ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി കുടുംബശ്രീ, ജില്ലയിൽ 15 ലക്ഷം ഗോളടിക്കും

Share News

ലഹരിക്കെതിരെ കുടുംബശ്രീ ഒരുക്കുന്ന ഗോൾ ചലഞ്ചിന്റെ കിക്കോഫ് തൃക്കാക്കര നഗരസഭ സ്റ്റേഡിയത്തിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ 15 ലക്ഷം ഗോളുകളടിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ 19, 20 തീയതികളിലായി നടക്കുന്ന പരിപാടിയിൽ അയൽക്കൂട്ടം, ബാലസഭ, ജിം, ഓക്സിലറി ഗ്രൂപ്പ്, തുടങ്ങി കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ മുഴുവൻ പേരെയും പൊതുജനങ്ങളെയും യുവജന സംഘടനകളെയും ക്ലബ്ബുകളെയും പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭ […]

Share News
Read More

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ |ലോകകപ്പ്ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കും |മുഖ്യമന്ത്രി

Share News

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാര്‍ക്കുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ […]

Share News
Read More