അതെ, യഥാർത്ഥ ദാമ്പത്യ ജീവിതത്തിൽ ശരീരസൗന്ദര്യത്തിന്‌ ഒരു സ്ഥാനവുമുണ്ടാവില്ല

Share News

വിവാഹം കഴിഞ്ഞ് മക്കളും ചെറു മക്കളുമൊക്കെയായി കഴിഞ്ഞപ്പോൾ ഒരിക്കൽ ഒരു സ്ത്രീ, തൻ്റെ ഭർത്താവിനോട് ചോദിച്ചു….. ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങളെന്നോട് സത്യം പറയുമോ? ഞാനിന്ന് വരെ നിന്നോട് കളവ് പറഞ്ഞിട്ടില്ല ,അത് കൊണ്ട് ഇനിയും ഞാൻ നിന്നോട് സത്യം മാത്രമേ പറയു.. ശരി, എങ്കിൽ നിങ്ങൾ അന്നെന്നെ വിവാഹം കഴിച്ചത് എന്ത് കാരണത്താലായിരുന്നു? എൻ്റെ സൗന്ദര്യം കണ്ടിട്ടോ ,എൻ്റെ സ്വഭാവ ഗുണം കൊണ്ടോ ,അതോ എന്നെ വിവാഹം കഴിക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭദ്രത ഓർത്തിട്ടോ? ഒട്ടും […]

Share News
Read More

സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.

Share News

ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]

Share News
Read More

“…നല്ല പരിചരണത്തോടെ നോക്കുന്ന ഒരു പാക്കേജുണ്ട്. മരിച്ചാല്‍ അതാത് മതപ്രകാരം സംസ്‌കരിക്കുകയും ചെയ്യും…..വീട്ടിൽ നിന്ന് ആരും വന്നില്ലെങ്കിലും സാരമില്ല….സാധാരണ വൃദ്ധസദനമല്ല…”

Share News

” മാഷേ… ഭാര്യ ഗര്‍ഭിണിയായി. കുറെ കഴിഞ്ഞിട്ട് മതിയെന്ന് ഞങ്ങൾ നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളി..മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായി…..” എനിക്ക്‌ എന്നും ഉപദേശം തന്നിരുന്ന മാഷോട്‌ ഞാൻ കാര്യം പറഞ്ഞു.മാഷ് കുറേനേരം എന്നെത്തന്നെ നോക്കി…… ഞാൻ സൂചിപ്പിച്ചു: “ഇത്‌ ആറാം മാസമാണ്. എനിക്ക്‌ എന്തായാലും ലീവ്‌ പറ്റില്ല. അപ്പോൾ അവള്‍ ഒറ്റയ്ക്ക്?”മാഷ് പരിഹാരം പറഞ്ഞുതുടങ്ങി: “സുധാകരാ…പേടിക്കണ്ട; ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ അഡ്മിറ്റാക്കാം. പ്രസവാനന്തര ചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും……..അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ…. “മാഷോട്‌ നന്ദിയും യാത്രയും […]

Share News
Read More

അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയും ചെയ്യുന്ന ദമ്പതികൾ !

Share News

‘നെന്മ’രങ്ങളാൽ സമൃദ്ധമാണു കേരളം .. സ്വിച്ചമർത്തിയാൽ കോടികൾ സ്വരൂപിക്കാൻ കഴിവുള്ളവരെക്കണ്ട് കണ്ണുമിഴിച്ചു പോകാറുണ്ട്. അമ്പരപ്പിക്കുന്നവർ മാത്രമല്ല പ്രചോദിപ്പിക്കുന്നവരും പലരുണ്ട്. എന്നാൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം തിരുവള്ളൂർ ഗീതാഞ്ജലിയിലെ ഷിനോദും, ബിന്ദുവും അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയാണ്.എങ്ങനെ ഞെട്ടാതിരിക്കും? https://www.mathrubhumi.com/good-news/role-models/couples-donate-their-pension-and-salary-to-poor-people-1.6341359 ഈ ദമ്പതികൾ പ്രതിമാസം എഴുപതിനായിരം രൂപയോളം അവർ പാവപ്പെട്ടവർക്ക് കൈമാറുന്നു!ശമ്പളക്കുടിശ്ശികയായി കിട്ടിയ മൂന്ന് ലക്ഷവും അർഹരെ കണ്ടുപിടിച്ച് അവർക്കുവേണ്ടി ചിലവഴിച്ചു! ഇനി, ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവർ പരമ്പരാഗത ഭൂവുടമകളോ, കുബേരപുംഗവൻസോ ഒന്നുമല്ല എന്നതാണ്. എൽഐസി അഡ്മിനിസ്ട്രേറ്റർ ഓഫീസറായിരുന്നു […]

Share News
Read More

വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും, വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസനമന്ത്രിയുടെ കത്ത് ! ?

Share News

അപ്രതീക്ഷിതമായാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വിളി എത്തിയത്. കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാർഡിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട ഗവർണർ പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ .അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് […]

Share News
Read More

ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.|മുഖ്യമന്ത്രി

Share News

ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭർത്താവിൽ നിന്നുമേൽക്കുന്ന പീഡനങ്ങളേയും അടിച്ചമർത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്പെട്ട് ജീവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് ‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം കാരണമാണ്. സഹനത്തിൻ്റെ പരിധികൾ കടക്കുമ്പോൾ അത്തരം ബന്ധങ്ങളിൽ നിന്നും പുറത്തുവരാനാകാതെ അവർക്ക് ജീവനൊടുക്കേണ്ടി വരുന്നതും മറ്റൊന്നും കൊണ്ടല്ല.-മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി . ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും ശക്തരാണെന്നും അവരെ നേരിടാനുള്ള കരുത്ത് തങ്ങൾക്കില്ലെന്നും പീഡനങ്ങൾ […]

Share News
Read More