ഒരുങ്ങാം സുരക്ഷിത യാത്രയ്ക്കായി

Share News

1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്. [MV ആക്ട് 1988-S 2 (11)]. 2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. 3. സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് […]

Share News
Read More

ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം.

Share News

ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോടികൾ കൈക്കൂലി സമ്പാദിക്കുന്നെങ്കിൽ അത് ഒരു വ്യക്തിയുടെയോ, വകുപ്പിന്റെയോ, സർക്കാരിന്റെയോ മാത്രം കുഴപ്പമല്ല. സമൂഹം മുഴുവൻ അടങ്ങുന്ന, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സിസ്റ്റത്തിന്റെ മൊത്തമായ ജീർണ്ണതയാണ്. ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” https://keralakaumudi.com/en/news/news.php?id=1073393&u=village-field-assistant-suresh-kumar-led-a-simple-life-goes-out-without-even-locking-room-in-order-to-avoid-suspicion-accepts-anything-as-bribe https://indianexpress.com/article/cities/thiruvananthapuram/kerala-bribe-scam-vigilance-bureau-8626157/

Share News
Read More

അത്തരം ശക്തികൾ നാടിന്റെ ഏതുഭാഗത്തും ഉണ്ടാകും. നമ്മുടെ ജാഗ്രത ആവശ്യമാണ്‌. കാരണം മരണം സംഭവിക്കുന്നത് നാട്ടിലെ മനുഷ്യരാണ്. അത് മറക്കരുത്.

Share News

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍… വാർത്തകൾ വേഗം മറക്കും . കേന്ദ്ര കേരള സർക്കാരുകൾ സഹായം പ്രഖ്യാപിച്ചു .മന്ത്രി സഭയുടെ അടിയന്തര യോഗം തന്നെ നടന്നു . ആരും അറിഞ്ഞില്ലേ ? വിവിധ വകുപ്പുകൾ നോക്കിനിൽക്കവേ നിയമം കാറ്റിൽ പറത്തിയപ്പോൾ ആരും അറിഞ്ഞില്ലേ ? ടുറിസം ,കായൽ വകുപ്പ് ,തുറമുഖം ഇങ്ങനെ ഓരോരുത്തരും പറഞ് ഒഴിയുന്നു .തുക നൽകി ഒതുക്കാവുന്നതും ,ആശ്വസിപ്പിക്കാവുന്നതുമാണോ ? ഓരോ ദുരന്തം ഉണ്ടാകുമ്പോഴും എല്ലാവരും വാതോരാതെ സംസാരിക്കും .പിന്നെ എന്ത് […]

Share News
Read More

അരിക്കൊമ്പനെ അരിയിട്ടു വാഴിക്കുന്നവരോടാണ്…| ഈ ഭൂമിയില്‍ ആനയ്ക്കും പന്നിക്കുമുള്ള അവകാശമെങ്കിലും മനുഷ്യനും വേണമെന്ന് കരുതുന്നയാള്‍|, വാക്കിലും പ്രവൃത്തിയിലും ചിന്തയിലുമെല്ലാം ഞാനൊരു ഇടുക്കിക്കാരനാണ്

Share News

അരിക്കൊമ്പനെ പിടികൂടിയതില്‍ പരിതപിക്കുന്ന പലരെയും കണ്ടു. കണ്ണീരൊഴുക്കുന്നവരില്‍ പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മൃഗസ്‌നേഹികളുമുണ്ട്. അരിക്കൊമ്പനെ പിടികൂടുന്നതിനിടയില്‍ പെയ്ത മഴ പ്രകൃതിയുടെ കരച്ചിലാണെന്നും, ആനയെ പിടികൂടിയതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും, വരുംവര്‍ഷം ഉരുള്‍പൊട്ടിയും മലവെള്ളപ്പാച്ചിലിലും ആ നാട് നശിക്കണമെന്നും അപ്പോള്‍ കയ്യടിക്കുമെന്നുമെല്ലാം പുലമ്പുന്നവര്‍. ഇത്തരം ചിന്താഗതിയുള്ളവര്‍ എന്റെ സൗഹൃദത്തിലുണ്ടെങ്കില്‍ ദയവായി അണ്‍ഫ്രണ്ട് ചെയ്തു പോകണമെന്ന് അപേക്ഷിക്കുന്നു. കാരണം, വാക്കിലും പ്രവൃത്തിയിലും ചിന്തയിലുമെല്ലാം ഞാനൊരു ഇടുക്കിക്കാരനാണ്. ഈ ഭൂമിയില്‍ ആനയ്ക്കും പന്നിക്കുമുള്ള അവകാശമെങ്കിലും മനുഷ്യനും വേണമെന്ന് കരുതുന്നയാള്‍. ഉറ്റവരെയും ഉടയവരെയും […]

Share News
Read More

കേരള (കള്ള)കഥകൾ നമ്മുടെ എന്റർറ്റെയിന്മെന്റ് സ്‌ക്രീനിൽ നിറയുമ്പോൾ, ടിപ്പർ ലോറി കളിപ്പാട്ടങ്ങളിൽ അരിക്കൊമ്പന്മാരെ കടത്തി നമുക്ക് കുഞ്ഞുങ്ങളുടെ ഭാവനാ ലോകത്തു വിഹരിക്കാം.

Share News

ആഖ്യാനങ്ങൾ (നറേറ്റിവ്കൾ) എങ്ങനെയാണ് മലയാളി മനസിനെ രൂപപ്പെടുത്തുന്നത് എന്നത് ആശ്ചര്യകരമാണ്. ഈ ഫോർവേഡ് നോക്കൂ. ഒരു ടിപ്പർ ലോറി കളിപ്പാട്ടത്തിൽ മറ്റൊരു കളിപ്പാട്ടമായ ആനയെ കയറ്റി മുന്നോട്ടു കുതിക്കുന്ന ഭാവന സൃഷ്ടിക്കുന്ന ഒരു കുട്ടിയുടെ ലോകത്തെ അവന്റെ പിതാവ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ്. ഒരിടത്തെ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കിയ ഒരു ആനയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിന്റെ ലൈവ് കമന്ററി കൊണ്ട് മുഖരിതമായിരുന്നു ഇന്നലത്തെ ടെലിവിഷൻ ലോകം. വള്ളം കളിയോ, തൃശൂർ പൂരമോ (മാത്രം) കമന്ററി പറയാൻ […]

Share News
Read More

അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….!

Share News

അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….! അരിക്കൊമ്പന് പ്രശ്നം വിശപ്പാണ് … മധുവിൻ്റെ പ്രശ്നവും വിശപ്പായിരുന്നു… അരിക്കൊമ്പന് വേണ്ടത് അരിയായിരുന്നു… മധുവിന് വേണ്ടതും അരിയായിരുന്നു.. അരിക്കൊമ്പൻ കഴിയുന്നത് കാട്ടിലാണ്… .മധു കഴിഞ്ഞിരുന്നതും കാട്ടിലാണ്… ഇടയ്ക്കിടെ അരിക്കൊമ്പൻ നാട്ടിലേക്ക് എത്തുമായിരുന്നു…. ഇടയ്ക്കിടെ മധുവും നാട്ടിലേക്ക് വരുമായിരുന്നു.. സഹ്യൻ്റെ പുത്രനാണ് അരിക്കൊമ്പനത്രെ!സഹ്യൻ്റെ പുത്രനായിരുന്നു മധുവും !അരിക്കൊമ്പന് ഒരു ദുരന്തഭൂതകാലമുണ്ട് . മധുവിനും ഉണ്ടായിരുന്നു ഒരു ദുരിത ഭൂതകാലം… പ്രകൃതിയിൽ ആശ്രയിച്ചാണ് അരിക്കൊമ്പൻ വസിക്കുന്നത്…. പ്രകൃതിയെ ആശ്രയിച്ചാണ് മധുവും വസിച്ചിരുന്നത്…. ഒറ്റയ്ക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതേറെയും… ഒറ്റയ്ക്കാണ് […]

Share News
Read More

ചാനലുകളുടെ മയക്ക് വെടിപൊട്ടുമോ ? |ഇതൊരു ആന തമാശയാകുമോ?

Share News

അരികൊമ്പനെ മയക്കുവെടി വെക്കുംമുമ്പ് കേരളത്തിലെ പ്രേക്ഷകരെ വെടിവെക്കാതെ തന്നെ മയക്കികഴിഞ്ഞു. എല്ലാ ചാനലുകളുടെയും പ്രധാന ചാനൽ റിപ്പോർട്ടർമാർ സിങ്കുകണ്ടത് ഉണ്ട്. അവരുടെ തത്സമയ അവതരണം തുടരുന്നു. മയക്കുവെടി വെക്കുന്ന ഡോക്ടറും സംഘവും , വനപാലകരും സൂപ്പർ സ്റ്റാറുകളാണ്. പടക്കം പൊട്ടിച്ച് അരികൊമ്പനെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്നു. ആനയുടെ മനസ്സിലെ ചിന്ത കൾ എന്തെല്ലാം?-ഒരു അവതാരകാൻ ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം നൽകുവാൻ ലേഖകൻ ശ്രദ്ധിച്ചു. ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാ​ഗത്ത് ആനയെ […]

Share News
Read More

.. “പ്രതിബദ്ധതയോടെ സമൂഹത്തിന് ഏതെങ്കിലും തരത്തിൽ പ്രത്യേക സംഭാവനകൾ സമ്മാനിച്ച് നന്മകൾ ചെയ്ത് വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ച് തീർക്കാം”| ശ്രീ ആർ ശ്രീകണ്ഠൻ നായർ

Share News

പ്രിയമുള്ളവരേ, “രണ്ട് രീതിയിൽ നമുക്ക് ജീവിക്കാം, ഒന്നുകിൽ ഭക്ഷണമൊക്കെ കഴിച്ച് ആർഭാടമായി സ്വന്തം കാര്യം നോക്കി നമ്മുടെ ജീവിതം ജീവിച്ച് തീർക്കാം. അല്ലെങ്കിൽ പ്രതിബദ്ധതയോടെ സമൂഹത്തിന് ഏതെങ്കിലും തരത്തിൽ പ്രത്യേക സംഭാവനകൾ സമ്മാനിച്ച് നന്മകൾ ചെയ്ത് വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ച് തീർക്കാം” സീന്യൂസ് ലൈവിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് ഫ്‌ളവേഴ്‌സ് ടിവി എം ഡി യും, 24 ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ശ്രീ ശ്രീകണ്ഠൻ നായർ പറഞ്ഞ അർത്ഥവത്തായ വക്കുകൾ. സമൂഹത്തിൽ സത്യത്തിന്റെ സൗരഭ്യം […]

Share News
Read More

കേരളം സുരക്ഷിതമായി യാത്ര ചെയ്യണം, യാതൊരു സംശയവുമില്ല. അതിനായി എന്തും ചെയ്യണം.

Share News

കേരളം സുരക്ഷിതമായി യാത്ര ചെയ്യണം, യാതൊരു സംശയവുമില്ല. അതിനായി എന്തും ചെയ്യണം. ഇതുപോലെ ചിട്ടയില്ലാത്ത, സഹയാത്രികരോട് അനുകമ്പ പോയിട്ട് ശരാശരി മര്യാദ പോലും കാണിക്കാൻ മെനക്കെടാത്ത ഒരു ഡ്രൈവിംഗ് സംസ്കാരം ലോകത്തു മറ്റെവിടെയും കാണില്ല. അത്രമാത്രം ധിക്കാരവും ധാർഷ്ട്യവും നാം തെരുവുകളിൽ നിത്യേന കാണുന്നു. ഒരു മോട്ടോർ വാഹനം കയ്യിൽ കിട്ടിയാൽ റോഡിൽ എന്തും ചെയ്യാം, എങ്ങനെയും ഓടിക്കാം എന്ന മനോഭാവത്തിന് അറുതി ഉണ്ടാവണം. അതിനായി ഏതറ്റം വരെയും പോകണം. ഇതിനായി സർക്കാർ തലത്തിലോ പോലീസ് സേനയുടെ […]

Share News
Read More

ട്രെയിനിൽ നിന്നും ഇറങ്ങും മുമ്പ് ആ ഉപ്പയുടെ കൈകളിൽ പിടിച്ചു ഞാനെൻ്റെ ശിരസിൽ വച്ചു.|ഈസ്റ്റർ- റംസാൻ നാളുകളിലെ ഹൃദയസ്പർശിയായ അനുഭവം|സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി

Share News

ആന്ധ്രാപ്രദേശിലെ റായലസീമ യൂണിവേഴ്സിറ്റിയിൽ പോയി വരുന്ന വഴിയാണ് ഹൈദരാബാദിൽ നിന്നും ട്രെയിനിൽ കയറിയ കോഴിക്കോട്ടുകാരനായ മുഹമ്മദ് കോയ എന്ന വന്ദ്യവയോധികനെയും അദ്ദേഹത്തിൻ്റെ മകൻ ഫൈജാസിനെയും മരുമകൻ നൂഹിനെയും ട്രെയിൻ ക്യാബിനിൽ കണ്ടുമുട്ടിയത് (19/4/2022). ഞാൻ ആന്ധ്രയിലെ കർണൂളിൽ നിന്നും ട്രെയിനിൽ കയറുമ്പോൾ അദ്ദേഹം ഞാൻ ബുക്ക് ചെയ്ത സീറ്റിൽ കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹത്തിനോട് ഞാൻ വേണ്ട എന്ന് പറഞ്ഞു എതിർ സീറ്റിലിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റിരുന്ന് ഒത്തിരി വാത്സല്യത്തോടെ എന്നോട് […]

Share News
Read More