നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക…

Share News

ക്യാമറ ഗുളിക നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക… ഐസക് അസിമോവിന്റെ സയൻസ് ഫിക്ഷൻ നോവലിലോ സ്റ്റീഫൻ സ്‌പെൽബർഗിന്റെ Sci – Fi സിനിമയിലോ ഉള്ള ഒരു രംഗമല്ലിത്; യുകെയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ NHS നടപ്പിലാക്കുന്ന ഡിജിറ്റൽ & ടെക്നോളജിക്കൽ ട്രാൻസ്ഫോർമേഷന്റെ ഭാഗമായി കൊളോണോസ്കോപ്പിക്കു പകരമായി നടത്തുന്ന രോഗനിർണയ രീതിയാണ് “പിൽ ക്യാം” […]

Share News
Read More

പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:….|.ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.

Share News

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും. സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.കഠിന […]

Share News
Read More

നിരന്തരമായ കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും ശരിയായ ചികിത്സയ്ക്ക് ശരിയായ രോഗനിർണയം വളരെ അത്യാവശ്യമാണ്..

Share News

അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്.ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദന യാണ്. എന്നാൽ എടുത്തു പറയേണ്ട വസ്തുതയെന്തെന്നു വച്ചാൽ പലരും ഇതിനെ പലപ്പോഴും നിസ്സാരാമായി തന്നെ കാണുന്നു എന്നതാണ്. ഓഹ് ഒരു നടുവ് വേദനയല്ല , […]

Share News
Read More

എന്താണ് കാർപൽ ടണൽ സിൻഡ്രോം?|ഡോ .അരുൺ ഉമ്മൻ

Share News

അഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായിരുന്നു. ഇത് അധികമായും കമ്പ്യൂട്ടറിൽ ജോലിചെയ്യുമ്പോൾ ആണ് വർധിക്കുന്നതായി കണ്ടു തുടങ്ങിയത്. ഇത് സാവകാശം അഖിലിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടു സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു. അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്നു അഖിലിന് […]

Share News
Read More

ആശുപത്രിമാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം , സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് .

Share News

ആശുപത്രിമാലിന്യത്തിൽകുഞ്ഞിന്റെ മൃതദേഹം ,സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് . കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകുടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണം. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അറിയുമ്പോൾ ആശങ്ക വർദ്ധിക്കുന്നു.ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഉദരത്തിലെ കുഞ്ഞുങ്ങ ലുടെ ലിംഗനിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതും, ജനിച്ച […]

Share News
Read More

മരിക്കാൻ ആഗ്രഹിച്ച റെജിയും, ജീവിക്കാൻ കൊതിച്ച ബാബുവും.

Share News

കഴിഞ്ഞ വെള്ളിയാഴ്ച, സാധാരണ പോലെ തന്നെ തിരക്കുള്ള ഓ പി ദിവസം. പതിവ് പരിശോധനയ്ക്കായി റെജി എത്തി. വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി, രക്തപരിശോധനകളെല്ലാം നോക്കി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ട് ഏകദേശം രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. തൃപ്തികരമായ ആരോഗ്യസ്ഥിതിയായതുകൊണ്ടുതന്നെ മരുന്നുകൾ തുടർന്ന് കഴിക്കാനും ആറുമാസത്തിനു ശേഷം വീണ്ടും പരിശോധനകൾക്കും മറ്റുമായി വരാനും പറഞ്ഞു. അല്പം മുടന്തുള്ള റെജി പുറത്തേക്ക് പോകുന്നത് നോക്കി നിന്നു. അപ്പോൾ രണ്ടാഴ്ച്ച മുമ്പ് ഐ സി യുവിൽ അഡ്മിറ്റായ ബാബു എന്ന രോഗിയെ കുറിച്ച് ഓർത്തു. ഏകദേശം […]

Share News
Read More

പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ സ്വപ്നവും പാലായുടെ അഭിമാനവുമായ മാർ സ്ലീവ മെഡിസിറ്റി ലോകോത്തര നിലവാരത്തോടെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടര വർഷത്തോളമായി.

Share News

പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ സ്വപ്നവും പാലായുടെ അഭിമാനവുമായ മാർ സ്ലീവ മെഡിസിറ്റി ലോകോത്തര നിലവാരത്തോടെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടര വർഷത്തോളമായി. ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സേവന വേതന വ്യവസ്ഥകളോടൊപ്പം ജാതി മത വ്യത്യാസം ഇല്ലാതെ ജീവനോട് ഉള്ള കരുതലിന്റെ ഭാഗമായി സ്ത്രീ ജീവനക്കാർക്ക് ആറ് മാസം സാലറിയോട് കൂടിയ പ്രസവ അവധിയാണ് കൊടുക്കുന്നത്. മാർ സ്ലീവായുടെ പ്രവർത്തനം ബ്രേക്ക് ഈവൻ ആയതിന് ശേഷം പാവപ്പെട്ടവർക്ക് സൗജന്യമായി പാലിയേറ്റിവ് കെയർ കൊടുക്കുന്നതിനായി പ്രത്യേക […]

Share News
Read More

നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ?

Share News

നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ? മനുഷ്യ ശിരസ്സിന് ഏകദേശം 5 കിലോ ഭാരമുണ്ട്,. നിവർന്നു നിൽക്കുമ്പോൾ തലയുടെ ഭാരം കഴുത്തിലേക്ക് ബാലൻസ് ചെയ്യപ്പെടും. എന്നാൽ നമ്മൾ തല ചരിക്കുന്നതിനും കുനിക്കുന്നതിനും അനുസരിച്ചു ഈ ഭാരം കഴുത്തിലേൽപ്പിക്കുന്ന ആഘാതത്തിൽ വ്യത്യാസമുണ്ടാകും. നമ്മൾ തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്ക് സ്‌ട്രെയിൻ കൂടും. നമ്മൾ എത്രത്തോളം തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്കും ലിഗ്മെന്റുകൾക്കും കൂടുതൽ ഭാരം ചുമക്കുന്ന എഫക്റ്റാണുണ്ടാകുന്നത്. ഒരു സെക്കന്റിൽ കുനിഞ്ഞു നിവരുന്നതിന് പകരം തുടർച്ചായി കുനിഞ്ഞു […]

Share News
Read More

വിഷാദവു൦ ഉത്കണ്ഠയു൦ ജീവിതസമ്മർദ്ദവു൦ കുറച്ചാൽ ഒരുപരിധിവരെ ഫൈബ്രോമയാൽജിയ നിയന്ത്രിക്കുവാൻ സാധിക്കും.

Share News

ഫൈബ്രോമയാൽജിയ ( Fibromyalgia) എന്ന രോഗാവസ്ഥ എന്താണ്…അറിയേണ്ടതായ വസ്തുതകൾ .. Fibromyalgia – അധികം ആളുകൾക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളിൽ സ്ത്രീപുരുഷ അനുപാതം 9:1 ആയി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദേഹ൦മുഴുവനു൦ ഉളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്. ഫൈബ്രോമയാൽജിയ എന്നത് ഒരു “functional somatic syndrome” ആണ്. അതായത് ഒരു വ്യക്തി രോഗാവസ്ഥയിലാണെന്നു തോന്നിപ്പിച്ചാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നു സാരം. വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക […]

Share News
Read More