എങ്ങനെയാണ് സുരക്ഷിതമായ സമൂഹം ഉണ്ടാക്കുന്നത്?|മുരളി തുമ്മാരുകുടി

Share News

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളുടെ സമയം മിക്കവാറും കഴിഞ്ഞു. ഇനി പുനരധിവാസത്തിന്റെ കാലമാണ്. മരണസംഖ്യയുടെ കാര്യത്തിൽ ഏറെ ഉയർന്നതാണെങ്കിലും ആകെ ദുരന്തബാധിതരുടെ എണ്ണവും ദുരന്തം ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തിയും അത്ര വലുതല്ല. ഉദാഹരണത്തിന് പതിനായിരത്തോളം ആളുകൾ ആണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. രണ്ടായിരത്തി പതിനെട്ടിൽ അത് ഒരുകോടി ഇരുപത് ലക്ഷം ആളുകൾ ആയിരുന്നു. ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടി. അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിന്റെ കഴിവിൽ നിന്നും കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേ ഇനി ഈ ദുരന്തത്തിൽ ബാക്കിയുള്ളൂ. കാമറകൾ ഒക്കെ […]

Share News
Read More

എഐ കാമറകള്‍ തുണച്ചില്ല,2023ല്‍ കേരളത്തിലെ റോഡില്‍പിടഞ്ഞുമരിച്ചത് 4,010 ജീവിതങ്ങള്‍

Share News

നിര്‍മ്മിതബുദ്ധി കാമറകള്‍ (എഐ കാമറകള്‍) സ്ഥാപിച്ചാല്‍ റോഡപകടങ്ങളും അപകടമരണങ്ങളും കുറയുമെന്ന കേരള സര്‍ക്കാരിന്‍റെ വാദങ്ങള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും 2023-ല്‍ കേരളത്തിലെ റോഡുകളില്‍ അപകടത്തില്‍പെട്ടു പിടഞ്ഞുമരിച്ചത് 4,010 ജീവിതങ്ങളാണെന്ന് റിപ്പോര്‍ട്ട്. കേരള പോലീസിന്‍റെ വെബ്സൈറ്റില്‍ റോഡപകടങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പേജിലാണ് 2023ലെ അപകടങ്ങളില്‍ മരിച്ചവരുടെ സംഖ്യ വ്യക്തമാക്കുന്നത്. https://keralapolice.gov.in/crime/road-accidents?fbclid=IwAR21cee7Ap5Bv8Q6rSuDO2k9JnohEoY0IwM2NRuMN5MSkClUn2h51oJxhqI റോഡപകടങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് ഭയാനകമായ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത് എന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023-ല്‍ 48,141 അപകടങ്ങളാണ് കേരളത്തിലെ റോഡുകളിലുണ്ടായത്. 2022ല്‍ 43,910 അപകടങ്ങള്‍; അതായത് 2022നെക്കാള്‍ അധികമായി […]

Share News
Read More

സുരക്ഷയേകാം നമ്മുടെ കുഞ്ഞു മക്കൾക്ക്…

Share News

നിരവധി ചെറിയ കുട്ടികളാണ് വാഹനാപകടത്തിൽ ഇരയാകുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ഉണ്ടായത്. സ്കൂൾ ബസ്സിൽ നിന്നിറങ്ങി അതേ ബസ്സിന്റെ മുൻപിൽ കൂടി റോഡ് മുറിച്ചു കിടക്കുമ്പോൾ അശ്രദ്ധമായി മുന്നോട്ട് എടുത്ത സ്വന്തം സ്കൂൾ ബസ് തന്നെ തട്ടി പരിക്കേറ്റ സംഭവം. സമാനമായ സംഭവമാണ് കഴിഞ്ഞവർഷം താനൂരിലും സംഭവിച്ചത്. നിർത്തിയിട്ട സ്കൂൾ ബസിന്റെ പുറകിൽ കൂടി റോഡ് മുറിച്ച് കടക്കുമ്പോൾ എതിർഭാഗത്തുനിന്ന് വരുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൻറെ നടുവിലേക്ക് പ്രവേശിച്ചതിനു ശേഷം മാത്രമാണ് […]

Share News
Read More

പുതുവർഷത്തെ അപകടരഹിതമാക്കാം…|പൊതു ഇടങ്ങളിലെ സംസ്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും…

Share News

പുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം. ആക്രമകാരിയായ ഒരാൾ ആയുധവും കയ്യിലേന്തി തെരുവിലൂടെ നീങ്ങിയാൽ നാം അയാളെ ആവുന്ന വിധമൊക്കെ തടയാൻ ശ്രമിക്കും, എന്നാൽ ഇതേ ശ്രമം മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാളെ കാണുമ്പോൾ ഉണ്ടാവില്ല. എന്നാൽ ആദ്യ ആളെക്കാൾ അപകടകാരി രണ്ടാമനാണ് കാരണം […]

Share News
Read More

നവകേരള: ബസിനുമപ്പുറം..|തിരുവനന്തപുരത്ത് മന്ത്രിമാർ കൂടുതൽ സമയം അവിടെ ചിലവാക്കുന്നതൊക്കെ നിറുത്താം.|മുരളി തുമ്മാരുകുടി

Share News

നവകേരള: ബസിനുമപ്പുറം മുഖ്യമന്ത്രിയും മറ്റുള്ള എല്ലാ മന്ത്രിമാരും ഒരുമിച്ച് ഒരു മാസത്തേക്ക് കേരളം പര്യടനമാണ്. കേരളം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത് സംഭവിക്കുന്നത് എന്ന് തോന്നുന്നു. ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനത്തിൽ ഇത് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. പതിവ് പോലെ ചർച്ച മുഴുവൻ അവർ സഞ്ചരിക്കുന്ന വാഹനത്തെ പറ്റിയാണ്. എത്ര അസംബന്ധമാണ് ! ഞാൻ പ്രധാനമായും ശ്രദ്ധിക്കുന്നത് ഒരു മാസം മുഴുവൻ മന്ത്രിമാരും തിരുവനന്തപുരത്തിന് പുറത്താണെങ്കിലും മന്ത്രിസഭാ യോഗങ്ങൾ ഒക്കെ തിരുവനന്തപുരത്തിന് പുറത്താണ് നടക്കുന്നതെങ്കിലും സംസ്ഥാന ഭരണം എങ്ങനെയാണ് നടക്കാൻ […]

Share News
Read More

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം|ശ്രദ്ധിക്കേണ്ട പ്രധാന 11കാര്യങ്ങൾ|സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ.

Share News

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം […]

Share News
Read More

*നാലുക്ക് മേലെ ഇരുവർ*|ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ്, കാൽനടയാത്രക്കാർ കഴിഞ്ഞാൽ റോഡിലെ ഏറ്റവും അരക്ഷിതരായ റോഡുപയോക്താക്കൾ.

Share News

മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ അവർ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ വാഹനത്തോട് ഒരുവിധ നൂൽബന്ധമോപോലും ഇല്ലാതെയുമുള്ള അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്. കൂടാതെ ഡ്രൈവറുടേയോ ഒപ്പമുള്ളവരുടേയോ മനസ്സിന്റെ ഒരു ചെറിയ ചാഞ്ചല്യമോ സീറ്റിലിരിക്കുന്നതിലെ ചെറിയ വശപിശകുകളോ മതിയാകും വാഹന നിയന്ത്രണം നഷ്ടപ്പെട്ട് അപകടപ്പെടാൻ. അപകടത്തിൽപ്പെട്ടാലോ മരണപ്പെടാനും ഗുരുതരപരിക്കുകൾക്കുള്ള സാധ്യതയും ബൈക്ക് /സ്കൂട്ടർ യാത്രികർക്ക് ഏറെയാണ്. ഈ സാങ്കേതിക പരിമിതികളുടെ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ള ഏകസഹയാത്രികനും ഹെൽമെറ്റ് ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളത്. സഹയാത്രികൻ […]

Share News
Read More

4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റുംഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു.

Share News

അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ് ഇനി മുതൽ ഒൻപത് മാസത്തിനും നാലു […]

Share News
Read More

ഇരുചക്ര വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ചു രണ്ട് കൂട്ടരും മരണപ്പെടുന്ന വാർത്തകൾ പതിവാകുന്നുവോ ?

Share News

*മാ… നിഷാദാ* *അരുതേ.. ഈ മത്സരപ്പാച്ചിൽ* ഇരുചക്ര വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ചു രണ്ട് കൂട്ടരും മരണപ്പെടുന്ന വാർത്തകൾ പതിവാകുന്നുവോ ?അത്തരം അപകടങ്ങളിൽ ഒരു വശത്ത് (മിക്കപ്പോഴും രണ്ടു വശത്തും) ന്യൂജൻ ബൈക്കുകളും ടീനേജർമാരും തന്നെയാകും. ആ വാഹനങ്ങൾ ഒന്ന് പരിശോധിച്ചാൽ ചില കോഡുകൾ അഥവാ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഐഡികൾ എഴുതിയിട്ടുണ്ടാകും. ആ ഐഡിയിൽ കയറി നോക്കുമ്പോഴാണ് ഈ അഭ്യാസിയുടെ പൂർവ്വകാല അപകടകരമായ റോഡ് അഭ്യാസങ്ങളും കാണാൻ സാധിക്കുക. നിരവധി ടീനേജരായ ഫോളോവേഴ്സസും ഗ്യാലറിയിലിരുന്ന് ആസ്വദിക്കുന്ന വിധം […]

Share News
Read More