പ്രമുഖർ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിയില്ല എങ്കിൽ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്ല്യത ചൂണ്ടികാണിച്ച് കോടതിയെ സമീപിക്കാവുന്നതും പിഴ സർക്കാരിലേക്ക് ഈടക്കാവുന്നതുമാണ്.

Share News

വേഗപരിധി ബോർഡ് വെക്കാതെ ക്യാമറ വച്ചത് ഒരിക്കലും നീതീകരിക്കാനാവില്ല. ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച 726 AI ക്യാമറകൾ ഇന്നു മുതൽ പ്രവർത്തിക്കുമ്പോൾ റോഡിലൂടെ ചീറിപ്പായുന്ന വി ഐപികൾക്കും, ഉദ്യോഗസ്ഥർക്കും ഇത് ബാധകമാകുമോ എന്ന ചർച്ച സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാകുമ്പോൾ ഈ വിഷയത്തിലെ നിയമങ്ങൾ അറിയാം.. നിലവിൽ AI ക്യാമറകൾ കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങളും VIP കൾ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്.മന്ത്രിയോ, ഇദ്യോഗസ്ഥരോ, ജഡ്ജിമാരോ മറ്റ് VIP കളോ ഹെൽമറ്റില്ലാതെ യാത്ര ചെയ്‌താൽ – 500 മൂന്നുപേരുമായി […]

Share News
Read More

പൊതിച്ചോറും പുതിയ വസ്ത്രങ്ങളുമായി യാത്ര ചെയ്ത ചീഫ് ജസ്റ്റിസ്.|..അദ്ദേഹത്തിന്റെ വിധികൾ, ഇടപെടലുകൾ സമൂഹത്തിൽ നിറഞ്ഞുനിൽക്കും.|ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ

Share News

പൊതിച്ചോറും പുതിയ വസ്ത്രങ്ങളുമായി യാത്ര ചെയ്ത ചീഫ് ജസ്റ്റിസ്. ഇന്നലെ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സാറിനെ വീണ്ടും അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. പിന്നെ അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിന്നാലെ ടു വീലർ ഓടിച്ചു പുറകെ പോയി. പച്ചാളം ശ്മാശാനത്തിൽ ഒരിക്കൽ കൂടിഅദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ വിതുമ്പുന്ന പല പ്രമുഖരെയുംഅവിടെകണ്ടു. അന്തരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ സാർ എല്ലാവർക്കും എല്ലാമായിരുന്നു.കേരള ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പ്രവർത്തിക്കുന്ന ഏതാനും ജഡ്ജിമാർ സുഹൃത്തുക്കളാണ്. എന്നാൽ […]

Share News
Read More

മധുവും വിശ്വനാഥനുമെല്ലാം പ്രതീകങ്ങളാണ്. |മാറേണ്ടത് നമ്മളാണ്! നാമുൾപ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.!

Share News

2018 ഫെബ്രുവരി 22 ന് പ്രബുദ്ധ മലയാളിയെന്ന കിന്നരി തലപ്പാവ് അഴിച്ചു വച്ച് ഓരോ മലയാളിയും ലജ്ജയോടെ തല കുനിച്ചു നിന്നത് ഒരു അനക്കമറ്റ ശവശരീരത്തിനു മുന്നിലായിരുന്നു. മനസ്സിൽ ലേശം കരുണയും മനുഷ്യത്വവും ബാക്കിനിന്ന വളരെ കുറച്ചു മനുഷ്യർ മാത്രം ദൈന്യതയാർന്ന കണ്ണുകളോടെ പകച്ചു നിന്ന ഒരു പാവം മനുഷ്യനെയോർത്ത് കരഞ്ഞു. മധു എന്ന കാടിൻ്റെ മകന് വേണ്ടി കരഞ്ഞത് അവൻ്റെ അമ്മയായ പ്രകൃതി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനു നേരെ പ്രബുദ്ധരായ ഇരുകാലി മൃഗങ്ങൾ നടത്തിയ […]

Share News
Read More

തറവാട് നൽകി മകൻ 14,000 രൂപ വാടക വാങ്ങുന്നു, അമ്മ വയോജന ഭവനത്തിൽ; ഏറ്റെടുത്ത് മക്കൾ സംരക്ഷിക്കാൻ ഉത്തരവ്

Share News

അമ്മയെ വയോജനഭവനത്തിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷണം ഉറപ്പാക്കാൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷനൽ ഓഫിസർ എം.കെ.ഷാജി ഉത്തരവിട്ടു. 3 ആൺമക്കളുണ്ടായിട്ടും വയോജന സദനത്തിൽ കഴിയേണ്ടിവന്ന 82 വയസുള്ള മാതാവിന്റെ പരാതി പരിഗണിച്ചാണ് ട്രൈബ്യുണൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമ പ്രകാരമാണ് ഉത്തരവ്. വിധവയും വയോധികയുമായ ചാലക്കുടി സ്വദേശി കഴിഞ്ഞ 3 മാസമായി വയോജന ഭവനത്തിലാണ് കഴിയുന്നത്. ഭർത്താവിന്റെ മരണപത്ര പ്രകാരം ലഭിച്ച 32.5 സെന്റ് സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് […]

Share News
Read More

കാടിറങ്ങുന്ന കടുവ|പരിഹരിക്കപ്പെടേണ്ട ആശങ്കകൾ| കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയം അതീവ ഗൗരവമായെടുക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും വേണം.

Share News

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട് ജില്ലയിലെ പുതുശേരിയിലുണ്ടായ കടുവ ആക്രമണവും കർഷകന്റെ മരണവും കേരളക്കരയെ നടുക്കുകയുണ്ടായി. ചില വർഷങ്ങൾക്കുള്ളിൽ അരഡസനോളം മരണങ്ങൾ വയനാട്ടിൽ കടുവ ആക്രമണത്തെ തുടർന്ന് ഉണ്ടായിട്ടുണ്ടെങ്കിലും പുതുശേരിയിലെ സംഭവം അതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഒരിക്കലും അത്തരമൊരു വന്യമൃഗ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഭാഗമായിരുന്നില്ല അത് എന്നുള്ളതാണ് പ്രധാന കാരണം. ഒരു തികഞ്ഞ ജനവാസ, കാർഷിക മേഖലയാണ് ആ പ്രദേശം. വന്യജീവികളുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്ന ഭാഗങ്ങളിൽനിന്ന് ചുരുങ്ങിയത് പതിനഞ്ച് കിലോമീറ്റർ എങ്കിലും അകലമുണ്ട് പുതുശേരിയിൽ കടുവ ആക്രമണമുണ്ടായ സ്ഥലത്തിന്. […]

Share News
Read More

ചുരുക്കി പറഞ്ഞാൽ ഇനിയിപ്പോ കെഎസ്ആർടിസിയുടെ പൊളിഞ്ഞ ടയറെങ്കിലും മാറ്റിയിടണമെങ്കിൽ പരസ്യത്തിൽനിന്നോ, ഭിക്ഷയായിട്ടോ വല്ലതും കിട്ടണം. |കെഎസ്ആർടിസിയുടെ നിയമയുദ്ധങ്ങൾ!

Share News

കെഎസ്ആർടിസിയുടെ നിയമയുദ്ധങ്ങൾ! പരസ്യം പതിക്കാനുള്ള അനുമതി തേടി ദശലക്ഷങ്ങൾ മുടക്കി കെഎസ്ആർടിസി സുപ്രീംകോടതിയിൽ പോയിരിക്കുകയാണ്… പരസ്യ വരുമാനമില്ലായ്ക കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത്രേ… സഞ്ചരിക്കുന്ന പരസ്യബോർഡുകൾ – അതാണ് കെഎസ്ആർടിസി കാണുന്ന സ്വപ്നം… മറ്റു വാഹനങ്ങൾക്ക് ലഭിക്കാത്ത എന്ത് പ്രിവിലേജാണ് കെഎസ്ആർടിസി ബസുകൾക്ക് ലഭിക്കേണ്ടത്? ടൂറിസ്റ്റ് ബസുകളെ മുഴുവൻ പിടിച്ച് വെള്ളയടിപ്പിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ (ടൂറിസ്റ്റ് ബസുകളിലെ കലാപ്രദർശനങ്ങളോട് വലിയ യോജിപ്പ് പേഴ്‌സണലി ഉണ്ടായിരുന്നില്ല). അത്തരമൊരു തീരുമാനത്തിന് പിന്നിൽ സുരക്ഷാ കാരണങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ഓടുന്ന […]

Share News
Read More

ആരാണ് അധികാരി? |ഭരണഘടന പറയുന്നതെന്ത്?|ഗവർണറുടെ അധികാരങ്ങൾ|ആരുടെ “പ്രീതി”

Share News

ആരാണ് അധികാരി? തങ്ങളിൽ ആരാണ് കേമൻ എന്ന ചോദ്യം മനുഷ്യനുള്ള കാലം മുതലേ ഉള്ളതാണ്. ഏതു മേഖലയിലും ഇത്തരം അധികാര ഉന്നതിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയരാം. കേരളത്തിൽ ഇപ്പോൾ ഗവർണർ ആണോ മുഖ്യമന്ത്രിയാണോ സർവ്വാധികാരി എന്ന തലത്തിലേക്ക് ചിലരുടെയെങ്കിലും ചോദ്യങ്ങൾ മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ, രാജ്യത്തിൻറെ ഭരണഘടന മനസ്സിരുത്തി വായിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതവും എളുപ്പവുമാണ്. പക്ഷേ തർക്കം രൂക്ഷമാകുമ്പോൾ, രാഷ്ട്രീയമാകുമ്പോൾ, ഉത്തരത്തിന് വിലയും നിലയും കൂടും. നമ്മുടെ രാജ്യത്തിൻറെ ഭരണഘടനയിൽ ഏകദേശം 274 തവണ ഗവർണർ […]

Share News
Read More

പാ​നൂ​രി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ല്‍

Share News

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ക​യ​റി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി കീ​ഴ​ട​ങ്ങി​യെ​ന്ന് സൂ​ച​ന. മാ​ന​ന്തേ​രി സ്വ​ദേ​ശി​യാ​യ ശ്യാം​ജി​ത്താ​ണ് പ്ര​തി. പാ​നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യെ​ന്നാ​ണ് വി​വ​രം. മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​യ്‌​ക്കെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു മു​മ്പ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ള്‍ ഇ​തു​വ​ഴി പോ​കു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ ചി​ല​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. പാ​നൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​പ്രി​യ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​നു​ള്ളി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​നും […]

Share News
Read More

ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായിമാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണം|മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കണം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായി മാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഇലന്തുരില്‍ നടന്ന പൈശാചിക നരഹത്യയും തുടര്‍ന്നു നരഭോജനവും നടന്നുവെന്നുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും വഴി പ്രബുദ്ധ കേരളമെന്ന് അറിയപ്പെടുമ്പോഴും ഇപ്പോഴത്തെ അവസ്ഥ ഭീകരത നിറഞ്ഞതാണ്. സാമ്പത്തിക നേട്ടത്തിനും ലൈംഗിക വൈകൃതജീവിതത്തിനും വേണ്ടിയുള്ള ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവരുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളുടെ ഉത്കണ്ഠയും ആശങ്കയും വര്‍ധിക്കുന്നുവെന്നുപ്രൊ […]

Share News
Read More

നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്.|പണത്തിനുള്ള ആർത്തിയാണ് ഇതിലെ എല്ലാ കഥാ പാത്രങ്ങളുടെയും മനസ്സിന്റെ പ്രേത്യേകത.

Share News

നരബലിയോ???വിശ്വസിക്കാൻ പറ്റാത്ത സംഭവങ്ങളുമായി സാക്ഷര കേരളം. ഇത് ഭ്രാന്തമായ അന്ധവിശ്വാസവും ക്രൂരത നിറഞ്ഞ ക്രിമിനൽ മനോഭാവവും തമ്മിലുള്ള ബാന്ധവമോ? നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. കൊല്ലപ്പെട്ടവരെന്നും, ബലിക്കായി കൊല ചെയ്തവരെന്നുമുള്ള വേർതിരിവില്ലാതെ ഈ ഭീകര സംഭവത്തെ ഒന്ന് നോക്കി കാണാം. കെണിയിൽ വീണ സ്ത്രീകളെ കുടുക്കിയത് പെട്ടെന്ന് കുറെയധികം ധനം തരമാക്കാമെന്ന വാഗ്ദാനമാണ്. അതിനായി എന്തും ചെയ്യാമെന്ന മനോഭാവവുമാണ്. സമൂഹത്തിൽ സാമാന്യം വില ഉണ്ടായിരുന്ന തിരുമ്മൽ വിദഗ്ധൻ നരബലിക്ക്‌ ഇറങ്ങാനുണ്ടായ പ്രേരക […]

Share News
Read More