ദ്രവിച്ച പത്രക്കടലാസുകള്‍കടഞ്ഞ് ‘100 മിത്തുകള്‍’|ഫ്രാങ്കോ ലൂയിസ്

Share News

ക്രിസ്മസിന് ഒരാഴ്ച മുമ്പു മാത്രം തുറക്കുന്ന ഒരു ഷെല്‍ഫ്. പുല്‍ക്കൂടിനുള്ള അലങ്കാര വസ്തുക്കളും രൂപങ്ങളുമെല്ലാം ഈ അറയിലാണു സൂക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മകന്‍ മനു അതു തുറന്ന് ക്രിസ്മസ് അലങ്കാരങ്ങളെല്ലാം പുറത്തെടുത്തു. അതിനകത്തിരുന്ന പഴയ പത്രക്കെട്ടുകളും പുസ്തകക്കെട്ടും പുറക്കേക്കിട്ടു. പുസ്തകക്കെട്ടിനു ചിതല്‍. മുപ്പതിലേറെ വര്‍ഷം പഴയ പത്രക്കെട്ടുകള്‍ ദ്രവിച്ചു പൊടിയായിക്കൊണ്ടിരിക്കുന്നു. പതിനൊന്നു വര്‍ഷം മുമ്പു പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത വര്‍ഷം രണ്ടാം പതിപ്പിറക്കുകയും ചെയ്ത എന്റെ ആദ്യ പുസ്തകമായ ‘അഗതിപാലക’ന്റെ രണ്ടു പതിപ്പുകളുടേയും പത്തുവീതം കോപ്പികള്‍. രണ്ടു പതിപ്പുകളിലും […]

Share News
Read More

പെൻഗ്വിൻ ബുക്സുമായി കൈകോർത്ത് പ്രണത ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

Share News

ഒരു സന്തോഷവർത്തമാനം പറയാനുണ്ട്.പെൻഗ്വിൻ ബുക്സുമായി കൈകോർത്ത് പ്രണത ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. എഴുത്തുകാരനും കവിയും വിവർത്തകനും പ്രസാധകനുമായ യോഗേഷ് മൈത്രേയയുടെ Water in a broken Pot എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് സംയുക്ത സംരഭത്തിലൂടെ മാർച്ച് ആദ്യവാരം പുറത്തുവരുന്നത്. പാന്തേഴ്‌സ് പാവ് പബ്ലിക്കേഷന്റെ സ്ഥാപകനും എഡിറ്ററുമാണ് യോഗേഷ് മൈത്രേയ. ദ ബ്രിഡ്‌ജ് ഓഫ് മൈഗ്രേഷൻ (കവിത, 2017), ഫ്ലവേഴ്‌സ് ഓൺ ദ ഗ്രേവ് ഓഫ് കാസ്റ്റ് (ചെറുകഥ, 2019), ഓഫ് ഒപ്രസേഴ്‌സ് ബോഡി ഏന്റ് മൈന്റ് (സാഹിത്യ […]

Share News
Read More

അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ|തിരഞ്ഞെടുത്ത മലയാളം പഴഞ്ചൊല്ലുകളുടെ ഒരു ഫെമിനിസ്റ്റ് – ദലിത് വിമർശം ഇംഗ്ലീഷിൽ മുന്നോട്ടുവയ്ക്കുകയാണ് ആഗ്നസ് സന്തോഷ്.|അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ

Share News

അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ വെറ്റിലയ്ക്കൊതുങ്ങാത്ത പാക്കുമില്ല, ആണിനൊതുങ്ങാത്ത പെണ്ണുമില്ല; വീടുകെട്ട് പെണ്ണുകെട്ട് കണ്ടുകെട്ട്; മുലയുള്ള പെണ്ണിനു തലയില്ല, തലയുള്ള പെണ്ണിനു മുലയില്ല; ഒരു വീട്ടിൽ രണ്ടു പെണ്ണും ഒരു കൂട്ടിൽ രണ്ടു നരിയും സമം; നാലു തല ചേരും, നാലു മുല ചേരില്ല; പെണ്ണിന്റെ കോണൽ പൊന്നിൽ തീരും; പണവും പത്തായിരിക്കണം, പെണ്ണും മുത്തായിരിക്കണം; പെണ്ണും കടവും നിറുത്തിത്താമസിപ്പിക്കരുത്; പെണ്ണാശയില്ലെങ്കിൽ മണ്ണാശയില്ല; പേയെ നമ്പിയാലും പെണ്ണെ നമ്പാതെ; പെണ്ണു നിൽക്കുന്നിടത്തു പിഴ വരും; ഭാര്യാദു:ഖം പുനർഭാര്യ; പെണ്ണുങ്ങൾ […]

Share News
Read More

സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി|ശാരീരിക സ്വയരക്ഷാ പരിശീലനം തുടങ്ങി സൈബർ സുരക്ഷ വരെ പ്രസക്തമായ 15 അധ്യായങ്ങൾ

Share News

പുസ്തകപരിചയം സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി പീനൽ കോഡും നിയമങ്ങളും ചട്ടങ്ങളും മാനുവലുകളുംകൊണ്ടു മാത്രം ഉറപ്പാക്കാൻ കഴിയുന്നതല്ല സ്ത്രീസുരക്ഷ. എന്നാൽ ഇതെല്ലാം ആവശ്യവുമാണ്. അവയെക്കുറിച്ചു വേണ്ടത്ര അറിവ് സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നില്ല എന്നത് അരക്ഷിതത്വം വർധിപ്പിക്കുകയാണ്. ഇതാണ് ഈ വനിതാദിനത്തിൽ പുറത്തുവരുന്ന ” സ്ത്രീപക്ഷം: സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി” എന്ന ആകർഷകവും വിവരസമൃദ്ധവുമായ കൈപ്പുസ്തകത്തിന്റെ പ്രസക്തി. കില ഗസ്റ്റ് ഫാക്കൽറ്റി അംഗം സുനു മാത്യുവും കോട്ടയത്തെ എഡിറ്റിന്ത്യ കണ്ടന്റ് ഫാക്ടറി ഡയറക്ടർ റെജി ടി. തോമസും ചേർന്നു തയ്യാറാക്കിയ […]

Share News
Read More