മ​ല​പ്പു​റ​ത്ത് പനി ബാധിച്ച്‌ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Share News

മലപ്പുറം:മ​ല​പ്പു​റ​ത്ത് പനി ബാധിച്ച്‌ 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം തിരൂര്‍ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കുട്ടിയുടെ അമ്മയുടെയും സ്രവവും പരിശോധിക്കുമെന്നാണ് സൂചന.

Share News
Read More

ഫാ. ബാബു പാണാട്ടുപറമ്പില്‍ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക റെക്ടര്‍

Share News

കാക്കനാട്: റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലന പരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോമലബാര്‍സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി തൃശൂര്‍ അതി രൂപതയിലെ വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപത യുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ ചാപ്ലെയിനായും അദ്ദേഹം നിയമിക്കപ്പെട്ടിട്ടുണ്ട്. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരമാണ് റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് പുതിയ […]

Share News
Read More

കോവിഡ്:സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു

Share News

തിരുവനന്തപുരം :പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു. രണ്ടു ദിവസത്തേക്കാണ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചത്. അണുവിമുക്തമാക്കിയശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിനമായതിനാല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിലയിരുത്തല്‍. പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഒരു എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ച്‌ അണുനശീകരണം നടത്താന്‍ തീരുമാനിച്ചത്.

Share News
Read More

24മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 57,117 പേർക്ക്

Share News

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗവ്യാപനത്തിന് ശമനമില്ല. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,117 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ കോവിഡ് ബാധിച്ചത് 16,95,988 ആളുകള്‍ക്കാണ്. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 764 പേരാണ്. ഇതോടെ കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 36,511 ആയി. […]

Share News
Read More

കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ദേ​വ​സി ആ​ലു​ങ്ക​ലി​ന് കോ​വി​ഡ്

Share News

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ന്ത​രി​ച്ച പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ദേ​വ​സി ആ​ലു​ങ്ക​ലി​ന്(80) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് മരണം എന്നാണ് കരുതിയിരുന്നത്. എന്നാൽ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ദേവസിയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share News
Read More

പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് 38 മരണം

Share News

ചണ്ഡീഗഡ്: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് വിവിധ ജില്ലകളിലായി 38 പേർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്നും സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. അമൃത്സർ, ബട്ടാല, തരൺ തരൺ ജില്ലകളിലായാണ് ബുധനാഴ്ച രാത്രി വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ചത്. ആദ്യത്തെ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തത് അമൃത്സറിലാണ്. വെള്ളിയാഴ്ച അഞ്ച് പേർ കൂടി ബട്ടാല ജില്ലയിൽ മരിച്ചു. തരൺ തരണിൽ നാല് പേരും […]

Share News
Read More

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Share News

ഇടുക്കി: സംസ്ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി. ഇടുക്കി സ്​പെഷ്യൽ ബ്രാഞ്ച്​ എസ്​.ഐ അജിതൻ (55) ആണ്​ മരിച്ചത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഒരു പൊലീസുദ്യോഗസ്ഥർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​. വെള്ളിയാഴ്​ച രാത്രി 11.45ഓടെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർന്ന്​ ഹൃദയസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. ഇൗ സമയം ഇദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നുവെന്നാണ്​ വിവരം. അജിത​​െൻറ സംസ്​കാര നടപടികൾ കോവിഡ്​ പ്രോ​ട്ടോക്കോൾ […]

Share News
Read More

രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സാസൗകര്യം ഉണ്ടാകില്ല എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ല

Share News

ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആര്‍ ജൂലൈ രണ്ടിന് ഗൈഡ്ലൈന്‍ പുറത്തിറക്കിയിരുന്നു. ഇത് മറ്റ് പല സംസ്ഥാനങ്ങളും നടപ്പിലാക്കി. ആ ഗൈഡ്ലൈന്‍ അടിസ്ഥാനമാക്കി ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും […]

Share News
Read More

തീർപ്പാകാനുള്ളത് ഒന്നര ലക്ഷത്തോളം ഫയലുകൾ:സെക്രട്ടറിമാരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വരുന്ന ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും,ഫയലുകളുടെ എണ്ണത്തെ കുറിച്ചും,ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തില്‍ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.എന്നാൽ ഇത് തീര്‍പ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനിടെ കോവിഡ് വ്യാപനത്തെ […]

Share News
Read More

കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്:സി ഐയും എസ് ഐയും അടക്കം എല്ലാവരും നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: കിളിമാനൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ്കാർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സി ഐയും എസ് ഐയും അടക്കം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരേയും നിരീക്ഷണത്തിലായി. സ്റ്റേഷൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ കർശനമാക്കും ഇതിനായി അരോഗ്യ വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. പളളിക്കൽ സ്റ്റേഷനിലെ സി ഐയ്ക്ക് കിളിമാനൂർ സ്റ്റേഷൻ്റെ ചുമതല കൂടി നൽകും. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പോലീസുകാരെ വിന്യസിച്ച് പ്രദേശത്തെ പ്രവർത്തനങ്ങൾ ശക്തമാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. […]

Share News
Read More