കൊച്ചി മഹാനഗരത്തിന്റെ പുതിയ കാവൽക്കാരന്, കെ സേതുരാമൻ ഐ പി എസിന് ആശംസകൾ.
തേയിലതോട്ടത്തിൽ നിന്നും മെട്രോ നഗരത്തിലേക്ക്.മൂന്നാറിലെ ലയത്തിൽ നിന്നും കൊച്ചി പോലീസ് കമ്മീഷണർ പദവിയിലേക്ക് എത്തിച്ചേർന്ന കെ സേതുരാമൻ ഐ പി എസിന്റെ വിജയയാത്രയുടെ കഥ.മൂന്നാറിലെ ടാറ്റാ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയുടെയും സുബ്ബമ്മാളുടെയും മകനായാണ് കെ സേതുരാമൻ ജനിക്കുന്നത്. അഞ്ചാം വയസ്സിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപക വിദ്യാലയത്തിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ പഠിച്ച ബാല്യത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിനുണ്ട്. സ്ലെയ്റ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ. അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് അഞ്ചാം ക്‌ളാസിന് ശേഷമുള്ള സൈനിക് സ്കൂളിലെ പഠനമാണ്.സൈനിക് […]
Read Moreജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്.| ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.
ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദർശനവും സമൂഹത്തിലാകെ അനുരണനം സൃഷ്ടിച്ചു. സവർണ്ണ മേൽക്കോയ്മായുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹ്യ പരിഷ്ക്കരണ പോരാട്ടങ്ങൾക്ക് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ഗുരുദർശനം. ഗുരുവിന്റേതുൾപ്പെടെയുള്ള നവോത്ഥാന ചിന്തകൾ ഉഴുതുമറിച്ച കേരളത്തിൽ അതിന് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനമാണ്. കേരളത്തിന്റെ യശസ്സിന്റെയും ഉന്നതിയുടെയും അടിത്തറ ആ […]
Read Moreശ്രീമതി ദ്രൗപദി മുർമുഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി|സ്നേഹവന്ദനം
https://www.firstpost.com/india/presidential-elections-2022-results-live-counting-of-votes-today-ndas-droupadi-murmu-likely-to-win-10935781.html#live-blog-20220721174926 https://news.abplive.com/news/india/presidential-election-result-2022-live-updates-droupadi-murmu-yashwant-sinha-india-new-president-name-pm-modi-1543620 https://news.abplive.com/news/india/who-is-draupadi-murmu-india-s-first-tribal-woman-governor-now-in-raisina-race-1538532
Read Moreകേരളത്തിൻ്റെ അഭിമാനമായ എം.ടി വാസുദേവൻ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്.
കേരളത്തിൻ്റെ അഭിമാനമായ എം.ടി വാസുദേവൻ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്. മലയാള സാഹിത്യത്തെ മാത്രമല്ല, കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച അസാമാന്യ പ്രതിഭയാണ് എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ മലയാളിയുടെ കലാ ഭാവുകത്വത്തെ നിർമ്മിക്കുന്നതിൽ അനുപമമായ പങ്കാണ് വഹിച്ചത്. തൻ്റെ സൃഷ്ടികളിലൂടെ യാഥാസ്ഥിതിക മൂല്യങ്ങൾക്കും വർഗീയ രാഷ്ട്രീയ സംഹിതകൾക്കും എതിരെ എം.ടി ഉയർത്തിയ സ്വരം പുരോഗമന ചിന്തക്ക് എക്കാലവും പ്രചോദനം പകരും. പ്രിയ എം.ടിയ്ക്ക് ഹൃദയപൂർവം ആശംസകൾ നേരുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreഅമൽ സാബുവും ആൻ മേരി ജോസഫുംവിവാഹിതരായി.
കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്റ റും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സാബു ജോസിന്റെയും ലവ് ആൻഡ് കെയർ സ്ഥാപക എൽസി സാബുവിന്റെയും മകൻ അമൽ സാബുവും (മാനേജിംഗ് പാർട്ണർ, ഏദൻ പാർക്ക് മീഡിയ, കൊച്ചി), തോപ്പുംപടി കട്ടിക്കാട്ട് പരേതനായ ജോസഫ് ജോസഫിന്റെയും ഡോട്ടി ജോസഫിന്റെയും മകൾ ആൻ മേരി ജോസഫും (ഡെലോയിറ്റ് ഗ്ലോബൽ, ബംഗലൂരു) തമ്മിൽ പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളിയിൽ വെച്ച് വിവാഹിതരായി. ക്യൂരിയ മെത്രാൻ […]
Read Moreനിർണ്ണായക സമയത്ത് മികച്ചൊരു ഹെഡർ വഴി ഗോൾ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നു. |ഏവർക്കും ആശംസകൾ.|മുഖ്യമന്ത്രി
സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിൻ്റെ കായിക സംസ്കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് […]
Read Moreലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.-മുഖ്യമന്ത്രി |വനിതാ ദിന ആശംസകൾ.
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ല സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം […]
Read More