റബറും റംബൂട്ടാനുമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ പറമ്പുകളിലെ പതിവ് കാഴ്ചയായിരുന്നു കശുമാവ് . |കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് .
കശുവണ്ടി സീസൺ കഴിഞ്ഞു മഴ പെയ്തു ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കശുമാവിൻ ചോട്ടിൽ നോക്കി നടക്കും കുട്ടികൾ . കിളിർത്തു വരുന്ന കശുവണ്ടി അടർത്തി തിന്നാൽ . അതിന്റെ സ്വാദ് ഒന്ന് വേറെയാണ് . അത് വറത്തു അരച്ച തീയലു വച്ചാൽ സൂപ്പർ കറിയും ആണ് കേട്ടോ ! ഇപ്പോ കാണാനേ ഇല്ല കശുമാവും കിളിർത്ത അണ്ടിയും . ”റബറും റംബൂട്ടാനുമൊക്കെ വരുന്നതിനുമുമ്പ് നമ്മുടെ പറമ്പുകളിലെ പതിവ് കാഴ്ചയായിരുന്നു കശുമാവ് . പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു […]
Read Moreകൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.നിറങ്ങൾ കൂടുതൽ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം കൃതൃമ കളർ ഉളള ഭക്ഷണം ഒഴിവാക്കുന്നത് ആണ് നല്ലത്. ബേക്കറി ചെറിയ അളവിൽ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കളർ വലിയ പ്രശ്നമാകില്ല. എന്നാൽ സ്ഥിരമായി കഴിക്കുന്നതും കൂടുതൽ അളവിൽ കഴിക്കുന്നതുമായ ഭക്ഷണത്തിൽ കളർ ചേർക്കാനും പാടില്ല.കളറും പ്രിസർവേറ്റീവ്സും ചേർക്കുന്നത് പഠിച്ചതിന് ശേഷം ആകാം. ഭക്ഷ്യസുരക്ഷ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ് ബേക്കറി പ്രോഡക്ടിൽ പ്രിസർവേറ്റീവ്സ് ചേര്‍ക്കുന്നതിന് നിയന്ത്രണം ഉണ്ട്. കേക്കിൽ ചേര്‍ക്കുന്ന പ്രിസർവേറ്റീവ്സ് ആയ ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ പരമാവധി ചേർക്കാവുന്നത് […]
Read Moreസന്തോഷമായി ഇരിക്കാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ! / How To Increase Happy Hormones?
സന്തോഷത്തിൻറ്റെ ദിനങ്ങൾ വീണ്ടെടുക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റി അറിയാനും, സന്തോഷത്തിൻറ്റെ രസതന്ത്രങ്ങൾ അറിയാനും, വിഷാദത്തെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചു അറിയാനും, ഹാപ്പി ഹോർമോൺസ് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെപ്പറ്റി അറിയാനും, ജീവിതത്തിൽ മുന്നേറാൻ ആവിശ്യമായ ലളിത മാർഗ്ഗത്തെപ്പറ്റി അറിയാനും, ഹാപ്പി ഹോർമോൺസ് കുറയാനുള്ള കാരണങ്ങളും അതിനുള്ള സുരക്ഷിത പരിഹാരങ്ങളെപ്പറ്റിയും അറിയാനും, ഹാപ്പി ഹോർമോൺസിൻറ്റെ കുറവിൽ നിന്ന് മോചനം നേടാനുള്ള എളുപ്പവഴികളെപ്പറ്റി അറിയാനും, ഹാപ്പി ഹോർമോൺസ് എങ്ങനെ ഉത്തേജിപ്പിക്കാം എന്ന് അറിയാനും, സന്തോഷത്തിന്റെ 4 ഹോർമോണുകളെപ്പറ്റി അറിയാനും, നിങ്ങളിൽ ഈ ഹോർമോൺ എങ്ങനെ കൂട്ടാം […]
Read Moreഎന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും |ആദിത്യ ആർ ഐപിഎസ്.
തൃശൂരിന് വിട, സ്നേഹത്തോടെ. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്. 2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, […]
Read Moreപ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്….ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…|.. ശ്രീകൃഷ്ണജയന്തിയും ക്രിസ്തുമസും വലിയ പെരുന്നാളും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു.|..ലക്ഷ്മിയും ആമിനയും റോസിയും ഒരു പാത്രത്തിൽ ഉണ്ട്… ഒരുമിച്ചു നടന്നു..
പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്…. ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു… മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ…മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ…. പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ… വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ… […]
Read More..പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്.അൽപം മുൻപ് ബസിൽ നിന്നിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു.
സല്യൂട്ട് KSRTC പാതിയുറക്കത്തിൽ കണ്ണു തുറന്നപ്പോൾ ബസ് നിർത്തിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി ക്യാംപസിൽ 2 വർഷം പഠിച്ചതുകൊണ്ട് സ്ഥലം പെട്ടെന്നു മനസിലായി. യൂണിവേഴ്സിറ്റിക്കും രാമനാട്ടുകരയ്ക്കും ഇടയിലുള്ളൊരിടമാണ്. പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്.അൽപം മുൻപ് ബസിൽ നിന്നിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു. കൂട്ടാനുള്ളയാളെ കാണാത്തതിനാൽ ഫോണിൽ തുരുതുരെ വിളിക്കുന്ന അവർ താനിറങ്ങിയ ബസ് പോയിട്ടില്ലെന്നത് ശ്രദ്ധിക്കുന്നേയില്ല. 2 മിനിറ്റ് ഇരമ്പിയ ബസ് ഓഫാക്കി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം ഞാനും ഉറങ്ങാത്ത […]
Read Moreആ ചവിട്ട് കൊണ്ടത് ഓരോ …..മനുഷ്യസ്നേഹിയുടെയും നെഞ്ചിലാണ്.|കുഞ്ഞേഞങ്ങൾക്ക് മാപ്പേകുക|തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്.
തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്. കൊച്ചി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപെടുന്ന കേരളത്തിൽ കുട്ടികൾ തെരുവിൽ അലയുന്നതും അവർ ആക്രമിക്കപ്പെടുന്നതും ആശങ്കയും വേദനയും ഉളവാക്കുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. തലശ്ശേരിയിൽ ആറുവയസ്സുള്ള ബാലനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുട്ടിയെ ആക്രമിച്ച വ്യക്തിക്കെതിരെ നരഹത്യശ്രമത്തിന് കേസ് എടുക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. . കാറില്‍ ചാരിനിന്നുപോയ സാധുവായ കുഞ്ഞിനെ വെറുപ്പോടെ ചവിട്ടുന്ന മനുഷ്യരൂപമുള്ള ഒരു ക്രൂരജന്തു. […]
Read Moreഅനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നമ്മുടെ സമൂഹം മലീമസമാക്കാതെ നോക്കേണ്ടതുണ്ട്. ജീര്‍ണ്ണമായ ദുരാചാരങ്ങള്‍ തിരിച്ചുവരുന്നതിനെ തടയേണ്ടതുണ്ട്. |മുഖ്യമന്ത്രി
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനാ ഘട്ടത്തില്‍ അതിനുവേണ്ടി ശ്രമിച്ച മഹാന്മാരുടെ മനസ്സില്‍ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഐക്യകേരള പിറവിക്കുവേണ്ടി ശ്രമിച്ച പ്രസ്ഥാനങ്ങളുടെ മനസ്സില്‍ ഭാവികേരളം ഏതുവിധത്തില്‍ ഉള്ളതാകണം എന്നത് സംബന്ധിച്ച് സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങളും സങ്കല്പങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയുള്ള അര്‍പ്പണ ബോധത്തോടെയുള്ള ശ്രമങ്ങള്‍ക്കാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ വ്യാപൃതരായിട്ടുള്ളത്. മൂന്നാം സഹസ്രാബ്ദ ഘട്ടത്തിന്‍റെ സവിശേഷതകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ നമ്മുടെ നാടിനെയും ജനതയെയും പുരോഗമനപരമായി പരിവര്‍ത്തിപ്പിക്കുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളളത്. അതിന്‍റെ ഭാഗമാണ് നവകേരള നിര്‍മ്മാണവും […]
Read More