മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ???|യഹൂദർക്ക് ആകെയുള്ള ഒരേ ഒരു രാജ്യമാണ് ഇസ്രായേൽ. മറ്റു മതങ്ങൾക്കെല്ലാം രാജ്യങ്ങളാകാം യഹൂദർക്ക് അത് പാടില്ല എന്നാണോ തങ്ങളുടെ വാദം? |ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ??? ഹമാസിന് എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം മാനവികതയ്ക്കും മനുഷ്യാവകാശത്തിനും എതിരെ നടത്തുന്ന യുദ്ധമാണ്. അതുകൊണ്ട് ലോകമെമ്പാടുമുള്ള മാനവിക വാദികൾ ഹമാസിന് ഒപ്പം നിൽക്കണം. ഇന്ത്യ എന്നും പാലസ്തീന് ഒപ്പമായിരുന്നു. ഇനിയും ഇന്ത്യ പാലസ്‌തീന്‌ ഒപ്പം നിൽക്കണം. ഇസ്രായേൽ, പലസ്‌തീൻ കീഴടക്കിയതാണ് യുദ്ധത്തിന്റെ അടിസ്ഥാന കാരണം. അതുകൊണ്ടു യുദ്ധം അവസാനിപ്പിക്കാനായി ഇസ്രായേൽ ജനത അവിടന്ന് ഒഴിഞ്ഞു പോകണം. കഴിഞ്ഞ ദിവസം തങ്ങൾ നടത്തിയ പ്രസ്താവനയുടെ രത്‌നച്ചുരുക്കം ഇതാണ്. ഈ […]

Share News
Read More

ഇപ്പോഴത്തെ ചുറ്റുപാടിൽ ന്യൂസ്‌ പേപ്പറിനെക്കാൾ എന്തുകൊണ്ടും ചിലവ് കുറവ് വോട്സ്ആപ്പ് തന്നെയാണ്. ഇതുപോലെ തനിച്ചു താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ, പരിചയക്കാരെ, നിങ്ങൾക്ക് സമയവും മനസ്സലിവും ഉണ്ടെങ്കിൽ വോട്സ്ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുക.

Share News

വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. ഞാൻ ചോദിച്ചു, ” സാറേ, എന്താ ഞാൻ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ? […]

Share News
Read More

സേഫ് ക്യാപസ് സംസ്ഥാന തലത്തിലേക്ക് ….|നമ്മുടെ യുവജനങ്ങൾ സ്വയം മാതൃകകളായിക്കൊണ്ട് കലാലയങ്ങളും നിരത്തുകളും കൂടുതൽ സുരക്ഷിത അന്തരീക്ഷങ്ങളിലേക്ക് മാറും

Share News

ഇരമ്പിയാർത്തിരുന്ന കലാലയങ്ങളിൽ മാറ്റത്തിന്റെ ഇളംതെന്നൽ വീശി തുടങ്ങിയിരിക്കുന്നു. സുരക്ഷിത ക്യാമ്പസ് എന്ന ആശയം മുൻനിർത്തി ഡ്രൈവിംഗിലെ തുടക്കക്കാരായ കോളേജ് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ ഡ്രൈവിംഗ് രീതികളെ സുരക്ഷിതമാക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് മുൻകൈയെടുത്ത് ആരംഭിച്ച പ്രോജക്ട് ഓൺ ആക്സിഡൻറ് ഫ്രീ ക്യാമ്പസ് എൻവിറോൺമെന്റ് (PACE) എന്ന പ്രോജക്ട് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. കാക്കനാട് രാജഗിരി കോളേജിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പ്രോജക്ട് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത് 2023 ജനുവരിയിലാണ്. അതിനുശേഷം എറണാകുളത്തെ 10 കോളേജിലെ 170 […]

Share News
Read More

‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല.

Share News

‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല. സിന്ധു തടങ്ങളിൽ വസിക്കുന്നവർ സൈന്ധവർ, അവർ ഹിന്ദു ആയി അവർ വസിച്ച ഇടം ഹിന്ദുസ്ഥാനും ഇന്ത്യയുമായി. ഗ്രീക്കുകാർ മുതൽ ഈ മണ്ണിലേക്ക് ഒടുവിലെത്തിയ ബ്രിട്ടീഷുകാർ വരെ നമ്മുടെ സംസ്കൃതിയെ രൂപപ്പെടുത്തി, ഭാഷയെ സമ്പുഷ്ടമാക്കി. സങ്കലനത്തിൻ്റെ, മഹാ സംസ്കൃതിയുടെ പേരാണ് ഇന്ത്യ. ഓരോ ഇന്ത്യൻ പൗരൻ്റെയും ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവിൽ ആലേഖനം ചെയ്യപ്പെട്ട പേരാണ് ഇന്ത്യ. ആസേതു ഹിമാചലം വിശാലമായ സുജലയും സുന്ദരിയും ശോഭ നിറഞ്ഞവളുമായ […]

Share News
Read More

ഒരാഴ്ചത്തെ പരിചയം മാത്രം, അസ്ഫാക്ക് അരുംകൊല നടത്തിയത് എന്തിന്?; |മൃതദേഹം കണ്ടെത്തിയത് നടു ഒടിച്ച്‌ ചാക്കില്‍ കെട്ടിയ നിലയില്‍; കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകള്‍; ശരീരമാസകലം മുറിവുകള്‍

Share News

കൊച്ചി: അഞ്ചു വയസ്സുകാരിയായ ചാന്ദ്‌നിയുടെ കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. […]

Share News
Read More

പുരുഷ കേന്ദ്രീകൃതമായ സമീപനവും അസമത്വങ്ങളും അനീതികളും എല്ലാമതങ്ങളിലും ഉണ്ട്; ഉണ്ടായിരുന്നു. ഒരു പരിഷ്‌കൃത സമൂഹം നിയമ നിർമ്മാണത്തിലൂടെ അതിനെ മറികടക്കും. |ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

സി പി എം സെമിനാറിൽ സ്ത്രീകളെ പങ്കെടുപ്പിച്ചില്ല: ഇസ്ലാമിസ്റ്റുകൾക്കു മുന്നിൽ മുട്ടുമടക്കുന്ന പുരോഗമനമേ സി പി എമ്മിനുളളൂ; ഏകീകൃത പൗരനിയമത്തെ ഏകീകൃത വ്യക്തിനിയമമാക്കി സി പി എം തെറ്റായി സമൂഹത്തിൽ അവതരിപ്പിക്കുന്നു. ഏകീകൃത പൗരനിയമത്തിനെതിരെ മാർക്സിസ്റ്റ്പാർട്ടി ഇന്നലെ സെമിനാർ നടത്തി. നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ചു. എന്നാൽ, ആ നിയമത്തിന്റെ ഗുണഭോക്താക്കളും മതനിയമത്തിന്റെ ഇരകളുമായ സ്ത്രീകളെ ആരെയും അതിൽ പങ്കെടുപ്പിച്ചില്ല. പൊതുവേദിയിൽ സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ക്ഷണിച്ചിരുത്തിയാൽ ഇസ്ലാമിക മതമൗലികവാദികൾക്കു ഇഷ്ടമാകില്ല എന്ന് കരുതിയാണ് പാർട്ടി അങ്ങനെ ചെയ്തത്. ഇസ്ലാമിസ്റ്റുകൾക്കു […]

Share News
Read More

കേരളത്തിൽ തൊഴിൽ ചെയ്യാൻ ആൾ ഇല്ലാത്തത് കൊണ്ടല്ല മറുനാട്ടിൽ നിന്നും ആളുകൾ ഇവിടെ വരുന്നത്. |ഇപ്പോൾ റിട്ടയർ ചെയ്തവർ ചൂലും തൂന്പായും ആയി പുറത്തിറങ്ങേണ്ടി വരും.| മുരളി തുമ്മാരുകുടി

Share News

റിട്ടയർ ചെയ്യാത്ത കാലം പ്രായം അറുപതിനോടടുക്കുന്നു. സ്‌കൂളിലും കോളേജിലും ഒക്കെയായി എന്റെ കൂടെ പഠിച്ച മിക്കവരും റിട്ടയർ ആയിക്കഴിഞ്ഞു.ഇനി കേന്ദ്ര സർക്കാർ ജീവനക്കാരായ കുറച്ചു പേരുണ്ട്. അടുത്ത വർഷം അവരും റിട്ടയർ ആകുംയു.എന്നിലെ റിട്ടയർമെന്റ് പ്രായം 65 ആണ്. ഓരോ പത്തു വർഷത്തിലും ഇത് റിവ്യൂ ചെയ്യാറുണ്ട്. 1990 കളിൽ ജോയിൻ ചെയ്തവർക്ക് അറുപത് വയസ്സിൽ റിട്ടയർ ആകാം. 2013 വരെ റിട്ടയർ ആയവർക്ക് 62 ൽ റിട്ടയർ ആകാം. താമസിയാതെ റിട്ടയർമെന്റ് പ്രായം 68 എങ്കിലും […]

Share News
Read More

പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ കാലതാമസം പാടില്ല: പോ​ലീ​സ് മേ​ധാ​വിയുടെ ഉത്തരവ്

Share News

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങള്‍ക്ക് പോലീസിന്‍റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി. പോലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകാന്‍ പാടില്ല. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സേവനം എത്രയുംവേഗം ലഭിക്കുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പാക്കണം. എസ്.എച്ച്.ഒയുടെ അഭാവത്തില്‍ പരാതിക്കാരെ നേരില്‍ കാണാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ […]

Share News
Read More

വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്‍ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്.

Share News

അഭിമാനമാണ് നമ്മുടെ പുതിയ തലമുറയെക്കുറിച്ചോര്‍ക്കുമ്പോള്‍. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയിലൂടെ വളരാന്‍ കഴിഞ്ഞവരാണ് അവര്‍. നമ്മുടെ മൊബൈലോ ഐപാഡോ കേടുവന്നാല്‍ നിമിഷനേരം കൊണ്ട് വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയാണ് നന്നാക്കുന്നത്. അത്രയേറെ നിരീക്ഷണവും പഠിച്ചെടുക്കാനുള്ള മിടുക്കും അവര്‍ക്കുണ്ട്. വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്‍ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്. അതില്‍ ആകൃഷ്ടരായവര്‍ക്ക് ചിന്തിക്കാനും ശരിയായ ദിശ കണ്ടെത്താനും സമയം ഇനിയുമുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുക. നല്ല കഴിവുകളുള്ള, […]

Share News
Read More

എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ പുറത്തേക്ക് പോകുന്നത്?|മുരളി തുമ്മാരുകുടി

Share News

സുഹൃത്തുക്കളെ, ഈ വിഷയത്തിൽ ഒരു സർവ്വേ ഫോം ഷെയർ ചെയ്തിരുന്നല്ലോ. അതിശയകരമായ പ്രതികരണമാണ് ഉണ്ടായത്. ഫോം പോസ്റ്റിൽ തന്നെ ഷെയർ ചെയ്താൽ സാധാരണ റീച്ച് കുറയുകയാണ് ഉണ്ടാകുന്നത്, പക്ഷെ ഇത്തവണ അതുണ്ടായില്ല. ആയിരക്കണക്കിന് സുഹൃത്തുക്കൾ അറിഞ്ഞു തള്ളി വിട്ടത് കൊണ്ടാകണം. Thank you രണ്ടു ദിവസത്തിനകം രണ്ടായിരത്തിലധികം ആളുകൾ ഫോം ഫിൽ ചെയ്തു. ഇന്ത്യക്കകത്തും പുറത്തും ഉള്ളവർ ഏതാണ്ട് സമാസമം ആണ്.”ഇതിനിപ്പോൾ സർവ്വേ നടത്തേണ്ട കാര്യമുണ്ടോ. കൂടുതൽ ശമ്പളം കിട്ടാനും മറ്റു രാജ്യങ്ങളിൽ കുടിയേറാനുമായിട്ടാണ് കുട്ടികൾ പോകുന്നത്” […]

Share News
Read More