“”അച്ഛൻ “” ഇങ്ങനെയാണ്.., ഇങ്ങനൊക്കെയാണ്,, ! എത്ര സ്നേഹം ഉണ്ടെങ്കിലും അതു പുറത്തു കാണിക്കില്ല.. !

Share News

അച്ഛൻ.. കുഞ്ഞും നാൾ മുതൽ അമ്മയോട് ചോദിക്കുന്ന ചോദ്യം ആയിരുന്നു.! അമ്മയ്‌ക്ക്‌ വേറെ നല്ല അച്ഛനെ കിട്ടിയില്ലേ..? ഇതെന്ത് അച്ഛനാണ്.. ഒരു സ്നേഹവും ഇല്ലത്ത അച്ഛൻ .. ! ശരിയാണ്.. ! ഈ കഴിഞ്ഞ 24 കൊല്ലവും അച്ഛൻ ഞാൻ അറിഞ്ഞു എന്നേ സ്നേഹിച്ചിട്ടില്ല.. ! ഏതൊരു പെണ്ണിനും അമ്മയെക്കാൾ ഏറെ ഇഷ്ടം അച്ഛനെ ആയിരിക്കും.. ! എനിക്കും എന്റെ അച്ഛനെ ഇഷ്ടമാണ്.., ഒരുപാട്.. ! ഒരു പക്ഷെ അമ്മയെക്കാളും. ! പക്ഷെ ആ സ്നേഹം അച്ഛൻ […]

Share News
Read More

ആർക്കാണ് നിങ്ങളെ ഏറ്റവും നന്നായി സ്നേഹിക്കാൻ സാധിക്കുക? |Selflove/selfishness

Share News

Who can love you better than anyone? In this video, Rose Mary Antony, Consultant psychologist and founder of yellow cloud, talks about self-love. The video explores various tips and techniques to help you develop a positive relationship with yourself. What is self-love, why is it necessary, tips to inculcate self-love, and how is self-love different […]

Share News
Read More

നമ്മുടെ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കിട്ടേണ്ടതുണ്ടോ?|നമ്മുടെ കുട്ടികളെ വഴക്കു പറയാനും, ആവശ്യമില്ലാത്ത സമ്മർദ്ദങ്ങളിലാക്കാനും കുറെ പേരുണ്ടാകും, പക്ഷെ അവർക്ക് പരിധിയില്ലാത്ത സ്നേഹം നൽകാൻ നമ്മൾക്ക് മാത്രമേ കഴിയൂ.

Share News

നമ്മുടെ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കിട്ടേണ്ടതുണ്ടോ? കുട്ടികളെ അടിച്ചുവളർത്തിയിരുന്ന, വളരെ മോശം രക്ഷാകർത്താവായിരുന്നു ഞാൻ. ഖലീൽ ജിബ്രാന്റെ “പ്രവാചകൻ” എന്ന പുസ്തകത്തിലെ കുട്ടികളെ കുറിച്ചുള്ള അധ്യായമാണ് എന്റെ കുട്ടികളോടുള്ള സമീപനം മാറ്റിയത്. നമ്മുടെ കുട്ടികൾ നമ്മുടേതല്ല എന്ന് പറഞ്ഞാണ് ഖലീൽ ജിബ്രാൻ കുട്ടികളെ കുറിച്ചുള്ള അദ്ധ്യായം തുടങ്ങുന്നത്. നിങ്ങൾ അവരെപ്പോലെയാകാൻ ശ്രമിച്ചേക്കാം, പക്ഷേ അവരെ നിങ്ങളെപ്പോലെയാക്കാൻ ശ്രമിക്കരുത്.” കുട്ടികൾക്ക് നിങ്ങളുടെ ചിന്തകൾ നൽകരുതെന്നും, അവർക്ക് അവരുടേതായ ചിന്തകളുണ്ടെന്നും, അവർക്ക് നിങ്ങൾ നൽകേണ്ടത് സ്നേഹം മാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോൾ […]

Share News
Read More

എന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും |ആദിത്യ ആർ ഐപിഎസ്.

Share News

തൃശൂരിന് വിട, സ്നേഹത്തോടെ. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്. 2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, […]

Share News
Read More

മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ വൈവിധ്യങ്ങൾ|ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ്

Share News

വ്യായാമം ഔഷധമാണ്. രാവിലെ/സായാഹ്ന നടത്തം ഔഷധമാണ്. ഉപവാസം ഔഷധമാണ്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഔഷധമാണ്. ചിരിയും നർമ്മവും ഔഷധം കൂടിയാണ്. ഗാഢനിദ്ര ഔഷധമാണ്. എല്ലാവരോടും ഇണങ്ങി നിൽക്കുന്നത് ഔഷധമാണ്. സന്തുഷ്ടരായിരിക്കാൻ തീരുമാനിക്കുന്നത് ഔഷധമാണ്. ഒരാളുടെ മനസ്സിലെ പോസിറ്റിവിറ്റി, ഔഷധമാണ്. ഓക്‌സിജന്റെ ആഴത്തിലുള്ള ശ്വസനം ഔഷധമാണ്. എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നത് ഔഷധമാണ്. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് ഔഷധമാണ്. ആത്മീയ പാതയിൽ സഞ്ചരിക്കുന്നത്ഔഷധമാണ്. ചിലപ്പോൾ മൗനം ഔഷധമാണ്. സ്നേഹം ഔഷധമാണ്. മനസ്സമാധാനം ഔഷധമാണ്. അതിശയകരമെന്നു പറയട്ടെ, *ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ് […]

Share News
Read More

തൊഴിയേറ്റുവീണ ആ കുഞ്ഞ് ഇന്നലെ രാത്രിയും എന്നോട് പുഞ്ചിരിച്ചു. അവൻ എനിക്കുനേരെ നീട്ടിയ കൈകളിൽ ബലൂണുകൾക്കുപകരം പതാകകളാണല്ലോ എന്നുകണ്ട് ഞാനിപ്പോളും പൊള്ളിയമരുകയാണല്ലോ ദൈവമേ!

Share News

എപ്പോളായിരിക്കും ആ കേസിന്റെ വിധി പറയുക? എന്തായിരിക്കും വിധി?കേരളത്തിന്റെ നെഞ്ചിലേക്ക് തൊഴിയേറ്റുവീണ കുഞ്ഞിന്റെ കാര്യമാണ്. പ്രഥമദൃഷ്ട്യാ ക്രൈം നടന്നെന്നത് വസ്തുതയാണ്. അതിനു പിന്നിലെ ചേതോവികാരം ഒരു നിശബ്ദചലചിത്രത്തിലെന്നതപോലെ അതിലേറെ വ്യക്തവുമാണ്. എന്നോലോ നമ്മുടെ നീതിവ്യവഹാരവ്യവസ്ഥക്ക് ഇതുമതിയാവില്ല. രോഗം മാറ്റാൻ ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനേപ്പോലെ സഞ്ചരിച്ച മണിച്ചിത്രത്താഴിലെ സണ്ണിഡോക്ടറേപ്പോലുള്ള വക്കീലവതാരങ്ങൾ പ്രതിക്കുവേണ്ടി പറന്നിറങ്ങും. തങ്ങൾക്ക് ‘ദ്രവ്യം’ തരുന്ന ആരും അവർക്ക് ശരികളാണ്. അവർ ഈ കുഞ്ഞിൽ ആരോപിച്ചേക്കാവുന്ന കുറ്റങ്ങൾ പ്രതി ഏൽപ്പിച്ച തൊഴിയേക്കാൾ ഭീകരമായിരിക്കും. എത്രയെത്ര സംസ്ഥാനങ്ങളിൽ […]

Share News
Read More

‘സുമതി ചേച്ചി’ഇപ്പോഴും കടയുടമയാണ്.

Share News

മൂവാറ്റുപുഴ നഗരഹൃദയത്തിലെ സത്രക്കുന്ന് അഥവാ B T S ( ഇപ്പോഴത്തെ T T I ) സ്കൂളിലെ വിദ്യാർത്ഥിയായിരിക്കെ, തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയിലാണ് സുമതി ചേച്ചിയെ പരിചയപ്പെടുന്നത്. അന്നത്തെ സത്രക്കുന്ന് സ്കൂൾവിദ്യാർത്ഥികളെ സംബന്ധിച്ച്, ക്ലാസ്സിന്റെ ഇടവേളകളിൽ, പൂവൻ എന്ന് വിളിക്കപ്പെട്ടിരുന്നയാൾ തങ്ങളുടെ സമീപത്തെത്തിച്ച് വില്പനനടത്തുകവഴി ലഭിച്ചിരുന്ന പലവിധ ‘ഐസു’കൾക്കുമപ്പുറമുണ്ടായിരുന്ന മറ്റൊരുലക്ഷ്യസ്ഥാനം, ഒറ്റയോട്ടത്തിന് വന്നുപോകാവുന്നത്ര ദൂരത്തിൽ, ടി.ബി റോഡും സ്കൂൾ റോഡും സംഗമിക്കുന്നിടത്ത് സ്ഥിതി ചെയ്തിരുന്ന ചേച്ചിയുടെ പെട്ടിക്കടയായിരുന്നു. ചുണ്ണാമ്പുപാടുകളാൽ അലംകൃതമായിരുന്ന ഈ പെട്ടിക്കടയായിരുന്നു, കല്ലുപെൻസിൽ […]

Share News
Read More

നേരിട്ട് പരിചയം പോലുമില്ലാത്ത ഒരാൾ ഇങ്ങനെയൊക്കെ സ്നേഹം വാരിച്ചൊരിയുമ്പോൾ ഏത് വാക്കുകൾ കൊണ്ടാണ് എന്റെ സ്നേഹം തിരിച്ചു കൊടുക്കുക…? |ഗോപിനാഥ് മുതുകാട്

Share News

FB യിൽ ഈ ചിത്രം കണ്ട് വിസ്മയിച്ചുപോയി. വലുതാക്കി നോക്കിയപ്പോൾ അത്ഭുതം ഇരട്ടിയായി. നേരിട്ട് പരിചയം പോലുമില്ലാത്ത ഒരാൾ ഇങ്ങനെയൊക്കെ സ്നേഹം വാരിച്ചൊരിയുമ്പോൾ ഏത് വാക്കുകൾ കൊണ്ടാണ് എന്റെ സ്നേഹം തിരിച്ചു കൊടുക്കുക…? പ്രിയപ്പെട്ട റിയാസ് അലി… അങ്ങയെ ഞാൻ ഹൃദയത്തോട് ചേർത്തുനിർത്തുന്നു… സ്വന്തം ഗോപിനാഥ് മുതുകാട്

Share News
Read More

“എനിക്ക് കൈകളുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ, ഇതൊന്നും നേടിയെടുക്കാനാവില്ലായിരുന്നു. ഞാനും പലരേയും പോലെ പരാതികളും പറഞ്ഞിരിക്കുമായിരുന്നു. ഇന്നെന്റെ മുന്നിൽ NO എന്ന വാക്കില്ല…”

Share News

കണ്മണിക്ക് എന്തിനാണ് കൈകൾ? കൺമണിയെ ഇന്നലെയാണ് ഞാൻ ആദ്യമായി കൺ നിറയെ കാണുന്നത്. ഡിഫറൻറ് ആർട് സെന്ററിലെ എന്റെ മക്കളെ കാണാനും റുക്‌സാന മോളുടെ വയലിൻ ആൽബം റിലീസ് ചെയ്യാനും വന്നതായിരുന്നു കണ്മണി. വാക്കിലും നോക്കിലും നടത്തത്തിലുമൊക്കെ എന്തൊരു പോസിറ്റീവ് എനർജിയാണ്!!മുന്നിലിരിക്കുന്ന ഭിന്നശേഷികുട്ടികളോട്, അവരുടെ അമ്മമാരോട്‌ അവൾ പറഞ്ഞു . “എനിക്ക് കൈകളുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ, ഇതൊന്നും നേടിയെടുക്കാനാവില്ലായിരുന്നു. ഞാനും പലരേയും പോലെ പരാതികളും പറഞ്ഞിരിക്കുമായിരുന്നു. ഇന്നെന്റെ മുന്നിൽ NO എന്ന വാക്കില്ല…” പരിമിതികളെ പരിശ്രമത്തിലൂടെ പരാജയപ്പെടുത്തി […]

Share News
Read More

രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ നല്ലത്‌ .|ഡോ .സി .ജെ. ജോൺ

Share News

രണ്ട് സാക്ഷികൾ ഒപ്പിട്ടുള്ള സമ്മത പത്രം വാങ്ങാതെയുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കാലം വിദൂരമല്ല. സമ്മതം പ്രധാനമാണ് .അത് നൽകുന്ന സാഹചര്യങ്ങളും വളരെ പ്രധാനമാണ്. രതി വിനോദ വഴിയിൽ ഇതൊന്നും പരിഗണിക്കാതെ ഉല്ലാസ യാത്രക്ക് പോയാൽ പണി കിട്ടാൻ സാധ്യതയുണ്ട്. കെട്ടിക്കോളമെന്ന തട്ടിപ്പു വർത്തമാനവും, ആനുകൂല്യങ്ങൾ നൽകാമെന്ന മോഹന വ്യാജ വാഗ്ദാനങ്ങളുമായി ഇറങ്ങിയാൽ ചിലപ്പോൾ പിന്നീട് പോലീസ് പൊക്കും. രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ […]

Share News
Read More