മാർ ജോർജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യൻ: മാർ റാഫേൽ തട്ടിൽ

Share News

പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭാ അസംബ്ലിയുടെ രണ്ടാംദിനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മേജർ ആർച്ചുബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകൾക്ക് സഭയുടെ മുഴുവൻ ആദരവർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ.ക്രിസ്തുസ്‌നേഹത്തിന്റെയും സഭാസ്‌നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നേരനുഭവമാണ് മാർ ജോർജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചത്. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തിൽ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ വളർച്ച […]

Share News
Read More

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഭാവി ജീവിതയാത്ര കൂടുതൽ സാർത്ഥകമാകട്ടെ..|രമ്യ ഹരിദാസ് MP

Share News

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത്, പൗരോഹിത്യത്തിൻ്റെ ധന്യാത്മകവും മഹത്വപൂർണ്ണവുമായ പ്രവർത്തനങ്ങൾ നടത്തി ജനമനസിൽ ചിരപ്രതിഷ്ഠ നേടി സ്ഥാനത്യാഗം ചെയ്ത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന് മംഗളങ്ങൾ നേരുന്നു. കർമ്മമണ്ഡലത്തിൽ മഹിതവും ശ്രേഷ്ഠവുമായ ഇടപെടലിലൂടെ മലയാളക്കരയുടെ സ്നേഹവായ്പ് നേടി എടുത്ത്, കേരളത്തിൻ്റെ ആധ്യാത്മിക പൊതു സാമുഹ്യ മണ്ഡലത്തിൽ മാർഗ്ഗദർശനാത്മകമായ സ്ഥാനമലങ്കരിച്ച് പടിയിറങ്ങുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഭാവി ജീവിതയാത്ര കൂടുതൽ സാർത്ഥകമാകട്ടെ എന്ന് ആശംസിക്കുന്നു. ഭാവുകങ്ങൾ നേരുന്നു. രമ്യ ഹരിദാസ് […]

Share News
Read More

കർദിനാൾ മാർ ജോർജ് ആലഞ്ചേരി:നവയുഗത്തിന്‍റെ മഹാത്യാഗി||സീറോ മലബാർ സഭയുടെ അൽമായ ഫോറം

Share News

കർദിനാൾ മാർ ജോർജ് ആലഞ്ചേരി:നവയുഗത്തിന്‍റെ മഹാത്യാഗി സ്ഥാനത്യാഗം ചെയ്യാനും സഭാദ്ധ്യക്ഷന്‍മാര്‍ പഠിക്കണമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അധികാരത്തിന്റെ അല്ലെങ്കിൽ സഭാശുശ്രൂഷയുടെ മഹത്വം ഉയർത്തിപ്പിടിച്ച മഹാനായ ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.പ്രായപരിധി 75 വയസ്സ് എത്തുമ്പോള്‍ വിരമിക്കുന്നതിനും, ചിലപ്പോള്‍ പ്രായപരിധിയെത്തിയിട്ടും ശുശ്രൂഷാകാലം നീട്ടിക്കിട്ടുമ്പോള്‍ അത് ഏറ്റെടുത്ത് സേവനം തുടരുന്നതിലും ഇടയന്മാർ ശരിയായ മനോഭാവം പുലര്‍ത്തേണ്ടിയിരിക്കുന്നു.ദൈവത്തിന്‍റെ മുന്‍പിലും സഭയിലും ആരും സേവനത്തില്‍ അനിവാര്യരല്ല, എന്ന എളിയ മനോഭാവത്തോടെ സഭാ ശുശ്രൂഷയിൽ നിന്ന് വിരമിക്കാന്‍ സന്നദ്ധരാകേണ്ടതാണെന്ന വലിയ പാഠം സഭയ്‌ക്ക്‌ നൽകി കൊണ്ടാണ് […]

Share News
Read More

സിറോ മലബാർ സഭാതലവൻ എന്ന പദവി ഒഴിയുമ്പോൾ!|പന്ത്രണ്ടു വർഷങ്ങൾ സഭയെ നയിച്ചിട്ട് സ്ഥാനം രാജിവക്കുമ്പോൾ “അർഹമായ സംതൃപ്തിയോടെ” ആലഞ്ചേരിപ്പിതാവിന് പിൻവാങ്ങാം.

Share News

2013 ഫെബ്രുവരി 11-നാണ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജി പ്രഖ്യാപിച്ചത്; ഫെബ്രുവരി 28- നു പദവിയൊഴിഞ്ഞു. വാർദ്ധക്യസഹജമായ “മാനസികവും ശാരീരികവുമായ ക്ഷീണം” ആണ് രാജികാരണമായി മാർപ്പാപ്പ പറഞ്ഞത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു മാർപ്പാപ്പയുടെ അസാധാരണമായ രാജിമൂലം സഭയിലും മാധ്യമങ്ങൾക്കിടയിലും അന്ന് ഉണ്ടായിരുന്നത്. സഭയിലെ പ്രശ്നങ്ങൾ വരുത്തിവച്ച മനസികസങ്കർഷമാണ് രാജികാരണമെന്നു പല അന്തരാഷ്ട്ര മാധ്യമങ്ങളും അന്ന് റിപ്പോർട് ചെയ്തു. എന്നാൽ ബനഡിക്ട് മാർപ്പാപ്പയുടെ രാജിയും പിന്നീടുള്ള ജീവിതവും എല്ലാവരും അംഗീകരിച്ചു. 2022 ഡിസംബർ 31-നു തൊണ്ണൂറ്റി ആറാമത്തെ വയസിൽ ബനഡിക്ട് […]

Share News
Read More

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെജോഷി വർഗീസ് ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി നിരുപാധികം തള്ളി.

Share News

ന്യൂഡൽഹി. എറണാകുളം അങ്കമാലി അതിരുപതയുടെ ഭൂമിവിൽപ്പനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസുകളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു ജാമ്യം നൽകിയത് ക്രിമിനൽ നടപടിചട്ടത്തിലെ വ്യവസ്ഥകളിൽ ഇളവ് നൽകിയാണെന്ന് ആരോപിച്ചുള്ള ജോഷി വർഗീസ് ഫയൽ ചെയ്ത ഹർജി സുപ്രിംകോടതി നിരുപാധികം തള്ളിതള്ളി. ഇത്തരം നിസ്സാരകാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ബേള എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിൽ അതൃപ്തിരേഖപ്പെടുത്തി. വിചാരണഘട്ടത്തിൽ ഹാജരാകേണ്ടതാണെന്ന് എപ്പോഴാണെന്നകാര്യം തീരുമാനിക്കേണ്ടത് കോടതിയാണെന്നും ജസ്റ്റിസ് ത്രിവേദി പറഞ്ഞു. ഭൂമിഇടപാട് കേസിലെ പരാതിക്കാരനായ ജോഷിവർഗീസാണ് […]

Share News
Read More

The Face of the Faceless അതുല്യമായ ചലച്ചിത്രം: കർദിനാൾ മാർ ആലഞ്ചേരി

Share News

കാക്കനാട്: ഉത്തരേന്ത്യയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ The Face of the Faceless എന്ന സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന പൊതുസമ്മേളനത്തിൽ ഈ സിനിമയുടെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. The Face of the Faceless എന്ന സിനിമയുടെ പ്രചാരം സാമൂഹ്യതിന്മകൾക്കെതിരെയുള്ള ഒരു പോരാട്ടമാണെന്നും ക്രിസ്തുനാഥന്റെ ത്യാഗ സന്ദേശം ലോകമെമ്പാടും എത്തിക്കാൻ ഉപകരിക്കുമെന്നും […]

Share News
Read More

മാമ്മോദീസാ സ്വീകരിക്കുന്ന എല്ലാ ക്രൈസ്തവർക്കും സഭാ കൂട്ടായ്മയിലുള്ള കൂട്ടുത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനഡിലെ വിചിന്തനങ്ങൾ രൂപപ്പെടുന്നത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു ഗ്രീക്കു ഭാഷയിൽ നിന്നാണ് ക്രൈസ്തവസഭയിലേക്കു കടന്നുവന്നത്. ഈ  പദം സിൻ (syn), ഓഡോസ് (odos) എന്നീ രണ്ടു പദങ്ങൾ ചേർന്നുണ്ടായതാണ്. ഗ്രീക്കു ഭാഷയിൽ ‘സിൻ’ എന്നതിന്  ‘ഒന്നിച്ച്’ എന്നും ‘ഓഡോസ്’ എന്നാൽ ‘വഴി’ […]

Share News
Read More