മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ?
മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ? കുട്ടിയല്ലേയെന്ന് ചൊല്ലി എല്ലാം മാതാപിതാക്കൾ ചെയ്ത് കൊടുക്കും. ഇതേ വളർത്തൽ ശൈലി തന്നെ പിന്നെയും തുടരും. പഠിക്കാൻ വേണ്ടി ഒപ്പമിരുന്ന് ഉന്തും. സ്വയം ചിന്തിക്കാൻ വിടാതെ അവർക്കായി ചിന്തിക്കും. പ്രായത്തിന് ചേരുന്ന കാര്യങ്ങൾ സ്വയം ചെയ്യിപ്പിച്ചു സ്വാശ്രയത്വത്തിന്റെ പാഠങ്ങൾ ശൈശവം മുതൽ തുടങ്ങണം. വളർച്ചയുടെ എല്ലാ ഘട്ടത്തിലും തുടരണം. പുതിയ ലോകത്തിൽ പൊരുതി നിൽക്കാൻ അപ്പോഴേ പ്രാപ്തിയുണ്ടാകൂ. […]
Read Moreഇനി ഈ തീരത്തിന് കർത്താവ് തുണ |ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്.
ഇനി ഈ തീരത്തിന് കർത്താവ് തുണ “ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ മേഘങ്ങൾ ചിതറട്ടെ പേമാരി പെയ്യട്ടെ തീയാളി പടരട്ടെ തീരദേശം ജയിക്കട്ടെ” ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ […]
Read Moreചില എക്സ് കന്യാസ്ത്രീകളുടെ പുസ്തകങ്ങളെക്കുറിച്ച് ടി. പത്മനാഭൻ അതൊരു ഉത്തമസാഹിത്യകൃതി അല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% സത്യം തന്നെയാണ്
ചില ആത്മകഥകളെക്കുറിച്ച് സാഹിത്യലോകത്ത് കന്യാസ്ത്രീമാരുടെ ആത്മകഥകൾ ഒത്തിരിയുണ്ട്. ചിലതൊക്കെ ക്ലാസിക്കുകളുടെ ഗണത്തിൽ പെട്ടതുമാണ്. ഉദാഹരണത്തിന്; വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അമ്മത്രേസ്യയുടെയും ആത്മകഥകൾ. ആദ്യത്തേത് ഫ്രഞ്ചും രണ്ടാമത്തേത് സ്പാനിഷും ആണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നും എടുത്തു പറയാവുന്നത് എക്സ് കന്യാസ്ത്രീയായ കാരൻ ആംസ്ട്രോങ്ങിന്റെ The Spiral Staircase ആണ്. ഒരു നെഗറ്റീവ് എനർജിയും പകർന്നു തരാത്ത പുസ്തകമാണത്. ഇനി മലയാളത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആത്മകഥകൾ എന്ന പേരിൽ രണ്ടു എക്സ് കന്യാസ്ത്രീമാരുടെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ഡി.സിയാണ് രണ്ടും പബ്ലിഷ് […]
Read More“എനിക്ക് കൈകളുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ, ഇതൊന്നും നേടിയെടുക്കാനാവില്ലായിരുന്നു. ഞാനും പലരേയും പോലെ പരാതികളും പറഞ്ഞിരിക്കുമായിരുന്നു. ഇന്നെന്റെ മുന്നിൽ NO എന്ന വാക്കില്ല…”
കണ്മണിക്ക് എന്തിനാണ് കൈകൾ? കൺമണിയെ ഇന്നലെയാണ് ഞാൻ ആദ്യമായി കൺ നിറയെ കാണുന്നത്. ഡിഫറൻറ് ആർട് സെന്ററിലെ എന്റെ മക്കളെ കാണാനും റുക്‌സാന മോളുടെ വയലിൻ ആൽബം റിലീസ് ചെയ്യാനും വന്നതായിരുന്നു കണ്മണി. വാക്കിലും നോക്കിലും നടത്തത്തിലുമൊക്കെ എന്തൊരു പോസിറ്റീവ് എനർജിയാണ്!!മുന്നിലിരിക്കുന്ന ഭിന്നശേഷികുട്ടികളോട്, അവരുടെ അമ്മമാരോട് അവൾ പറഞ്ഞു . “എനിക്ക് കൈകളുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ, ഇതൊന്നും നേടിയെടുക്കാനാവില്ലായിരുന്നു. ഞാനും പലരേയും പോലെ പരാതികളും പറഞ്ഞിരിക്കുമായിരുന്നു. ഇന്നെന്റെ മുന്നിൽ NO എന്ന വാക്കില്ല…” പരിമിതികളെ പരിശ്രമത്തിലൂടെ പരാജയപ്പെടുത്തി […]
Read Moreരതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ നല്ലത് .|ഡോ .സി .ജെ. ജോൺ
രണ്ട് സാക്ഷികൾ ഒപ്പിട്ടുള്ള സമ്മത പത്രം വാങ്ങാതെയുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കാലം വിദൂരമല്ല. സമ്മതം പ്രധാനമാണ് .അത് നൽകുന്ന സാഹചര്യങ്ങളും വളരെ പ്രധാനമാണ്. രതി വിനോദ വഴിയിൽ ഇതൊന്നും പരിഗണിക്കാതെ ഉല്ലാസ യാത്രക്ക് പോയാൽ പണി കിട്ടാൻ സാധ്യതയുണ്ട്. കെട്ടിക്കോളമെന്ന തട്ടിപ്പു വർത്തമാനവും, ആനുകൂല്യങ്ങൾ നൽകാമെന്ന മോഹന വ്യാജ വാഗ്ദാനങ്ങളുമായി ഇറങ്ങിയാൽ ചിലപ്പോൾ പിന്നീട് പോലീസ് പൊക്കും. രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ […]
Read Moreപഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം.
ആൽബിൻ മാർട്ടിൻ,എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മിടുക്കൻ. കലാ മേഖലയിൽ സജീവ സാന്നിദ്ധ്യമായി നിന്നു കൊണ്ട്ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ ആൽബിൻ നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ് . അതുകൊണ്ടുതന്നെ ആൽബിനെ കുറിച്ച് എഴുതാൻ എനിക്ക് ഏറെ സന്തോഷം…പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം. പ്രശസ്ത ക്യാമറാമാനും തൊടുപുഴക്കാരനുമായ മാർട്ടിൻ മിസ്റ്റിന്റെ മകനാണ് ആൽബിൻ,കുഞ്ഞുനാൾ മുതൽ ഫോട്ടോഗ്രാഫിയോട് പ്രത്യേക താൽപര്യം […]
Read Moreഇന്ന് വായിച്ചതിൽ മനസ്സിനെ അത്യധികം വേദനിപ്പിച്ച ഒരു വാർത്ത .
‘എന്തൊക്കെ പറഞ്ഞു’ മദ്യപാനത്തെ ആളുകൾ ന്യായീകരിക്കാൻ ശ്രമിച്ചാലും അത് തെറ്റ് തന്നെ ആണ്.. നഷ്ട്ടങ്ങൾ അല്ലാതെ ഒന്നും അത് തരുന്നില്ല.. ഈ നാല് വയസ്സുകാരിയെ കൊലയ്ക്ക് കൊടുത്തത് അപ്പന്റെ മദ്യപാനം അല്ലേ?? ജോലിക്ക് പോയ അപ്പൻ തിരികെ വരുമ്പോൾ സന്തോഷത്തോടെ അപ്പന്റെ അടുത്തേക്ക് ഓടി ചെല്ലുന്ന പ്രായം അല്ലേ ഈ 4 വയസ്സ് എന്ന് പറയുന്നത്.. ഇവിടെ ആ കൊച്ചിന് അപ്പനെ പേടിച്ചു വീട്ടിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നില്ലേ.. Joji Kolenchery
Read Moreവി.ടി. ബലറാം, താങ്കൾ ഇത്രമേൽ വിവരക്കേട് പറയുമോ ?
കേരളത്തിൽ ദിവസേന 68 നാർക്കോട്ടിക് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുളള 120 ദിവസത്തിനുള്ളിൽ 8,124 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വിധം കേരളത്തിലേക്ക് ലഹരിക്കടത്ത് തുടർന്നാൽ പഞ്ചാബിനേക്കാൾ ലഹരി ഇടപാട് നടക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണ് The New Indian Express 2022 മേയ് 9ന് പോസ്റ്റ് ചെയ്ത വാർത്തയിലുളളത്. സംസ്ഥാനത്ത് ”നാർക്കോടിക് ജിഹാദ്” നടക്കുന്നു എന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന കേട്ട് ഏറെ […]
Read More“ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ജനങ്ങളുടെ അവകാശമാണ്. അത്തരം പ്രതിഷേധങ്ങൾ പൊതുവിടങ്ങളിലാണ് നടക്കേണ്ടത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനം അത്തരം ഒരു പൊതുവിടമാണെന്ന് കരുതുന്നില്ല. “
ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ജനങ്ങളുടെ അവകാശമാണ്. അത്തരം പ്രതിഷേധങ്ങൾ പൊതുവിടങ്ങളിലാണ് നടക്കേണ്ടത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനം അത്തരം ഒരു പൊതുവിടമാണെന്ന് കരുതുന്നില്ല. നിയമ വിരുദ്ധവും അവിവേകപരവുമായ ഒരു പ്രവൃത്തിയായി അത്. ഇനി, അതിനു മറുപടിയായി നാട്ടിലെങ്ങും അക്രമം അഴിച്ചുവിടുന്നത് വീണ്ടും ഇന്ത്യൻ ജനാധിപത്യ പാരമ്പര്യങ്ങൾക്കും നിയമ വാഴ്ചക്കും ചേരാത്തതാണ്. സമരങ്ങളുടെയും പ്രതിരോധത്തിന്റെയും നിലവാരം രാഷ്ട്രീയവും നിയമപരവും ധാർമികവുമായ ചട്ടക്കൂടുകൾ തകർത്ത് ജനങ്ങളുടെ സമാധാന ജീവിതത്തെ തീർത്തും പ്രതിസന്ധിയിലാക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയമായോ ജനാധിപത്യപരമായോ പ്രതിഷേധക്കാർക്കോ […]
Read More