ചങ്ങാടംപോക്ക് തോടിൽ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. പദ്ധതിയുടെ കീഴിൽ ചങ്ങാടംപോക്ക് തോടിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കളക്ടർ. സുഭാഷ്നഗർ പ്രദേശം, ചങ്ങാടംപോക്ക് തോട് പേരണ്ടൂർ തോടുമായി ചേരുന്ന പ്രദേശം എന്നിവിടങ്ങളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി. ചങ്ങാടംപോക്ക് തോടിൽ നാല് റീച്ചുകളിലായാണ് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. നാല് കിലോമീറ്റർ ദൂരത്തിൽ ചെളിനീക്കം ചെയ്യുന്നതും കായൽമുഖം തുറക്കുന്നതുമുൾപ്പെടെ […]
Read More