തൊമ്മൻകുത്തിലെ മനുഷ്യരെ കുത്തിവീഴ്ത്തരുത്!|ഡോ. ടോം ഓലിക്കരോട്ട്
ഭാരതത്തിലെ മറ്റൊരുസംസ്ഥാനത്തും കാണാത്തവിധം ജനവിരുദ്ധരായി മാറിയ വനംവകുപ്പിനെകുറിച്ചും അതിന്റെ ദുർഭരണത്തെക്കുറിചുമുള്ള കടുത്ത ആശങ്കയിലാണ് ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ ഏപ്രിൽ 12 നു തൊമ്മന്കുത്തിലെ നാരങ്ങാനത്തു സ്വകാര്യഭൂമിയിൽ സ്ഥാപിച്ച കുരിശുതകർത്തുകൊണ്ടു ആരംഭിച്ചതാണ് റെവന്യൂഭൂമിയിൽ അതിക്രമിച്ചുകയറിയുള്ള വനംവകുപ്പിന്റെ ബുൾഡോസർരാജ്. തകർക്കപ്പെട്ട കുരിശു സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ അതിരുനിര്ണയിച്ചിരിക്കുന്ന ജണ്ടയ്ക്ക് പുറത്താണുള്ളതെന്ന തൊടുപുഴ തഹൽസീദാറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷവും കർഷകപീഡനം തുടരുന്നതുകാണുമ്പോൾ കേരളത്തിൽ ജനാധിപത്യം മരിച്ചോ എന്നും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വനവാസത്തിനുപോയോ, അല്ലങ്കിൽ കുരിശുo കൃസ്‌ത്യാനികളുമാണോ ഇവരുടെ പ്രശ്നമെന്നോ സംശയിക്കേണ്ടിവരും. സ്വന്തം കൈവശഭൂമിയിൽ താമസിക്കുന്ന […]
Read Moreഎന്തായാലും വളരെ ദൗർഭാഗ്യം നിറഞ്ഞ ഒരു അന്ത്യയാത്ര ആയിപ്പോയി ഇത്
മൃതശരീരം ഗുരു ആവുന്ന സ്ഥലമാണ് മെഡിക്കൽ കോളേജുകൾ. അതായത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലം. അതാണ് മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ. മരണശേഷം തന്റെ ശരീരം കൊണ്ട് ഗുരു ആവണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുടെയും തീരുമാനം,അവരുടെ പേഴ്സണൽ ചോയ്സ്.!! സഖാവ് ലോറൻസ് എന്ന വന്ദ്യവയോധികൻ ആയ മനുഷ്യന്റെ മൃതശരീരം വച്ച് മക്കൾ കാണിക്കുന്ന അതിരറ്റ സ്നേഹം വീഡിയോയിൽ കൂടി കണ്ടിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഐക്യം ഇല്ലാതെ തമ്മിൽ തല്ല് കൂടിയ മക്കൾ അന്ത്യയാത്രയിലും […]
Read Moreമാമ്മോദീസാ സ്വീകരിക്കുന്ന എല്ലാ ക്രൈസ്തവർക്കും സഭാ കൂട്ടായ്മയിലുള്ള കൂട്ടുത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനഡിലെ വിചിന്തനങ്ങൾ രൂപപ്പെടുന്നത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു ഗ്രീക്കു ഭാഷയിൽ നിന്നാണ് ക്രൈസ്തവസഭയിലേക്കു കടന്നുവന്നത്. ഈ പദം സിൻ (syn), ഓഡോസ് (odos) എന്നീ രണ്ടു പദങ്ങൾ ചേർന്നുണ്ടായതാണ്. ഗ്രീക്കു ഭാഷയിൽ ‘സിൻ’ എന്നതിന് ‘ഒന്നിച്ച്’ എന്നും ‘ഓഡോസ്’ എന്നാൽ ‘വഴി’ […]
Read More