സഭാസേവനത്തിൽ സംതൃപ്തിയോടെ | 𝐑𝐞𝐯.𝐅𝐫. 𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐝𝐚𝐭𝐡𝐢𝐩𝐚𝐫𝐚𝐦𝐩𝐢𝐥 𝐏𝐡.𝐃

Share News

ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അതിപ്രഗത്ഭരായ പ്രിന്‍സിപ്പല്‍മാരിലൊരാളാണ് റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍. കോളേജ് കാമ്പസ്സില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ നിലവാരം എക്കാലവും ഉയര്‍ത്തി നിര്‍ത്തുന്നതിനും ജോര്‍ജ് മഠത്തിപ്പറമ്പിലച്ചന്‍ ചെയ്തിട്ടുള്ള കാര്യങ്ങളുടെ സ്മരണികകളും അദൃശ്യമായ കൈയൊപ്പുകളും തലമുറകളോളം ദര്‍ശിക്കും. പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ്, ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍റെ (അയാഷേ) കേരളത്തില്‍നിന്നുള്ള ആദ്യത്തെ പ്രസിഡന്‍റ്, ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി, കെസിബിസി എഡ്യൂക്കേഷന്‍ സെക്രട്ടറി, യുഎസിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, […]

Share News
Read More

അവസാന ഉറക്കത്തിന് കല്ലറ ഒരുങ്ങുന്നത് വ്യത്യസ്ഥമായി; ആദരിച്ച് സഭയും​| Oommen Chandy

Share News

കീറിയ ഖദറിന്റെയും 2 കളർ പേനയുടെയും രഹസ്യം: പൊതു ജീവിതം തുറന്ന് പറഞ്ഞ Oommen Chandyയുടെ അവസാന അഭിമുഖം

Share News
Read More

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.

Share News

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെവര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണംഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. […]

Share News
Read More

സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |ഇത്തരം യഥാർഥ്യങ്ങൾ മനസ്സിലാക്കാതെ, വൈകാരികമായും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയും സഭയിൽ കലഹം വളർത്തി കലാപമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ അതിനെതിരെ നടപടി സ്വീകരിക്കാൻ ബാധ്യസ്തമാണ്.|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ സഭയെ മുറിപ്പെടുത്തുന്ന ഭിന്നതകളിലേക്കും ശീശ്മകളിലേക്കും സഭയെ കൊണ്ടുചെന്നെത്തിച്ചിട്ടുമുണ്ട്. അഭിപ്രായ ഭിന്നത, പ്രത്യയശാസ്ത്ര/ഐഡിയോളജിക്കൽ രൂപം കൈക്കൊള്ളുകയും, പ്രത്യയശാസ്ത്രത്തിനു വെളിയിലേക്ക് ചിന്തിക്കാനുള്ള സാദ്ധ്യതകൾ അടഞ്ഞുപോവുകയും ചെയ്യുമ്പോൾ, അത്തരം പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുന്നവർ അതിൽ കുടുങ്ങിപോകുന്നു. അങ്ങിനെയാണ് സഭയിൽ പുതിയ […]

Share News
Read More

മാർ ആലഞ്ചേരിക്കെതിരേ പടനയിച്ച സകലരോടും ഇവിടെ ഒരു ചോദ്യം മാത്രമേയുള്ളൂ, -എല്ലാറ്റിനുമൊടുവിൽ, നിങ്ങൾ എന്ത് നേടും? |സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ…

Share News

സത്യത്തിൻ്റെ പുനഃരുത്ഥാന ശക്തി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ… എറണാകുളം- അങ്കമാലി തീയേറ്റേഴ്‌സ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “ഭൂമിയിടപാട് നാടകം” അന്ത്യരംഗത്തിലേക്ക് കടക്കുകയാണ്. പ്രതിലോമശക്തികളായ ഒരു സംഘം കലാകാരന്മാരാണ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. (തിരക്കഥാകൃത്തുക്കളും സൂത്രധാരന്മാരും പ്രതീക്ഷിക്കാത്ത വിധം “ദൈവിനീതി” എന്ന ശക്തനായ കഥാപാത്രം വേദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു, തിരക്കഥയിൽ ഗതിഭേദം ഉണ്ടാകുന്നു, സംഘാടകരെല്ലാം സ്തബ്ദരായി നിൽക്കുന്നു.രംഗബോധമില്ലതെ പ്രവേശിക്കന്ന കോമാളികളെ മാത്രം കണ്ട് കൈയടിച്ചവരും നാടകത്തിന് വേദിയൊരുക്കിയവരും പണം മുടക്കിയവരുമെല്ലാം അന്ധാളിച്ച് നിൽക്കുന്നു. നിരപരാധിയുടെ ചോരയ്ക്കു […]

Share News
Read More

“സമുദായസൗഹാർദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നത്.”|സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

Share News

മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്. എന്നാൽ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അകലം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സമുദായസൗഹാർദം  വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നത്. ഇത്തരത്തിൽ താത്കാലിക […]

Share News
Read More

സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .

Share News

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് […]

Share News
Read More

ആർച്ചുബിഷപ്പ് കരിയിൽ എറണാകുളം അതിരൂപതയ്ക്ക് മുഴുവനുമായി അനിശ്ചിത കാലത്തേക്ക് നൽകിയ ഡിസ്പെൻസേഷൻ തെറ്റായതിനാൽ പിൻവലിക്കണം.|വത്തിക്കാൻ

Share News

സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും ,എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മെത്രാപോലീത്തൻ വികാരി മാർ ആന്റണി കരിയിൽ ,എറണാകുളം അങ്കമാലി മേജർ അതിരൂപതക്ക് സിനഡ് നിർദ്ദേശിച്ച ഔദ്യോഗിക കുർബാനയിൽ നിന്നും ഒഴിവ് നൽകിയ നടപടി ഉടനെ പിൻവലിക്കണം എണ്ണവശ്യപ്പെട്ടുകൊണ്ട് പൗരസ്ത്യ തിരുസംഘം നൽകിയ ഉത്തരവ് ഓറിയന്റൽ കോൺഗ്രിഗേഷൻ 2022 ഫെബ്രുവരി 28 ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അയച്ച കത്തിലെ […]

Share News
Read More

ഫ്രാൻസിസ് പാപ്പ ജൂലൈ മാസത്തിൽ ആഫ്രിക്കയിലെ രാജ്യങ്ങളായ കോംഗോ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തും.

Share News

ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, സൗത്ത് സുഡാൻ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ അധികാരികളുടെയും, മെത്രാൻ സമിതിയുടെയും ക്ഷണം സ്വീകരിച്ച് പാപ്പ ഈ വരുന്ന ജൂലൈ മാസത്തിൽ സന്ദർശനം നടത്തുന്നത്. ജൂലൈ 2 മുതൽ 5ാം തിയ്യതി വരെ കോംഗോയിലും, 5 മുതൽ ഏഴാം തിയ്യതി വരെ തെക്കേ സുഡാനിലുമാണ് സന്ദർശനത്തിന് പോകുന്നത്. കോംഗോയിലെ കിൻഷാസ, ഗോമ എന്നീ പട്ടണങ്ങളിലും, സുഡാനിൽ ജുബ പട്ടണത്തിലുമാണ് ഇത്തവണ സന്ദർശനം നടത്തുന്നത്. വംശീയ – രാഷ്ട്രീയ കലാപങ്ങൾ കാരണം ക്ലേശിക്കുന്ന […]

Share News
Read More

സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്.|ജോസ് കെ.മാണി

Share News

പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രത ജോസ് കെ.മാണി കോട്ടയം. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ […]

Share News
Read More