കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

Share News

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥയിൽ ഉള്ളവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ […]

Share News
Read More

ആ കുഞ്ഞുമോന്റെ കരച്ചിൽ നിങ്ങൾ കാണാതെ പോകരുത്, അവന്റെ പപ്പയെ അവനു തിരികെ നൽകുവാൻ സഹായം ചെയ്തു കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .

Share News

“അപ്പനും പോയി “മൂത്ത മകനും പോയി “ഇനി ആരും ഇല്ല. ഞങ്ങൾ മാത്രം ഉണ്ട്.… ഒരമ്മമാർക്കുംമക്കളുടെജീവനുവേണ്ടിഇതുപോലെകരഞ്ഞുകൈനീട്ടേണ്ടഅവസ്ഥവരരുത്. കൈവിടരുതേ ഈപാവപെട്ടസഹോദരനെഒന്ന് സഹായിക്കണേ എറണാകുളംജില്ലയിലെ കൊച്ചിൻ കോർപറേഷനിൽ പാലാരിവട്ടംഡിവിഷൻ 43 ൽ താമസിക്കുന്ന പള്ളിച്ചമ്പേൽ റോഡിൽ ചമ്മണികോടത് റോഡിൽ പറപ്പിള്ളി ജിൻസൺ പീറ്റർ എന്ന സഹോദരൻ ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നു ഡയാലിസിസ് വീതം ചെയ്തു കൊണ്ടിരിക്കുകയാണ്. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജിൻസൺ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. എത്രയും പെട്ടന്ന് […]

Share News
Read More

കൃപാസനവും രാഷ്ട്രീയവും|സാക്ഷ്യങ്ങളെ പരസ്യപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Share News

ഒരു കോൺഗ്രസ് രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലെ അമ്മ. രാഷ്ട്രീയത്തിലും സമൂഹത്തിലും ഊർജ്ജസ്വലനായിരുന്ന ഭർത്താവ് അസുഖബാധിതനായി കുറെ നാളായി വീട്ടിൽ തന്നെയാണ്. പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുവാൻ ആഗ്രഹിക്കുന്ന പുത്രൻ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാഷ്ട്രീയ തീരുമാനം വരുന്നത്; മക്കൾ-രാഷ്ട്രീയം പ്രൊത്സാഹിപ്പിക്കരുത്. എന്തു ചെയ്യും? നല്ല ശതമാനം രാഷ്ട്രീയക്കാരെ പോലെ അതിമോഹിതനായ ആ മകൻ തന്റെ സ്വപ്നം സഫലമാക്കാൻ സാഹചര്യം പ്രതികൂലമാണെന്ന് കണ്ടപ്പോൾ പതിയെ ബിജെപിയിലേക്ക് നടന്നു കയറി. വിഷണ്ണനായി നിന്നിരുന്ന അവനെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് […]

Share News
Read More

“ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്.”|​ഉമ്മൻ ചാണ്ടി

Share News

ശ്രീ ഉമ്മൻ ചാണ്ടി ആരോഗ്യനിലയെ സംബന്ധിച്ച് ഫേസ്ബുക്കിൽവ്യക്തമാക്കിയിരിക്കുന്നു . “എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക […]

Share News
Read More

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹായത്നത്തിലെ മുന്നണിപ്പോരാളികളാണവർ.|മുഖ്യമന്ത്രി

Share News

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹായത്നത്തിലെ മുന്നണിപ്പോരാളികളാണവർ. ഹരിതകർമ സേനക്കെതിരെ വളരെ ചെറിയൊരു വിഭാഗം നടത്തുന്ന ആസൂത്രിതമായ പ്രചാരണം അപലപനീയമാണ്. സമ്പൂർണ പിന്തുണ നൽകേണ്ടതിനു പകരം അവഹേളിക്കുകയും അസത്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്ത് ഓരോ വീടിനെയും വൃത്തിയുള്ളതാക്കാൻ സഹായിക്കുന്നവരാണ്. മാലിന്യങ്ങൾ ശരിയായി സംസ്കരിച്ച് നാടിനെ ശുചിത്വമുള്ളതായി നിലനിർത്താൻ എല്ലാ പൗരന്മാർക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ചെറിയൊരു തുക യൂസർ ഫീ […]

Share News
Read More

ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. | ശ്രീനന്ദൻ്റെ അമ്മയ്ക്ക് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ മാതൃദിന സമ്മാനം അതായിരിക്കും. |ഉമ തോമസ്

Share News

കൊല്ലം സ്വദേശികളായ രഞ്ജിത് – ആശ ദമ്പതിമാരുടെ മകനായ ഏഴു വയസുകാരൻ ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ധാത്രി, ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ, എമർജൻസി ആക്ടീവ് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിൽ നടക്കുന്ന ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. എന്റെ രക്ത മൂല കോശം ആ കുഞ്ഞിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധന നടത്താൻ സ്വാബ് നൽകി. പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരും അൽപ […]

Share News
Read More

യുദ്ധം നേരിൽ കണ്ടിട്ടില്ല. അനുഭവിച്ചിട്ടുമില്ല. യുദ്ധം കണ്ടവരുടെ കഥകൾ ഒരു പ്രാർത്ഥന മാത്രമാണ് എന്നിൽ അവശേഷിപ്പിച്ചിട്ടുളത്. ഇനി ഒരു യുദ്ധം ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ.

Share News

അഭയാർഥികൾ ദിവസവും രാവിലെ പള്ളിയിൽ വന്നു കുർബാനയിൽ സംബന്ധിക്കുന്ന ആ എഴുപതുകാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു. അധികം ആരോടും മിണ്ടാട്ടമില്ലാതെ കുർബാനക്ക് ശേഷം പള്ളിയിൽ നിന്ന് പിരിയും. സംഭവം മെല്ബണിലാണ്. എല്ലാ ഭൂഖണ്ഡങ്ങലിലെയും ഏതാനും രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും യുകെയും സ്‌കോട്ടലന്റും ഒഴികെ യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ കാൽ കുത്താൻ ഇതു വരെ ഭാഗ്യം ഉണ്ടായില്ല. പത്താം ക്ലാസ് പരീക്ഷക്ക് ശേഷമുള്ള രണ്ടുമാസം കൊണ്ട് വായിച്ചു തള്ളിയ പുസ്തകങ്ങളിൽ ഒന്ന് ഒരു യാത്രാവിവരണം ആയിരുന്നു. പുസ്തകത്തിന്റെയോ രചയിതാവിന്റെയോ പേരു […]

Share News
Read More

ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും, സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും

Share News

ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും സുരക്ഷയുടെ പരമാധികാരം  കേരളത്തിനും- മുല്ലപെരിയാർ  പരിഹാരങ്ങളും സാധ്യതകളും 14 വർഷം മുമ്പ് മുല്ലപ്പെരിയാറിനു താഴെയുള്ള ഉപ്പുതറ ഇടവകയിൽ കൊച്ചച്ചനായി ചെന്നപ്പോളാണ് പ്രേശ്നത്തിന്റെ ഗൗരവം ഇത്രമാത്രം രൂക്ഷമാണെന്നു മനസ്സിലായത്. അവിടുത്തെ കുട്ടികളുടെ നിഷ്കളങ്കമായ മനസ്സിലെ ഭയമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. 2008 ജൂലൈ മാസത്തിൽ നല്ല മഴ പെയ്യുന്നു. കൊച്ചുപറമ്പിൽ ചാക്കൊച്ചാട്ടന്റെ വീട്ടിൽ ഒരു സായാഹ്നത്തിൽ പ്രാർത്ഥന കൂട്ടായ്മയ്ക്ക് ഇരിക്കുമ്പോൾ ആളുകളുടെ മുഖത്തെ മ്ലാനത കണ്ട് കാര്യം ചോദിച്ചു. ഒരാൾ പറഞ്ഞു “ഞാൻ രാത്രിയിൽ […]

Share News
Read More

ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യങ്ങളും ദൈനംദിന സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കി കൊടുക്കുന്നതും ഓരോ ഗവൺമെന്റിന്റെയും കർത്തവ്യമാണ്.

Share News

ഇക്കണക്കിന് പോയാൽ സാധാരണകാർക്ക് രാജ്യത്ത് ജീവിക്കാൻ കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങേണ്ടിവരും. അത്ര ഗുരുതര സാഹചര്യമാണ്, ഒരു വശത്തുകൂടെ ഇന്ധനവില, അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് നാട്. തൊഴിലില്ലായ്മ, പുറത്തിറങ്ങാൻ കഴിയാത്ത കോവിഡ് ഭീഷണി. അനിയന്ത്രിത വിലക്കയറ്റം. സാധാരണക്കാരന്റെ ജീവിതം തകർന്നടിഞ്ഞു, അന്യോന്യം കലഹിക്കാൻ വർഗീയതയുടെ വേണ്ടത്ര വിത്തിട്ട് അധികാര കസേരയുറപ്പിക്കാൻ കോടികൾ വിതറുന്ന രാഷ്ട്രീയക്കാർ. രാജ്യത്തെ 76 ശതമാനം പേരും ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ […]

Share News
Read More

അവരെപ്പോലെ നമുക്കോരോരുത്തർക്കും കടമയുണ്ട്,പ്രത്യാശയുടെ, സ്നേഹത്തിൻ്റെ, കരുതലിൻ്റെ ഇലകൾ വരയ്ക്കുവാൻ.

Share News

ഒ.ഹെൻറിയുടെ ‘ അവസാനത്തെ ഇല ‘ ( The Last Leaf ) ആദ്യമായി വായിക്കുന്നത് ഹൈസ്ക്കൂൾ ദിനങ്ങളിലാണ്. ഹൃദയത്തെ അഗാധമായി സ്പർശിക്കുന്ന കഥ! വീണ്ടും പലവട്ടം വായിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി ഒരിക്കൽക്കൂടി വായിച്ചു.ഈ കോവിഡ് കാലത്തെ വായനാനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. ന്യൂയോർക്കിനടുത്തുള്ള ഒരു ഗ്രാമത്തിൽ ചെറിയൊരു ഫ്ലാറ്റിലെ കുടുസ്സുമുറിയിൽക്കഴിയുന്ന ചിത്രകാരികളായ രണ്ടു പെൺകുട്ടികളുടെ കഥയാണ്‌. അക്കുറി ശൈത്യകാലം അതികഠിനമായിരുന്നു. ചുറ്റും ന്യുമോണിയ പടർന്നുപിടിക്കുന്നു. ഒരുപാടുപേർ ഗുരുതരാവസ്ഥയിലായി. പലരും മരണത്തിനു കീഴ്പ്പെടുന്നു. ചിത്രകാരികളിലൊരാളായ ജോൺസിക്കും ന്യുമോണിയ പിടിപെട്ടു. […]

Share News
Read More