ദ്രവിച്ച പത്രക്കടലാസുകള്‍കടഞ്ഞ് ‘100 മിത്തുകള്‍’|ഫ്രാങ്കോ ലൂയിസ്
ക്രിസ്മസിന് ഒരാഴ്ച മുമ്പു മാത്രം തുറക്കുന്ന ഒരു ഷെല്‍ഫ്. പുല്‍ക്കൂടിനുള്ള അലങ്കാര വസ്തുക്കളും രൂപങ്ങളുമെല്ലാം ഈ അറയിലാണു സൂക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മകന്‍ മനു അതു തുറന്ന് ക്രിസ്മസ് അലങ്കാരങ്ങളെല്ലാം പുറത്തെടുത്തു. അതിനകത്തിരുന്ന പഴയ പത്രക്കെട്ടുകളും പുസ്തകക്കെട്ടും പുറക്കേക്കിട്ടു. പുസ്തകക്കെട്ടിനു ചിതല്‍. മുപ്പതിലേറെ വര്‍ഷം പഴയ പത്രക്കെട്ടുകള്‍ ദ്രവിച്ചു പൊടിയായിക്കൊണ്ടിരിക്കുന്നു. പതിനൊന്നു വര്‍ഷം മുമ്പു പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത വര്‍ഷം രണ്ടാം പതിപ്പിറക്കുകയും ചെയ്ത എന്റെ ആദ്യ പുസ്തകമായ ‘അഗതിപാലക’ന്റെ രണ്ടു പതിപ്പുകളുടേയും പത്തുവീതം കോപ്പികള്‍. രണ്ടു പതിപ്പുകളിലും […]
Read More