നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന അഭിപ്രായമാണെങ്കിലും,അല്ലെങ്കിലും

Share News

മുല്ലപെരിയാർ ഡാം തകരുമോ? അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മനുഷ്യ നിർമ്മിതിയാണ് പിരമിഡുകൾ. എന്തുകൊണ്ടായിരിക്കും പിരമിഡുകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്സിലെ നിയമങ്ങൾ പ്രകാരം അതിന് ഇനിയും തകർന്നു വീഴാനാകില്ല എന്നാണ്. വിശദീകരിക്കാം. നിങ്ങൾ ഒരു ടിപ്പറിൽ കുറെ കല്ലും, മണ്ണും ഒരിടത്തു കൊണ്ടുപോയി തട്ടുക. എന്തായിരിക്കും അതിന്റെ രൂപം? ഒരു കൽകൂന അല്ലെ? അതായത് പിരമിഡ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഉയരത്തെ അപേക്ഷിച്ച് തറ വിസ്തീർണ്ണം വളരെ കൂടിയ […]

Share News
Read More

സുരക്ഷയേകാം നമ്മുടെ കുഞ്ഞു മക്കൾക്ക്…

Share News

നിരവധി ചെറിയ കുട്ടികളാണ് വാഹനാപകടത്തിൽ ഇരയാകുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ഉണ്ടായത്. സ്കൂൾ ബസ്സിൽ നിന്നിറങ്ങി അതേ ബസ്സിന്റെ മുൻപിൽ കൂടി റോഡ് മുറിച്ചു കിടക്കുമ്പോൾ അശ്രദ്ധമായി മുന്നോട്ട് എടുത്ത സ്വന്തം സ്കൂൾ ബസ് തന്നെ തട്ടി പരിക്കേറ്റ സംഭവം. സമാനമായ സംഭവമാണ് കഴിഞ്ഞവർഷം താനൂരിലും സംഭവിച്ചത്. നിർത്തിയിട്ട സ്കൂൾ ബസിന്റെ പുറകിൽ കൂടി റോഡ് മുറിച്ച് കടക്കുമ്പോൾ എതിർഭാഗത്തുനിന്ന് വരുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൻറെ നടുവിലേക്ക് പ്രവേശിച്ചതിനു ശേഷം മാത്രമാണ് […]

Share News
Read More

പുതുവർഷത്തെ അപകടരഹിതമാക്കാം…|പൊതു ഇടങ്ങളിലെ സംസ്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും…

Share News

പുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം. ആക്രമകാരിയായ ഒരാൾ ആയുധവും കയ്യിലേന്തി തെരുവിലൂടെ നീങ്ങിയാൽ നാം അയാളെ ആവുന്ന വിധമൊക്കെ തടയാൻ ശ്രമിക്കും, എന്നാൽ ഇതേ ശ്രമം മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാളെ കാണുമ്പോൾ ഉണ്ടാവില്ല. എന്നാൽ ആദ്യ ആളെക്കാൾ അപകടകാരി രണ്ടാമനാണ് കാരണം […]

Share News
Read More

മുതലപൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം, ക്രെഡിറ്റ് സർക്കാർ തന്നെ എടുത്തു കൊള്ളൂ – ആർച്ച്ബിഷപ് ഡോ സൂസൈപാക്യം

Share News

തിരുവനന്തപുരം: മുതലപ്പൊഴിയിൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണം എന്ന് ആർച്ച്ബിഷപ്പ് സൂസൈപാക്യം. സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാർച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴി മരണത്തിൽ പ്രതികരിച്ചവർക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളിൽ കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ എൽ സി എ പ്രസിഡന്റ് ഷെറി ജെ തോമസ് പറഞ്ഞു. […]

Share News
Read More

ലഹരികൾ ആ പത്താണ്.ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പുസ്തകം -64 പേജ് തയ്യാറാക്കുന്നു.|അഡ്വ. ചാർളി പോൾ

Share News

കേരളത്തെലഹരി വിഴുങ്ങുകയാണ്ഈ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ഗ്രന്ഥം അടിച്ചു തരാൻ താത്പര്യമുള്ളവർ അറിയിക്കണെ. പണം വേണ്ട. ബുക്ക് അടിച്ചു നല്കിയാൽ മതിതാത്പര്യമുള്ള സംഘടന വ്യക്തി/ പ്രസ്ഥാനങ്ങൾ അറിയിക്കണെ ,പുറത്തെ പേജിൽ സ്ഥാപനത്തിന്റെ പേരു് വച്ച് അടിച്ചു തന്നാൽ മതിയാകും അഡ്വ. ചാർളി പോൾ80 7578976898 470 34600 ആശംസകൾ ഭീതി വിതച്ച് ലഹരിവ്യാപനം Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,9847034600, 8075789768, E-mail : advcharlypaul@gmail.com

Share News
Read More

ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്.

Share News

സ്പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്‌വേർഡ് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്‌വേർഡുകളാണ് നമ്മുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്‌വേർഡുകൾക്ക് സുപ്രധാനമായ പങ്കുവഹിക്കുന്നു. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്. പലപ്പോഴും നമ്മൾ പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. 123456 987654 , PASSWORD, 111111 തുടങ്ങിയ ദുർബ്ബലമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക. […]

Share News
Read More

സുരക്ഷ സർക്കാരിന്റെ കരങ്ങളിൽ മാത്രമൊതുങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് സ്വന്തം ജീവനും മറ്റു‌ള്ളവരുടെ ജീവനും അപകടത്തിലാക്കാതെ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്ക് കഴിയട്ടെ…

Share News

തിരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്‌‌ട്ര മാധ്യമങ്ങളിലുൾപ്പെടെ നടത്തിയ പിആർ വർക്കിലൂടെയും അവാർഡ് കഥകളിലൂടെയും പിടിച്ചുനിന്ന എൽഡിഎഫിന്റെ കോവിഡ് പ്രതിരോധം, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അപ്പാടെ തകർന്നുപോയ അവസ്ഥയാണ്. കോവിഡിനെ പിടിച്ചുകെട്ടിയ സംസ്ഥാനമെന്ന ഖ്യാതി കൊട്ടിഘോഷിച്ചുനടന്ന എൽഡിഎഫിന്റെ ‘കേര‌ള മാതൃക’, ഭരണത്തിലേറി 100 ദിവസം പിന്നിടുമ്പോഴേയ്‌ക്ക് അമ്പേ പരാജയപ്പെട്ടതായി പൊതുജനവും തിരിച്ചറിഞ്ഞു കഴിഞ്ഞു. കോവിഡിനെ ഫലപ്രദമായി നേരിടാൻ ഒരു ഘട്ടത്തിലും സർക്കാരിനായില്ല. രണ്ടാം തരംഗത്തിൽ സർക്കാർ നയങ്ങൾ പാടേ പാ‌ളി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ മാത്രം ചുമതലയിലായി, ആരോഗ്യപ്രവർത്തകരാകട്ടെ […]

Share News
Read More

യുവത്വം: സാമ്പത്തിക സുരക്ഷയും സാമ്പത്തിക സാക്ഷരതയും| ഞായറാഴ്ച ഉച്ചക്ക് നാലുമുതൽ ക്ലബ്ബ് ഹൗസിൽ. |മുരളി തുമ്മാരുകുടി

Share News

കഴിഞ്ഞ വർഷം കൊറോണ കാരണം നാട്ടിൽ ഇരുന്നപ്പോൾ ഞാൻ എൻ്റെ മരുമക്കളോട് സാമ്പത്തിക വിഷയങ്ങളെ പറ്റി സംസാരിക്കാൻ തുടങ്ങി. ഒരു കാര്യം ആദ്യമേ മനസ്സിലായി. മുപ്പത് വർഷം മുൻപ് ഞാൻ ജോലി കിട്ടി പുറത്തിറങ്ങുമ്പോൾ ആരും സാമ്പത്തിക വിഷയങ്ങളെ പറ്റി ഒരു കാര്യവും പറഞ്ഞു തന്നിരുന്നില്ല. ഇപ്പോഴും അതിലൊന്നും ഒരു മാറ്റവും ഇല്ല. ഇതൊരു നിസ്സാര കാര്യമല്ല. കോളേജിൽ പോവുക, ജോലി സമ്പാദിക്കുക ഇതൊക്കെ മാത്രം ചെയ്താൽ പോരാ. ജോലി ചെയ്തു കിട്ടുന്ന പണം എങ്ങനെ നിക്ഷേപിക്കണം, […]

Share News
Read More