ജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന പ്രകടനങ്ങൾ, മതസൗഹാർദ്ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എല്ലാം നമ്മുടെ നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സീറോ […]
Read Moreഅധോലോക ശക്തികൾ സമൂഹത്തെ ഹൈജാക്ക് ചെയ്യാതിരിക്കാൻ ഉയർന്ന ജാഗ്രതയും തുറന്ന സംവാദങ്ങളും അനിവാര്യമാണ്.|ഫാ. വർഗ്ഗീസ് വളളിക്കാട്ട്
സഭക്കെതിരെ നടക്കുന്ന നീക്കങ്ങൾ സംഘടിതവും ആസൂത്രിതവും ദുരുദ്ദേശ്യപരമായി ഉണ്ടാക്കിയെടുക്കുന്നവയുമാണ് എന്നത് മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കാലം കഴിയുംതോറും ഓരോ സംഭവങ്ങളുടെയും ചുരുളഴിയുമ്പോൾ, സാമാന്യ യുക്തിയും നിരീക്ഷണ പാടവവുമുള്ളവർക്ക് വ്യക്തമാകുന്നതുമാണ്. മാധ്യമങ്ങളുടെ ഏകപക്ഷീയത ഇക്കാര്യത്തിൽ ജനങ്ങളെ വളരെയേറെ വഴിതെറ്റിച്ചിട്ടുണ്ട്. തീവ്ര സ്വഭാവമുള്ള ചില പ്രസ്ഥാനങ്ങൾക്കു കിട്ടുന്ന രാഷ്ട്രീയ പിന്തുണയും ഒരു പ്രധാന ഘടകമാണ്. “വേഷപ്രഛന്നത” മുഖമുദ്രയാക്കിയ ചില തീവ്ര സംഘടനകൾ, മനുഷ്യാവകാശ പ്രവർത്തകരായും, പരിസ്ഥിതി സംരക്ഷകരായും, ചാരിറ്റിയുടെ മറപിടിച്ചുമൊക്കെ ചാടിവീഴുന്നത് മുൻപും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവരുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും […]
Read More“സമുദായസൗഹാർദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നത്.”|സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്. എന്നാൽ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അകലം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സമുദായസൗഹാർദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നത്. ഇത്തരത്തിൽ താത്കാലിക […]
Read Moreകേരളത്തിൽ ആംആദ്മി പാർട്ടിയും ട്വന്‍റിട്വന്‍റി പാർട്ടിയും സഖ്യമുണ്ടാക്കാൻ പോവുന്നു. |അരവിന്ദ് കെജ്‍രിവാള്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം
കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ദൈവങ്ങൾ കേരളത്തെ ഏത്രമേൽ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങൾ എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരു എംഎൽഎയാവാൻ പോലും പലർക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വർഷങ്ങൾക്ക് മുൻപ് അരവിന്ദ് കെജ‍്‍രിവാളിനെയോ ആംആദ്മി പാർട്ടിയെക്കുറിച്ചോ ആർക്കും അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഒരു പാർട്ടി തുടങ്ങി ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങൾ […]
Read More“മാംസം പൂർണ്ണമായി വെന്തതാവാനുള്ള സാധ്യതയും, ചിക്കൻ അതേ ദിവസത്തേത് തന്നെ ആവണമെന്നില്ല എന്നുള്ളതും അപകടകരമാണ്.”
ചില സംഭവങ്ങളെ തുടർന്ന് മാത്രം ചർച്ച ചെയ്യപ്പടുകയും അതിന്റെ അലയൊലികൾ അടങ്ങിക്കഴിഞ്ഞാൽ എല്ലാവരും പാടേ മറക്കുകയും ചെയ്യുന്ന ചില നിത്യ ദുരന്തങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് ഭക്ഷ്യവിഷബാധകൾ. കഴിഞ്ഞ ദിവസം ഷവർമ്മ വിഷബാധയിൽ മരിച്ച പെൺകുട്ടി അതിന്റെ അവസാന ഇരയാണ്. പത്തുവർഷംമുമ്പും തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായെങ്കിലും അന്വേഷണങ്ങളും നടപടികളും പാതിവഴിയിൽകുടുങ്ങി. പിന്നീട് മരണത്തോളമെത്തിയ സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. പ്രശസ്ത നടൻ ഷോബി തിലകനും കുടുംബവും (ഒപ്പം കുറെപ്പേരും) തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് വലിയ അവശതയിലായ […]
Read Moreഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്.
ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ. 1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. […]
Read Moreമസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു..
മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു.. പുസ്തക രചയിതാവ് എന്ന നിലയിൽ എന്റെ ആദ്യ ശ്രമമാണിത്.കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങനെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിൻ്റെ പങ്ക് സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ്. . പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ […]
Read More