ദര്‍ബാര്‍ ഹാളിലേക്ക് ജനപ്രവാഹം: പൊതുദര്‍ശനത്തില്‍ തിക്കും തിരക്കും

Share News

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അവസാനമായി കാണാനായി ജനങ്ങളുടെ വന്‍ തിരക്ക്. മൂന്നു വാതിലുകളില്‍ക്കൂടിയും ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മൃതദേഹം എത്തിച്ച സമയത്ത് പൊലീസ് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ എത്തി വാതിലുകള്‍ അടയ്ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പിന്നീട് ഒരു വാതില്‍ മാത്രം തുറന്ന് ജനങ്ങളെ വരിയായി അകത്തു കയറ്റി […]

Share News
Read More

ശ്രീ. ഉമ്മന്‍ചാണ്ടി |വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. |തോമസ് ജോർജ് മൊട്ടക്കൽ

Share News

കൊച്ചി. ‘അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി മലയാളികളുടെ മുഴുവൻ ആദരണീയനായ നേതാവായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അത്ഭുതത്തോടെയാണ് എന്നും നോക്കി കണ്ടിട്ടുള്ളത്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. ഒരു കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നമ്മുടെ സംസ്ഥാനത്തിനും, വ്യക്തിപരമായി എനിക്കുമുണ്ടാക്കിയിട്ടുള്ളത്. ജേഷ്ഠസഹോദരന് തുല്യം ഞാൻ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. തോമസ് […]

Share News
Read More

ജീവിച്ച വർഷങ്ങൾ കൊണ്ടല്ല, വർഷിച്ച ജീവിതത്തിലൂടെയാണ് ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുക

Share News

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി. എസ്. സി. ചെയർമാനുമായിരുന്ന ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ അനുസ്മരണ കുറിപ്പ് സൗമ്യനും സംപ്രാപ്യനുമായ ഉമ്മൻചാണ്ടിയെ പരക്ലേശ വിവേകശക്തി നൽകി ഈശ്വരൻ അനുഗ്രഹിച്ചിരുന്നു. ആർക്കും, ഒരു തടസവുമില്ലാതെ, എപ്പോഴും സമീപിക്കാൻ സാധിച്ചിരുന്ന ഏക മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുന്ന ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. മറ്റുള്ളവരുടെ ക്ലേശങ്ങളെ കണ്ടറിയാനും അവ പരിഹരിക്കാനുമുള്ള […]

Share News
Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച്‌ നടൻ മമ്മൂട്ടിയും മോഹൻലാലും

Share News

കൊച്ചി:”ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല… ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു”, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച്‌ നടൻ മമ്മൂട്ടി കുറിച്ചു. മമ്മൂട്ടി ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു.ഞാൻ വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴേ […]

Share News
Read More

മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? |ആൾക്കൂട്ടത്തിനു നടുവിൽ ശ്വാസം കിട്ടാതെ നിൽക്കുമ്പോൾ ഉത്തരവുകൾ ഒപ്പിടുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്.

Share News

മരണത്തിനു തൊട്ടുമുൻപെങ്കിലും ഉമ്മൻ ചാണ്ടിക്കു നീതി ലഭിച്ചിരുന്നോ? അവസാന നാളുകളിൽ സി.ബി.ഐ നൽകിയ ക്ലീൻ ചിറ്റ് പോലും ആ മനുഷ്യനുള്ള നീതിയായിരുന്നില്ല. ഇങ്ങനെയായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടേണ്ടിയിരുന്നത്.ആൾക്കൂട്ടത്തിനിടയിൽ തുടങ്ങി ആൾക്കൂട്ടത്തിനിടയിൽ തന്നെ അവസാനിക്കാൻ ഇഷ്ടപ്പെട്ട നേതാവ് ഏതെങ്കിലും കാലത്തു സ്വകാര്യത എന്തെന്നറിഞ്ഞിരുന്നോ എന്നറിയില്ല. ആൾക്കൂട്ടത്തെ ആ മനുഷ്യൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ഒന്നാം നമ്പർ സ്റ്റേറ്റ് കാർ ഉപയോഗിച്ചിരുന്ന കാലത്തു പോലും ഉമ്മൻ ചാണ്ടിക്ക് ഒഴിച്ച് ഏവർക്കും കാറിൽ സ്ഥലമുണ്ടായിരുന്നു. അത്ര തിക്കും […]

Share News
Read More

ഉമ്മന്‍ചാണ്ടി|നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരായിരിക്കുമ്ബോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു. കാലത്തെ അതിജീവിക്കും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍?ഗ്രസ് നേതാവുമായ ഉമ്മന്‍ […]

Share News
Read More

മത്തായി 25:40| ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ ആളെ പോലും, ഏറ്റവും കരുണയോടെ കണ്ട ജനകീയ നേതാവ്.

Share News

“സത്യമായി നിങ്ങളോടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്‌തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്‌തത്‌.” മത്തായി 25:40 ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ ആളെ പോലും, ഏറ്റവും കരുണയോടെ കണ്ട ജനകീയ നേതാവ്. സാധാരണക്കാരോടൊപ്പം, അവരിൽ ഒരാളായി അതിവേഗം, ബഹുദൂരം യാത്ര ചെയ്ത അദ്ദേഹം തുടർന്നും, അദ്ദേഹം വിശ്വസിച്ചിരുന്ന ദൈവത്തോട് ചേർന്നു നിന്ന്, സാധാരണക്കാരിൽ സാധാരണക്കാരുടെ കഷ്ടപ്പാടുകളും, സങ്കടങ്ങളും […]

Share News
Read More

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻഉമ്മൻ ചാണ്ടി സാർ പരിശ്രമിച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി

Share News

അനുശോചനസന്ദേശം ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകൻ. രാഷ്ട്രീയപ്രവത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ […]

Share News
Read More

ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. | കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ്..|മുഖ്യമന്ത്രി പിണറായി വിജയൻ

Share News

കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് […]

Share News
Read More

രാഷ്ട്രീയം ജനത്തിനൊപ്പമുള്ള പ്രവർത്തനമെന്ന് പഠിപ്പിച്ച നേതാവ്|ഉമ്മൻ ചാണ്ടി സാർ യാത്രയായി ..

Share News

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഖാചരണവും ഉണ്ടാകും. ഏകാന്തതയെ ഭയന്ന നേതാവ് :ഉമ്മൻ ചാണ്ടി ജനക്കൂട്ടത്തെ പ്രണയിച്ച അവരോടൊപ്പമായിരുന്ന ജനകീയനായ നേതാവ് ഉമ്മൻചാണ്ടി.. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവയ്ക്ക് പരിഹാരം കാണാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ഏറ്റവും വലിയ ഭയം ഒറ്റയ്ക്കിരിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് ജനങ്ങളോടൊപ്പം […]

Share News
Read More