ഔവർ ലേഡിസ് സ്കൂളിന് ഈ വർഷവും 100% ( S S L C 2020) വിജയം.

Share News

മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ S S L C പരീക്ഷ എഴുതിയത് ഈ വർഷവും ഇവിടെ തന്നെ (311). 21full A+, 47A & A+. Congrats too all our stars of victory & thanks to all their parents, teachers & our well wishers. God bless you all. Sr . Lizzy Chakkalakal

Share News
Read More

കാഴ്ചയില്ലായ്മ തടസ്സമായില്ല; ലാപ്ടോപ്പിൽ എസ്എസ്എൽസി എഴുതി; ഹാറൂണിന് എല്ലാ വിഷയത്തിനും എ പ്ലസ്

Share News

മലപ്പുറം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് പ്രത്യേകം പരാമർശിച്ച പേരാണ് ഹാറൂൺ കരീം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് ഹാറൂൺ ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നത്. ഇങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയാണ് ഹാറൂൺ. മറ്റൊരു പ്രത്യേകത ലാപ്ടോപ്പിലാണ് ഹാറൂൺ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് തന്നെ ഹാറൂണിന്റെ വിജയത്തിന് തിളക്കമേറുകയാണ്.  മലപ്പുറം ജില്ലയിലെ മങ്കട ​ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഹാറൂൺ. മേലാറ്റൂർ സ്വദേശികളായ […]

Share News
Read More

ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം.

Share News

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം. എല്ലാവർക്കും വിജയാശംസകൾ നേരുന്നു. എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും നമ്മുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിൻ്റെ തീരുമാനത്തിൻ്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് ഈ റിസൾട്ട്. പല ഭാഗത്തു നിന്ന് എതിർപ്പുകളും, വിവാദങ്ങൾ ഉണ്ടാക്കാനുള്ള […]

Share News
Read More

ഓൺ ലൈൻ വിദ്യാഭ്യാസത്തിന് തുല്യ അവസരം സാധ്യമാക്കണം – മാർ ജോർജ് ആലഞ്ചേരി .

Share News

കൊച്ചി – കോവിഡ് 19 ന്റെ പ്രത്യാഘാതം മൂലം വിദ്യാലയങ്ങളിലെത്തിയുള്ള വിദ്യാഭ്യാസം സാധ്യമാകാത്ത സാഹചര്യത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ലഭിക്കുന്ന രീതിയിലുള്ള സാഹചര്യം ഒരുക്കാൻ സർക്കാരും മറ്റ് സംവിധാനങ്ങളും ശ്രമിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി . പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും , പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സാഹചര്യം ലഭ്യമാക്കുന്നതിനുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പഠനോപകരണങ്ങൾ നൽകുന്ന പദ്ദതി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ […]

Share News
Read More

എസ്.എസ്.എൽ.സി ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ

Share News

ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി. ആർ. ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി. ആർ. ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് […]

Share News
Read More

എസ്. എസ്.എൽ. സി പരീക്ഷ ഫലം ഇന്ന്

Share News

തിരുവനന്തപുരം:2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. www.prd.kerala.gov.in,result.kerala.gov.in,examresults.kerala.gov.in,http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in,http://results.kerala.nic.in, www.sietkerala.gov.inഎന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും. ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം […]

Share News
Read More

ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ . വിദ്യാശ്രീ ചിട്ടിയിൽ ചേരുക.

Share News

ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ . ഇതിനു വേണ്ടി ചെയ്യേണ്ടത് 500 രൂപ വീതം 30 മാസം അടയ്‌ക്കേണ്ട വിദ്യാശ്രീ ചിട്ടിയിൽ ചേരുകയാണ്. ഏതൊരു കുടുംബശ്രീ അംഗത്തിനും ഈ ചിട്ടിയിൽ ചേരാം. 3 മാസം പണമടച്ചു കഴിഞ്ഞാൽ ലാപ്ടോപ് നിങ്ങൾക്ക് അഡ്വാൻസ് ആയി തരും . ഈ അഡ്വാൻസിന് പലിശയും നിങ്ങൾ നൽകേണ്ടതില്ല . ഈ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം ഇത് മാത്രമല്ല പത്ത് തവണ മുടക്കമില്ലാതെ അടച്ചാൽ […]

Share News
Read More

എസ്.എസ്.എൽ.സി ഫലം ജൂൺ 30 ന്

Share News

എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ ടി.എച്ച്.എസ്.എൽ.സി  (എച്ച്.ഐ)/എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും.ഹയർസെക്കൻററി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10 നകം പ്രഖ്യാപിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാർച്ച് 10ന് ആരംഭിച്ച എസ്.എസ്.എൽ.സി/ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ചെങ്കിലും മാർച്ച് 19ന് കോവിഡ്19 പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പുനഃക്രമീകരിച്ച് നടത്തിയത്.

Share News
Read More

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം കഴിഞ്ഞു; ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിച്ചേക്കും

Share News

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഫലം ജൂലൈ ആദ്യ വാരവും പ്രസിദ്ധീകരിക്കാൻ സാധ്യത. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുമായി മന്ത്രി രവീന്ദ്രനാഥ് അവസാനഘട്ട വിലയിരുത്തല്‍ നടത്തിയിരുന്നു. അതേസമയം, എസ്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഇവ പൂർത്തിയാക്കി ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ പറഞ്ഞു. ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ […]

Share News
Read More