പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഏഴ്, 13 തീയതികളില്‍ നടക്കും.

Share News

ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ 30 നാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ 17 നു മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. എസ്.എ.പി, കെ.എ.പി നാല് എന്നിവിടങ്ങളിലെ പരാതികള്‍ ഒകടോബര്‍ ഏഴിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്. ക്രൈംബ്രാഞ്ചിലെ പരാതികള്‍ ഒക്ടോബര്‍ 13 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. […]

Share News
Read More

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന |അതിരുകടന്നതായിപ്പോയി| സമുദായങ്ങളെ ഭിന്നിപ്പിക്കരുത് |കോൺഗ്രസ് നേതാക്കൾ

Share News

പ്രതിപക്ഷനേതാവും കെപിസിസി വർക്കിങ് പ്രസിഡണ്ടും അവരുടെ ഫേസ്ബുക്കിൽ പ്രതികരിച്ചത് കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും […]

Share News
Read More

ദേവാലയങ്ങൾ ആശുപത്രികൾ ആകുമ്പോൾ!!!

Share News

ക്രൂശിത രൂപത്തിനുതാഴെ, അൾത്താരയോട് ചേർന്ന് ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ചികിത്‌സാ സംവിധാനങ്ങൾ ക്രമീകരിച്ച ഈ ദേവാലയത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ആശുപത്രിയിലെ ദേവാലയയം. ആശുപത്രിക്കിടക്കൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ കൈക്കൊണ്ട ഈ നിർണായ ഇടപെടൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വിശ്വാസജിവിതവും ആരാധനാലയവും വേദനിക്കുന്നവർക്കും വിഷമിക്കുന്നവർക്കും വേണ്ടപ്പോൾ ഉപയോഗിക്കാനാണെന്ന് കരുതുന്നതുകൊണ്ടാണ് ഇത്തരം ശുശ്രുഷകൾ പള്ളിക്കുള്ളിൽപോലും അനുവദിക്കുന്നത് . സഭയുടെ സാർവത്രിക സാമൂഹ്യ ചിന്തകൾ മനസ്സിലാക്കണം .സഭയുടെ സംവിധാനം ,നേതൃത്വം നന്മകൾ നിറഞ്ഞതാണ് സാബു ജോസ് ,എറണാകുളം .

Share News
Read More

സീറോമലബാർ സഭയുടെ സിനഡാനന്തര പത്രക്കുറിപ്പ്|ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു.

Share News

സീറോമലബാർ സഭയുടെ സിനഡാനന്തര പത്രക്കുറിപ്പ് സീറോമലബാർ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 16 മുതൽ 27 വരെ ഓൺലൈനായി നടന്നു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ചാ വിഷയമായി: ആദരാഞ്ജലികൾ കോവിഡ് രോഗം മൂലം മരണമടഞ്ഞ നാനാജാതിമതസ്ഥരായ സഹോദരങ്ങൾക്ക് സിനഡ് പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിച്ചു. സീറോമലങ്കര സഭയുടെ ​ഗുഡ്​ഗാവ് രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ജേക്കബ് ബാർണബാസ് പിതാവിന്റെ മരണത്തിൽ സിനഡ് പ്രത്യേകം പ്രാർത്ഥനാ ശുശ്രൂഷ നടത്തി അനുശോചനം അറിയിച്ചു. കോവിഡു […]

Share News
Read More

മലയാള സീരിയൽ.|വ്യക്തികളുടെയും കുടുംബങ്ങളുടെയും അതുവഴി സമൂഹത്തിന്റെ ആകെ മാനസിക ആരോഗ്യത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കാൻ പര്യാപ്തമാണ്

Share News

തിങ്കൾ മുതൽ വെള്ളിവരെ 6 PM മുതൽ 9 PM വരെ സീരിയലുകൾ നടത്തുന്നത് സാംസ്കാരിക ശൂന്യമായ അധമ വ്യാപാരം. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത വലിച്ചു നീട്ടിയ കോപ്രായങ്ങൾ, ഗർഭം അലസിപ്പിക്കൽ, കുശുമ്പ്, കുന്നായ്മകൾ, ആത്മഹത്യകൾ, വിവാഹമോചനം, അവിഹിത ബന്ധം, കൊലപാതകങ്ങൾ, ആഭിചാര ക്രിയകൾ, ഗുണ്ടാ പ്രവർത്തനം തുടങ്ങി അങ്ങനെ പോകുന്നു തിന്മയുടെ ചിത്രങ്ങൾ. 50,000 രൂപയുടെ സാരിയുടുത്ത് വലിയ സ്വർണമാലയും ഇട്ടു ലിപ്സ്റ്റിക്കും തേച്ചുള്ള കെട്ടുകാഴ്ച്ച അമ്മായി അമ്മമാർ, കുടുംബ അന്തരീക്ഷത്തിൽ നന്മയുടെ സന്ദേശം അല്പംപോലും […]

Share News
Read More

മറാത്ത സംവരണ കേസ് വിധിയും സാമ്പത്തിക സംവരണവും:കുപ്രചാരണങ്ങളിൽ വീഴാതിരിക്കുക

Share News

മഹാരാഷ്ട്രയിൽ മാറാത്ത വിഭാഗങ്ങൾക്ക് 16% ഒ ബി സി സംവരണം അനുവദിച്ച 2018 ലെ മഹാരാഷ്ട്ര സർക്കാർ നിയമ നിർമാണത്തിനെതിരായ അപ്പീൽ പെറ്റീഷനിൽ സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് 5/5/2021ൽ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയിൽ രാജ്യത്തെ മൊത്തത്തിൽ ഉള്ള സംവരണം 50 ശതമാനത്തിൽ കവിയരുത് എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഈ വിധി 10% സാമ്പത്തിക സംവരണത്തിന് തടസ്സമാകുമോ എന്നുള്ള ആശങ്ക ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് സാമ്പത്തിക സംവരണത്തിന് അർഹമായ വിഭാഗങ്ങൾക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ […]

Share News
Read More

കേരളത്തിലെ കോൺഗ്രസ്സിൽ സംഭവിക്കുന്നതും, ഇടതു രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തിയും!

Share News

ഇടതു മുന്നണിയുടെ മിന്നുന്ന തെരഞ്ഞെടുപ്പു വിജയത്തിൽ പിണറായി സർക്കാർ തുടർഭരണത്തിനൊരുങ്ങുമ്പോൾ, പലരും ചോദിക്കുന്ന ഒരു ചോദ്യമിതാണ്: കോൺഗ്രസ്സിനു കേരളത്തിൽ എന്തു സംഭവിക്കുന്നു? ആഴത്തിലുള്ള പരിശോധന ആവശ്യപ്പെടുന്ന ഒരു ചോദ്യമാണത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നൽകിയ രാഷ്ട്രീയ സൂചനകൾ മനസ്സിലാക്കുന്നതിൽ കോൺഗ്രസ്സ് പാർട്ടി പൂർണ്ണമായും പരാജയപ്പെട്ടു എന്നു തെളിയിക്കുന്നതാണ് തുടർന്നുവന്ന അസംബ്‌ളി തെരഞ്ഞെടുപ്പിൽ ആ പാർട്ടിയും മുന്നണിയും സ്വീകരിച്ച രാഷ്ട്രീയ നിലപാടില്ലായ്മയും തത്ഫലമായ പരാജയവും. അതു കേവലം സംഘടനാപരമായ മിനുക്കു പണികൊണ്ടോ അഴിച്ചുപണികൊണ്ടോ പരിഹരിക്കാൻ കഴിയുന്നതുമല്ല. […]

Share News
Read More