തുടർന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് ഐയ്യർ (IAS) ദിവ്യ നിറഞ്ഞ കണ്ണുകളോടെ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.. നല്ല വസ്ത്രവും ഭക്ഷണവും നൽകി..

Share News

ഇപ്പോഴത്തെ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് ഐയ്യർ (IAS) തന്റെ സുഹൃത്തിനെ കാണാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.. അത് തന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണെന്ന് അവരു ഒരിക്കലും അറിഞ്ഞിരുന്നില്ല.. ദിവസങ്ങളായി അലക്കാത്ത വസ്ത്രങ്ങൾ ധരിച്ച് പോളിത്തീൻ സഞ്ചികൾ പിടിച്ച് നിൽക്കുന്ന ഒരു വൃദ്ധയെ അവൾ അവിടെ കണ്ടു.. ദിവ്യ അവരെ പിന്തുടർന്നു പോയി, വൃദ്ധ ഒരു മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു തിന്നുന്നത് കണ്ടു.. ദിവ്യ ചോദിച്ചു, വിശക്കുന്നുണ്ടോ? “ഇല്ല” വൃദ്ധയുടെ മറുപടി […]

Share News
Read More

കൊച്ചിയുടെ തെരുവുകളിലൂടെ സൈക്കിളില്‍ മീന്‍ വിറ്റ് നടന്ന ആ കൗമാരക്കാരന്‍ ഇന്ന് എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

Share News

, അത്തിപ്പൊഴി മത്സ്യ ചന്തയിലെ മീന്‍തട്ടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കന്റെ അടുത്തേക്ക് ആ സ്‌കൂള്‍ കുട്ടി ഓടിയെത്തിയപ്പോള്‍ മീന്‍മണമുള്ള കൈയോടെ അയാള്‍ അവനെ ഒപ്പം ചേര്‍ത്തുനിര്‍ത്തി. അപ്പന്‍ ചാക്കോയ്ക്ക് സഹായിയായി ഫ്രാന്‍സിസ്. നല്ലൊരു ജോലി സമ്പാദിച്ച് ആ മീന്‍ ചന്തയില്‍ നിന്ന് തന്റെ അപ്പനെ പ്രാരാബ്ധങ്ങളില്ലാത്ത ജീവിതത്തിന്റെ വസന്തത്തിലേക്ക് കൈപിടിച്ചുനടത്തണമെന്ന് ഫ്രാന്‍സിസ് മോഹിച്ചു. ഓരോ ദിവസവും പ്രതിസന്ധികള്‍ കൂടിയതല്ലാതെ അനുകൂലമായി ഒന്നുംസംഭവിച്ചില്ല. എന്നാല്‍ പഠിക്കണം എന്ന ഉറച്ച തീരുമാനം സുനാമിപോലെ ഉയര്‍ന്നുവന്ന എല്ലാ തിരമാലകളെയും വകഞ്ഞുമാറ്റാന്‍ ഫ്രാന്‍സിസിന് […]

Share News
Read More

‘ഒന്നല്ല, രണ്ടു കഴുകൻമാരായിരുന്നു അവിടെ ഉണ്ടായിരുന്നത്, അതിലൊരാൾ ഒരു ഫോട്ടോഗ്രാഫറായിരുന്നു’, എന്നുള്ള കുറ്റപ്പെടുത്തലുകൾ എല്ലാവരിലും നിന്നും സ്വന്തക്കാരിൽ നിന്നുപോലും ഉണ്ടായി.

Share News

നമ്മൾ എടുക്കുന്ന ചില നിലപാടുകൾ ഭാവിജീവിതത്തെ മുഴുവൻ സ്വാധീനിക്കാൻ പോകുന്നതായിരിക്കും എന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല. ടൈറ്റൻ അന്തർവാഹിനി ദുരന്തം തരുന്ന വലിയൊരു പാഠമുണ്ട്… 2015ൽ ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് ജോലിക്കെടുത്ത, സബ്മെറിൻ പൈലറ്റും വിസിൽബ്ളോവർ എഞ്ചിനീയറുമായ ഡേവിഡ് ലോക്ക്റിഡ്ജിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഓഷ്യൻഗേറ്റിന്റെ ജലപേടകം സമുദ്രാന്തർഭാഗത്തും ഉപരിതലത്തിലുമുള്ള പര്യവേക്ഷണങ്ങൾക്ക് സുരക്ഷിതമാണോ എന്നാണ് അയാൾക്ക് പരിശോധിക്കേണ്ടിയിരുന്നത്. അന്തർവാഹിനിയുടെ ക്വാളിറ്റിയിലും , സമുദ്രത്തിലെ പരീക്ഷണങ്ങൾക്കിടയിൽ സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച ഡേവിഡ് ലോക്ക്റിഡ്ജിനെ ഓഷ്യൻഗേറ്റ് അപ്പോൾ തന്നെ പിരിച്ചുവിട്ടു. പത്ത് […]

Share News
Read More

സിസ്റ്റർ .ലിസി ചക്കാലക്കലിന്റെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.|ജോൺസൺ സി എബ്രഹാം

Share News

തോപ്പുംപടി ഔവർ ലേഡിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഹൗസ് ചലഞ്ചു പദ്ധതിയുടെ ഭാഗമായി 175 – മത്തെ ഭവനം അർഹതപെട്ട കുടുംബത്തിനു നൽകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് ഒത്തിരി കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമൊരുക്കുന്ന സി. ലിസി ചക്കാലക്കലിന്റെ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇല്ലായ്മയിൽനിന്നും ഒത്തിരിയേറെ കുടുംബങ്ങൾക്ക് കൈത്താങ്ങായിമാറുന്ന സിസ്റ്ററിനു ഇനിയും ഒത്തിരിയേറെ പ്രവർത്തിക്കാൻ ദൈവം ഇടവരുത്തട്ടെ. ജോൺസൺ സി എബ്രഹാം

Share News
Read More

കഷ്ടകാലത്ത് പണയത്തിൽ നഷ്ടപ്പെട്ടുപോയ കുടുംബവക പുരയിടത്തിൽ ഒരു കാവൽക്കാരനായിട്ടാണ് സൗമ്യൻ ഇന്ന് അന്തിയുറങ്ങുന്നത്.

Share News

സൗമ്യൻ സ്വർഗലോകത്തിലെ ദേവന്മാരാൽ പരീക്ഷിക്കപ്പെട്ട് ശ്‌മശാനം സൂക്ഷിപ്പുകാരനായിത്തീർന്ന ത്രിശങ്കു പുത്രനും അയോദ്ധ്യയുടെ രാജാവുമായിരുന്ന ഹരിശ്ചന്ദ്രന്റെ കഥ നാം കേട്ടിട്ടുണ്ട്. രാജാവോ രാജകുമാരനോ ഒന്നുമല്ലാത്ത ഒരു സമകാലീനന്റേതാണ് ഈ പറയുന്ന കഥ. കഥയിലെ നായകനെ നമുക്ക് ‘സൗമ്യൻ’ എന്ന് വിളിക്കാം. ഈ നായകന്റെ യഥാർത്ഥത്തിലുള്ള പേരിന്റെ അർഥം സാക്ഷാൽ ഹരിശ്ചന്ദ്രന്റെ സ്വഭാവവിശേഷണങ്ങളായ സത്യവും നീതിയും തന്നെയാണ്. അതൊരു ലാറ്റിൻ പുല്ലിംഗ നാമവുമാണ്.സമ്പന്നമല്ലെങ്കിലും സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗമായാണ് സൗമ്യൻ ജനിച്ചത്. സഹോദരീ സഹോദരങ്ങളാൽ സമ്പുഷ്ടമായിരുന്ന കുടുംബത്തിന്റെ ഉജ്വല […]

Share News
Read More

വിടപറയും മുൻപേ…|ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് :

Share News

വിടപറയും മുൻപേ… തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് : ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.”എന്നാൽ, ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞില്ല. ആത്യന്തികമായി, സമ്പത്ത് ആർജ്ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.”ആശുപത്രിയിൽ, മരണക്കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനർവിചിന്തനം ചെയ്യുമ്പോൾ, […]

Share News
Read More

ഈ ഇടപെടലുകൾ വ്യക്‌തിത്വത്തിന് നൽകിയ ഗുണങ്ങൾ വലുതായിരുന്നു. |എൺപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നു. ആദരാഞ്ജലികൾ.

Share News

ഈ ചരമ വാർത്തയിൽ കാണുന്ന തോമസ് കൊടിയൻ അച്ചൻ പൊതു സമൂഹത്തിൽ പ്രശസ്‌തനല്ല. തൃക്കാക്കര ഭാരത മാതാ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഹോസ്റ്റൽ വാർഡനായിരുന്നു. പ്രീ ഡിഗ്രി വിദ്യാർഥികൾ മാത്രമുള്ള ജൂനിയർ കോളേജാണ് അന്ന് ഭാരത മാതാ. കോളേജിൽ നടക്കുന്ന ക്യാമ്പുകളുടെ സംഘടകനായിരുന്നു അദ്ദേഹം . ആശയങ്ങളിൽ ഇന്നൊവേഷൻ നടത്താൻ പഠിപ്പിച്ചത് ഈ പാതിരിയായിരുന്നു. ഹോസ്റ്റലിൽ എല്ലാ ഞായറാഴ്ച രാവിലെയും എന്തെങ്കിലും സാംസ്‌കാരിക പരിപാടി നിർബന്ധമായിരുന്നു. ഹോസ്റ്റലിലെ നൂറോളം പേരും മുറ അനുസരിച്ചു പങ്കെടുക്കണം. പ്രസംഗം, […]

Share News
Read More

ട്രെയിനിൽ നിന്നും ഇറങ്ങും മുമ്പ് ആ ഉപ്പയുടെ കൈകളിൽ പിടിച്ചു ഞാനെൻ്റെ ശിരസിൽ വച്ചു.|ഈസ്റ്റർ- റംസാൻ നാളുകളിലെ ഹൃദയസ്പർശിയായ അനുഭവം|സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി

Share News

ആന്ധ്രാപ്രദേശിലെ റായലസീമ യൂണിവേഴ്സിറ്റിയിൽ പോയി വരുന്ന വഴിയാണ് ഹൈദരാബാദിൽ നിന്നും ട്രെയിനിൽ കയറിയ കോഴിക്കോട്ടുകാരനായ മുഹമ്മദ് കോയ എന്ന വന്ദ്യവയോധികനെയും അദ്ദേഹത്തിൻ്റെ മകൻ ഫൈജാസിനെയും മരുമകൻ നൂഹിനെയും ട്രെയിൻ ക്യാബിനിൽ കണ്ടുമുട്ടിയത് (19/4/2022). ഞാൻ ആന്ധ്രയിലെ കർണൂളിൽ നിന്നും ട്രെയിനിൽ കയറുമ്പോൾ അദ്ദേഹം ഞാൻ ബുക്ക് ചെയ്ത സീറ്റിൽ കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹത്തിനോട് ഞാൻ വേണ്ട എന്ന് പറഞ്ഞു എതിർ സീറ്റിലിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റിരുന്ന് ഒത്തിരി വാത്സല്യത്തോടെ എന്നോട് […]

Share News
Read More