്കാൻ പോകുന്ന ആനുകൂല്യത്തിൽ ഒന്നാണ് കറൻറ് ബിൽ രണ്ടു ഘട്ടങ്ങളായി അടക്കുക എന്നുള്ളത്, എന്നാൽ അത് എങ്ങനെയാണ് നടപ്പിലാക്കുക എന്നും ആർക്കൊക്കെയാണ് ഈ ഇളവ് ലഭിക്കുക എന്നുള്ള വിവരങ്ങൾ എല്ലാം നിങ്ങൾക്കായി പങ്കു വെക്കുന്നു. കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട് ബില്ല് അത് എത്ര തുക ആയാലും, പകുതിയോ അതിൽ കൂടുതലോ അടക്കാനെ ഇപ്പൊ സാധിക്കുകയുള്ളു എന്ന് ഉണ്ടെങ്കിൽ ഇത് കെഎസ്ഇബിയെ അറിയിച്ചാൽ അവർ അതിനുള്ള […]
Read MoreYou all have contributed to my being – My Success, My Gain and all that I Am. Love you all and Bless you all for being part of my life and success.
Johnson C. Abraham On achieving this significant milestone in my Life and Career, no words are enough to express my Gratitude to all that has contributed to making me What I Am Today ! The Almighty for all the blessings and bygones, our Director Rev. Fr. Roby Kannanchira CMI for his unconditional support and encouragement […]
Read Moreവിദ്യാര്‍ഥിനിയുടെ കൊലപാതകം:ജാമ്യം നേടിയ പ്രതി അറസ്റ്റിൽ
കൊച്ചി:പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഉത്തരവിന്മേലാണ് പൊലിസ് നടപടി.അല്പ സമയത്തിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കുമ്പളം കുറ്റേപറമ്പിൽ സഫര്‍ ഷായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മറച്ച് വെച്ചാണ് പ്രതി ജാമ്യം നേടിയത്. ഇതിനെതിരെ പ്രോസിക്യൂഷന് നല്കിയ ഹരജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ 17കാരിയെ വാല്പാറയില് വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി […]
Read Moreകോവിഡ് :സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തോളമായി ദമ്മാമില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെണ് […]
Read Moreജീവനക്കാരന് കോവിഡ്: ആന്ധ്രാപ്രദേശ് സെക്രട്ടറിയേയേറ്റ് അടച്ചു
ഹൈദരാബാദ് :ജീവനക്കാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് സെക്രട്ടറിയേറ്റിലെ രണ്ട് ബ്ലോക്കുകള്‍ അടച്ചു. കഴിഞ്ഞ മാസം 27ന് ഹൈദരാബാദില്‍ നിന്ന് തിരിച്ചുവന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംഗലഗിരിയിലെ നാവുലൂരു ഗ്രാമവാസിയാണ് ഇയാള്‍. കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹൈദരാബാദില്‍ നിന്ന് മെയ് 27നാണ് സെക്രട്ടറിയേറ്റിലേക്ക് എത്തിയത്. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ഹൈദരാബാദില്‍ കുടുങ്ങിയ 250 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എപിഎസ്ആര്‍ടിസി ക്രമീകരിച്ച പ്രത്യേക ബസുകളില്‍ ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ സംഘത്തിള്‍ ഉള്‍പ്പെട്ട ആളണ് ഇദ്ദേഹം. ഈ […]
Read Moreസംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്
ചികിത്സയിലുള്ളത് 708 പേർ കേരളത്തിൽ 57 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ, പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം […]
Read More