സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയുംഅന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്.

Share News

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ […]

Share News
Read More

“വ്യക്തിഹത്യയും വിവാദങ്ങളും വർധി ക്കുന്നതിൽ ആശങ്ക “| പ്രൊ- ലൈഫ് അപ്പോസ്തലേറ്റ്

Share News

വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നു. കൊച്ചി. സാമൂഹ്യപുരോഗതിക്ക്‌ വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ കേരളത്തിൽ വ്യക്തിഹത്യയും വിവാദങ്ങളും വർദ്ധിച്ചുവരുന്നതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യസംവിധാനങ്ങൾക്കും ശക്തിപകരുന്ന വിധത്തിൽ ഭരണ പ്രതിപക്ഷം ഒരേമനസ്സോടെ വനിതാ സംവരണ ബിൽ പാസ്സാക്കിയപ്പോഴും അതിന്റെ പ്രതിഫലനം സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തത് വേദനാജനകമാണെന്ന് സമ്മേളനം വിലയിരുത്തി. വിവാദങ്ങൾക്ക് വിടനൽകി നാടിന്റെ നന്മകൾക്കും പുരോഗതിക്കുംവേണ്ടി മനുഷ്യമനസ്സുകളെ കോർത്തിണക്കുന്ന ആശയങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകുവാൻ പഞ്ചായത്ത് മുതൽ പാർലമെന്റുവരെ രെയുള്ള ജനപ്രതിനിധികൾ തയ്യാറാകണമെന്ന് […]

Share News
Read More

മദ്യം സുലഭമാക്കി സകലരെയും അടിമകളാക്കിയതിനു ശേഷം മദ്യവില വർധിപ്പിച്ചത് എങ്ങനെയും മദ്യം വാങ്ങാൻ ആളുകൾ തയ്യാറാകും എന്നതുകൊണ്ടാണ്.

Share News

നികുതിക്ക് ക്വിഡ് പ്രൊ ക്വൊ ഇല്ല എന്നതത്വം യഥാർത്ഥത്തിൽ നടപ്പിലാക്കിയവർ ക്വിഡ് പ്രൊ ക്വൊ എന്ന ലാറ്റിൻ വാക്കിനർത്ഥം ഒരു വസ്തുവോ വിലയോ കൈമാറുമ്പോൾ പകരം കിട്ടുന്ന വസ്തുവോ മറ്റ് അനുകൂല ഘടകങ്ങളോ എന്നാണ്. സാധാരണയായി എല്ലാ ഇടപാടുകൾക്കും കൈമാറ്റത്തിന് നിയമപരമായി സാംഗത്യം നൽകുന്ന ഈ തത്വം പക്ഷേ നികുതിയുടെ കാര്യത്തിൽ ഇല്ല. നികുതി എത്ര നൽകിയാലും നികുതി വാങ്ങുന്നവരിൽ നിന്ന് തിരികെ പ്രത്യേകിച്ച് ഒരു ആനുകൂല്യവും നികുതി നൽകുന്നവർ പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് അനുമാനം. എന്ന് കരുതി […]

Share News
Read More

സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.| മുഖ്യമന്ത്രി

Share News

ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ. കടവന്ത്ര പോലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് […]

Share News
Read More

ഓസിനു കിട്ടിയാൽ ആസിഡും കുടിക്കാം എന്ന മലയാളിയുടെ ഒരു രീതി മനസ്സിൽ വന്നപ്പോൾ ഓർമ്മ വന്ന ഒരു കഥയാണ്.|സർക്കാരിന് സാമൂഹ്യ പരിരക്ഷ ചെയ്യേണ്ടേ?

Share News

ചെറുപ്പത്തിൽ വളരെ നാളുകൾ വിദേശത്തു ജീവിച്ചത് കൊണ്ട് ഞാൻ ദൂരദർശൻന്റെ ആദ്യ കാലം ഒക്കെ വിട്ടു പോയിരുന്നു. പിന്നീടൊരിക്കൽ നാട്ടിൽ വന്നപ്പോൾ ഒരു ഞായറാഴ്ച ഉച്ചക്ക് എന്റെ ഒരു ബന്ധു ഏതോ മറുഭാഷയിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു, ഇത് കൊള്ളാമല്ലോ, ഈ ഭാഷയൊക്കെ മനസ്സിലാക്കി ആസ്വദിക്കുന്നല്ലോ എന്ന്. അദ്ദേഹം പറഞ്ഞ മറുപടി, എടാ എനിക്കീ കുന്തം ഒന്നും മനസ്സിലാകുന്നുമില്ല, ഇഷ്ട്ടപ്പെടുന്നുമില്ല, പക്ഷെ സൗജന്യമായി കാണാൻ പറ്റുന്നതല്ലേ, എന്തിനാ, പാഴാക്കുന്നത് എന്ന്. മലയാളിയുടെ ഓസിനു കിട്ടിയാൽ […]

Share News
Read More